entertainment

രണ്ടാമത്തെ വാവ ഉടനെത്തും, മൂത്ത കുഞ്ഞിനെ കുറച്ചു കാര്യങ്ങൾ പറഞ്ഞ് മനസിലാക്കേണ്ടതുണ്ട്- ദീപ രാഹുൽ ഈശ്വർ

ചാനൽ ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്ന വ്യക്തിയാണ് രാഹുൽ ഈശ്വർ. വലതുപക്ഷ നിരീക്ഷകൻ, സാമൂഹിക നിരീക്ഷകൻ,ശബരിമല കർമസമിതി അംഗം, ദിലീപ് അനുകൂലി തുടങ്ങിയ പേരുകളിലാണ് പൊതുവെ രാഹുലിനെ വിശേഷിപ്പിക്കാറുണ്ടായിരുന്നത്. രാഹുലിന്റെ ഭാര്യ ദീപ രാഹുൽ ഈശ്വറും ചെലിവിഷവൻ പ്രേക്ഷകർക്ക് സുപരിചിതരമാണ്. ചാനൽ ചർച്ചകളിൽ ദീപയും സജീവമാണ് ചെറിയ ചില സിനിമകളിലും ദീപ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്.

ഇപ്പോഴിതാ രണ്ടാമത്തെ കുഞ്ഞ് വരുന്നുവെന്നറിഞ്ഞപ്പോള്‍ മൂത്ത മകന്‍ പ്രതികരിച്ചതിനെക്കുറിച്ചും, താന്‍ സ്വയം മനസിലാക്കിയ കാര്യങ്ങളെക്കുറിച്ചും പേരന്റിങ്ങിനെ കുറിച്ചും പറയുകയാണ് ദീപ.’വാവ വരാന്‍ ഇനി കുറച്ച്‌ ദിവസങ്ങളേയുള്ളൂ. ഒരു കുട്ടി മതിയോ, സഹോദരങ്ങള്‍ വേണ്ടേ എന്നൊക്കെ ആളുകള്‍ ചോദിക്കാറുണ്ട്. ഒറ്റക്കുട്ടിയായി വളരുന്നതിലൊരു തെറ്റുമില്ല. ഇടപെടാനറിയാതെയാവും ഒറ്റയായി വളര്‍ന്നാല്‍ എന്നതൊക്കെ തെറ്റിദ്ധാരണയാണ്. അതൊക്കെ പേരന്റിങ് പോലെയിരിക്കും. പുറത്ത് ക്യാംപും ട്രെയിനിംഗുമൊക്കെയുണ്ടല്ലോ, അതിലൊക്കെ കുട്ടികളെ വിടണം, അതിനുള്ള ഇനിഷ്യേറ്റീവ് നമ്മള്‍ തന്നെ എടുക്കണം’,

നമ്മുടെ കാലശേഷം കുട്ടി തനിച്ചായിപ്പോയില്ലേ എന്ന ആധി കാണും ചിലര്‍ക്ക്. ഇന്ന് കുടുംബം പോലെ തന്നെ പ്രധാനപ്പെട്ടതാണ് സൗഹൃദവും. നല്ല സുഹൃത്തുക്കള്‍ കുടുംബം പോലെ തന്നെയാണ്. എനിക്കൊത്തിരി ഫ്രണ്ട്‌സുണ്ട്. കുട്ടി ഒറ്റയ്ക്ക് വളര്‍ന്നാല്‍ പ്രശ്‌നമൊന്നും ഇല്ല. രണ്ടാമത് ഒരു കുട്ടി കൂടെ വേണമെന്നാഗ്രഹിച്ച്‌ കുഞ്ഞുണ്ടാവുകയാണെങ്കില്‍ നമ്മള്‍ കുറച്ച്‌ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഇതെനിക്ക് തോന്നിയ കാര്യങ്ങളാണ്

രണ്ടാമത്തെയാള്‍ വരുമ്പോള്‍ ഒന്‍പത് മാസം സമയമുണ്ട്. ആ സമയം നമുക്ക് മൂത്തയാളെ നന്നായി ട്രെയിന്‍ ചെയ്യാം. രണ്ടാമത്തെയാള്‍ വന്നാല്‍ നീ വേണം അവന്റെ/അവളുടെ കാര്യം നോക്കാന്‍, നിനക്ക് ഉത്തരവാദിത്തം കൂടും എന്നൊക്കെ പറയുന്നത് കേള്‍ക്കാം. എന്റെ മോനോടും ചിലര്‍ പറഞ്ഞിട്ടുണ്ട്. എനിക്കെന്തോ ജോലിയും കൊണ്ടാണോ രണ്ടാമത്തെയാള്‍ വരുന്നതെന്നായിരിക്കും കുട്ടി ചിന്തിക്കുക. രണ്ടുപേരും ഒരുമിച്ച്‌ കാര്യങ്ങളെല്ലാം ചെയ്യും. അങ്ങനെ പറയുമ്പോള്‍ അവന് വേണ്ടിയാണ് രണ്ടാമത്തെയാള്‍ വരുന്നതെന്ന് തോന്നും.

