മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ദീപന് മുരളി. മലയാളം ബിഗ്ബോസ് ഒന്നാം സീസണില്‍ മത്സരാര്‍ത്ഥിയുമായിരുന്നു. സോഷ്യല്‍ മീഡിയകളിലും സജീവമായ ദീപന് മുരളി വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്.
ആറ് വര്‍ഷം മുന്‍പ് തന്നെ തനിച്ചാക്കി യാത്രയായ അമ്മയുടെ ഓര്‍മ്മ ദിവസത്തെക്കുറിച്ച് പറയുകയാണ് ദീപന്. ഇന്‍സ്റ്റഗ്രാമിലൂടെ അമ്മയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ദീപന്റെ കുറിപ്പ്- ജൂണ്‍ 19 – ഒരു വാക്ക് പോലും പറയാതെ എന്നെ തനിച്ചാക്കി അമ്മ പോയിട്ട് ഇന്നേക്ക് ആറ് വര്‍ഷം. എല്ലാവരുടെയും മുന്നില്‍ ഞാന്‍ ചിരിച്ചു പക്ഷെ,! അമ്മയുടെ മുഖത്തുനോക്കി ആദ്യമായി നിറഞ്ഞ മനസ്സോടെ ചിരിച്ച ആ ചിരിയും ഞാന്‍ മായ്ച്ചു. അമ്മയുടെ മരണം സൃഷ്ടിച്ച വലിയ ശൂന്യത നികത്താന്‍ കഴിയാത്ത വേദനയായി ഇന്നും..” ദീപന്റെ വാക്കുകള്‍. അത്രമേല്‍ പ്രിയപ്പെട്ട അമ്മയുടെ വിയോഗം ഒരുപാട് ഉലച്ചിട്ടുണ്ടെന്ന് ദീപന് മുന്‍പും പറഞ്ഞിട്ടുണ്ട്.
മരിക്കുന്നതിന് മുന്‍പ് തന്റെ വിവാഹം കാണണം എന്ന അമ്മയുടെ ആഗ്രഹത്താല്‍ ആണ് അന്ന് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ അമ്മയ്ക്ക് ആ വിവാഹം കാണാന്‍ ഭാഗ്യമുണ്ടായില്ലെന്നും ദീപന് അടുത്തിടെ പറഞ്ഞിരുന്നു. പ്രണയത്തെക്കുറിച്ചും അന്ന് ദീപന് വാചാലനായിരുന്നു. പാചകം ഏറെ ഇഷ്ടപ്പെടുന്ന ദീപന് ഒരു ടെലിവിഷനിലെ ഒരു പാചക പരിപാടിയില്‍ എത്തിയിരുന്നു. വീട്ടില്‍ ഒരു അടുക്കളത്തോട്ടവും ദീപന് പരിപാലിക്കുന്നുണ്ട്.
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…
അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…