crime

കഷായം ​ഗ്രീഷ്മയെ സെലിബ്രേറ്റിയെപ്പോലെ ട്രീറ്റ് ചെയ്യുന്ന പൊലീസ്, തെളിവെടുപ്പിനായി കൊണ്ടുപോകുന്നത് ടൂറിനു പോകുന്നതുപോലെ, ജാമ്യം ലഭിച്ച നിയമ വശങ്ങൾ വിവരിച്ച് അഭിഭാഷകൻ ദീപക് സനൽ

ഷാരോൺ കൊലപാതകക്കേസിൽ ​ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചതിനു പിന്നിലെ നിയമവശങ്ങളെക്കുറിച്ചും, ക്രൂരകൃത്യം ചെയ്ത വ്യക്തിയെ പൊലീസ് ട്രീറ്റ് ചെയ്ത് രീതികളും വിശദീകരിച്ചിരിക്കുകയാണ് അഭിഭാഷകൻ ദീപക് സനൽ. കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ, ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു. മരണമൊഴിയിൽ പോലും ഷാരോൺ കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല.

സ്നേഹം നടിച്ച് ഇഞ്ചിഞ്ചായി ഒരു ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ ​ഗ്രീഷ്മയെ പൊലീസ് എങ്ങനെയാണ് കൊണ്ടുനടന്നത്. തെളിവെടുപ്പിനായി മറ്റും കൊണ്ടുപോകുമ്പോൾ ടൂറിനു പോകുന്ന ലാഘവത്തോടെ അത്രയധികം ചിരിച്ച് കളിച്ചാണ് കൊണ്ടുപോയത്. റാങ്ക് ഹോൾഡറായ ​ഗ്രീഷ്മ സ്മാർട്ടായ പെൺകുട്ടിയെന്നുവരെ പൊലീസ് പൊതുജനങ്ങളോട് പറഞ്ഞു. മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥനോട് ഇതിനെക്കുറിച്ച് ചോ​ദിച്ച മാധ്യമപ്രവർത്തകന് ലഭിച്ച് മറപടി പ്രതികളായാലെന്താ ചിരിക്കാൻ പാടില്ലേ, അങ്ങനെ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നാണ്. അത് ​ഗ്രീഷ്മ എന്ന സുന്ദരിയായ പ്രതിയോട് മാത്രം കാണിക്കുന്നതെന്താണ്, പുരുഷന്മാരായ പ്രതികളോട് ഈ സമീപനമല്ലല്ലോ കാണുന്നതെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. അതേരീതിയിലുള്ള ഓമനത്തമുള്ള റിപ്പോർട്ടാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചതെന്നും, അതാണ് ജാമ്യം ലഭിക്കാൻ കാരണമായതെന്നും ദീപക് സനൽ പറഞ്ഞു.

നമ്മുടെ നിയമം അനുസരിച്ച് സ്വയരക്ഷയ്ക്ക് ഒരാളെ കൊലപ്പെടുത്താനുള്ള അവകാശം എല്ലാവർക്കുമുണ്ട് എന്നാൽ ഇത്തരത്തിൽ സ്നേഹമെന്ന സയനൈഡ് നല്കി കൊലപ്പെടുത്തിയ പ്രതിയ്ക്ക് എല്ലാ രീതിയിലും അർഹിക്കുന്ന ശിക്ഷ തന്നെ ലഭിക്കണമെന്നാണ് പറയുന്നത്. നിയമത്തിന്റെ പഴുതുകൾ ഉപയോ​ഗിച്ച് രക്ഷപെടാൻ അവസരം നല്കാതിരിക്കണം.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

1 hour ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

2 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

2 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

3 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

3 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

4 hours ago