എന്റെ മോന് ആറ് വയസായി, അവന് കാര്യങ്ങളൊക്കെ മനസിലാവും. നീയും രണ്ടാമത്തെയാളും കൂടി വീട് ഒരു പരുവമാക്കുമെന്ന് ഞാന്‍ അവനോട് പറയുമ്ബോള്‍ അവന്റെ മുഖത്ത് വരുന്ന ഒരു ചിരി കാണണം. എനിക്കൊരു കമ്പനി വരുന്നുവെന്ന ഫീലിംഗ്‌സാണ് അവന്. എല്ലാ കാര്യങ്ങളും ഒന്നിച്ച്‌ ചെയ്യാനൊരു കൂട്ട് വരുന്നുവെന്ന് തോന്നുമ്ബോള്‍ അവര്‍ക്ക് സന്തോഷമാണ്. മോന് പച്ചക്കറിയും ഫ്രൂട്ട്‌സുമൊക്കെ കഴിക്കാന്‍ ഭയങ്കര മടിയാണ്. ചെറുതിലേ എനിക്കും മടിയായിരുന്നു. അതാണ് അവനും കിട്ടിയതെന്ന് തോന്നുന്നു’,

‘ചെറുപ്പത്തിലേ ഞങ്ങള്‍ അവന് ജ്യൂസൊക്കെ കൊടുക്കുമായിരുന്നു. അവനത് ഇഷ്ടമില്ല. ഇനി രണ്ടാമത്തെയാള്‍ വന്ന് ആള്‍ ഇതൊക്കെ കഴിച്ച്‌ തുടങ്ങുമ്പോള്‍ കണ്ടോ നിന്നെപ്പോലെയല്ല എന്ന് പറയരുത്. അവരുടെ ക്വാളിറ്റീസ് തമ്മില്‍ താരതമ്യം ചെയ്യരുത്. ഇതൊക്കെ കഴിക്കുന്നതിന്റെ ഗുണങ്ങള്‍ പറഞ്ഞ് മനസിലാക്കി കഴിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. രണ്ടാമത്തെയാള്‍ കഴിക്കുന്നുണ്ട്. അതുകൊണ്ട് നീയും കഴിക്കണമെന്ന് ഒരിക്കലും പറയരുത്.

അത് അവര്‍ തമ്മിലുള്ള ബോണ്ടിംഗിനെ മോശമായി ബാധിക്കും. താരതമ്യപ്പെടുത്തലുകള്‍ മത്സരബുദ്ധിയുണ്ടാക്കും. അതൊരു നല്ല കാര്യമല്ല. രണ്ടുപേരും എന്നും ഒരുമിച്ച്‌ നില്‍ക്കണം. രണ്ടുപേരുടെയും സ്വഭാവങ്ങള്‍ താരതമ്യം ചെയ്യരുത്. എനിക്കറിയാവുന്നൊരു പേരന്റ്സ് ചെയ്തത് പറയാം. രണ്ട് കുട്ടികളെ രണ്ട് സ്‌കൂളിലാക്കി. ചേട്ടനെയോ അനിയനെയോ വെച്ചുള്ള താരതമ്യങ്ങള്‍ ഒഴിവാക്കാന്‍ ഇത് നല്ലതാണ്. ഒരേ സ്‌കൂളിലാവുമ്പോള്‍ നിന്റെ ചേട്ടനെ/അനിയനെ കണ്ട് പഠിച്ചൂടേയെന്ന് ചോദിക്കാന്‍ സാധ്യതയുണ്ട്.

സ്‌കൂളില്‍ മാത്രമല്ല വീട്ടിലും ഇങ്ങനെയുള്ള താരതമ്യപ്പെടുത്തലുകള്‍ പാടില്ല. വല്ലാതെ മാര്‍ക്ക് കുറയുകയാണെങ്കില്‍ കുറച്ച്‌ ശ്രദ്ധിക്കണമെന്ന് പറയാം. താരതമ്യപ്പെടുത്തി പറയരുത്. അവര്‍ അകന്ന് പോവും. ജീവിതത്തില്‍ രണ്ടാമതൊരാള്‍ വരുന്നുവെന്ന് പറയുമ്പോള്‍ നമ്മളെത്ര മാത്രം സന്തോഷിക്കുന്നുവോ, അതിനേക്കാളും സന്തോഷമാണ് മൂത്ത കുട്ടിക്ക് വരുന്നത്. ഇപ്പോള്‍ ഇവന്റെ ചിരി കണ്ടോ, ഇത് മായാതെ നോക്കണം. എന്നും ഈ സന്തോഷം നിലനിര്‍ത്തണം. അവര്‍ക്കൊരു റിഗ്രറ്റ് തോന്നാത്തെ രീതിയില്‍ കാര്യങ്ങള്‍ ചെയ്യണം. കുഞ്ഞുവാവ വരുന്നതിലെ സന്തോഷം ഇവര്‍ക്കുമുണ്ട്, അത് കൂട്ടേണ്ടത് നമ്മളാണ്’, ദീപ വീഡിയോയില്‍ പറഞ്ഞു.

Karma News Network

Recent Posts

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

43 seconds ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

27 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

58 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

1 hour ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

1 hour ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

2 hours ago