trending

കുഞ്ഞേ നീ മരിച്ചത് നന്നായി.. ഇത്രയെങ്കിലും നീതി ലഭിച്ചല്ലോ

വിസ്മയയുടെ മരണവും തുടർന്നുണ്ടായ കോടതി വിധിയും കേരളക്കര മുഴുവൻ ഏറ്റെടുത്തിരുന്നു. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ദീപ സൈറ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. കിരൺ എന്ന മനുഷ്യനെ ശിക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നു. അതിനായി എല്ലാവരുടെയും സഹായവും സഹകരണവും തേടുന്നെന്ന് ദീപ പങ്കിട്ട കുറിപ്പിൽ പറയുന്നു

കുറിപ്പിങ്ങനെ

വെറുതെ.. ഒരു കഥ പോലെ ഓർക്കാം.. വിസ്മയ മരിച്ചില്ല! ഒരു ഉറച്ച തീരുമാനമെടുത്ത് സുഹൃത്തുക്കളുടെ സഹായത്തോടെ അവൾ കോടതിയിലേക്ക് നീങ്ങുന്നു. ഒരു ഡിവോഴ്സ് മാത്രമല്ല അവൾ ആഗ്രഹിച്ചത്. സ്ത്രീധനം ചോദിച്ചു വാങ്ങിയത് മുതൽ ദേഹോപദ്രവം വരെ അവൾ കോടതിയിൽ തെളിയിക്കാൻ ശ്രമിക്കുന്നു. കിരൺ എന്ന മനുഷ്യനെ ശിക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നു. അതിനായി എല്ലാവരുടെയും സഹായവും സഹകരണവും തേടുന്നു. എന്ത് നടക്കുമെന്ന് നോക്കാം?

സ്വന്തം വീട്ടിൽ അച്ഛൻ, ചേട്ടൻ, അമ്മ :കഴിവതും ഡിവോഴ്സ് ഇല്ലാതെ നോക്കാം മോളെ. അല്പം ക്ഷമയൊക്കെ നമ്മളും കാണിക്കണം. തീരെ സഹിക്കാൻ പറ്റാതെ ആയാൽ വേണമെങ്കിൽ നീ ഇവിടെ വന്നു നിന്നോ.! ഇനി നിനക്ക് നിർബന്ധം ആണെങ്കിൽ ഡിവോഴ്സ് നോക്കാം. അല്ലാതെ അയാളെ ഉപദ്രവിച്ചിട്ട് നമുക്കെന്ത് കിട്ടാനാണ്..!! നമുക്ക് മാത്രമാണ് നഷ്ടം. നിന്റെ ജീവിതമാണ് പോകുന്നത്. നാട്ടുകാർ നമ്മളെയാവും കുറ്റപ്പെടുത്തുക. ഇപ്പോൾ തന്നെ ബന്ധുക്കൾ പലരും മുറുമുറുത്തു തുടങ്ങി.

നാട്ടുകാർ : ഇപ്പോഴത്തെ പിള്ളേർക്ക് ഒന്ന് അഡ്ജസ്റ്റ് ചെയ്യാൻ ഉള്ള കഴിവില്ല.. ഒന്ന് പറഞ്ഞു രണ്ടാമത്തതിന് കോടതിയിലാ.. ആ ചെറുക്കൻ പാവമാണെന്നെ. കാണാനും കൊള്ളാം. നല്ല ജോലിയും. ഇവൾടെ അഹങ്കാരം..!! കൊടുക്കാമെന്നു പറഞ്ഞ കാശും കാറുമൊക്കെ കൊടുക്കണ്ടേ പിന്നെ? പറഞ്ഞു പറ്റിക്കാമൊ?? പെങ്കൊച്ചിന് വേറെ വല്ല റൊമാൻസും കാണുമെന്നെ… അല്ലാതെ പിന്നെ

കിരണിന്റെ വീട്ടുകാർ :ഒരു നയാപൈസ ജീവനാംശം കൊടുക്കാത്ത രീതിയിൽ ഡിവോഴ്സ് ചെയ്ത് എടുക്കണം. അവൾ അനുഭവിക്കട്ടെ.. എന്റെ മോനു വേറെ നല്ല ബന്ധം കിട്ടും.. നല്ല കാറും കിട്ടും. അവൾ പെണ്ണാ.. അവളിനി ആ വീട്ടിൽ കിടന്നു നരകിക്കും!!

കിരൺ :;കേസ് നീട്ടും ഞാൻ! അവൾ പഠിത്തം സമാധാനത്തോടെ തീർക്കില്ല. കോളേജിലും നാട്ടിലും അവളെപ്പറ്റി കഥകൾ അടിച്ചിറക്കിയാണെങ്കിലും അവളെ നാറ്റിക്കും ഞാൻ! നോക്കിക്കോ!അവസാനം കോടതി : തെളിവില്ല… ഇത് പോരാ… ശിക്ഷിക്കാൻ പറ്റില്ല.. കൗൺസിലിങ് കൊടുക്കാം വേണേൽ!! ഡിവോഴ്സിന് വേണേൽ ശ്രമിക്കാം

കുഞ്ഞേ നീ മരിച്ചത് നന്നായി.. ഇത്രയെങ്കിലും നീതി ലഭിച്ചല്ലോ!! ആൺമക്കളെ സ്ത്രീസംരക്ഷണ നിയമങ്ങളും അത് ലംഘിച്ചാൽ ലഭിക്കുന്ന ശിക്ഷയും അറിയിച്ചു വളർത്തുക. പെണ്മക്കളെ വിദ്യാഭ്യാസവും നിയമജ്ഞാനവും സാമ്പത്തികസ്വതന്ത്ര്യവും നൽകി വളർത്തുക. പിന്നെ ഏറ്റവും പ്രധാനം.. സ്ത്രീധനം കൊടുക്കാതിരിക്കുക.. പറ്റുവോ? യെവിടെ പറ്റാൻ!

Karma News Network

Recent Posts

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

22 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

37 mins ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

1 hour ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

1 hour ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

2 hours ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

2 hours ago