entertainment

എല്ലാം ഇത്ര വേഗം സംഭവിക്കുമെന്ന് ഒട്ടും കരുതിയില്ല, ദീപ്തി സതി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദീപ്തി സതി. ലാല്‍ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. നീനയ്ക്ക് ശേഷം ലവകുശ, സോളോ, പുള്ളിക്കാരന്‍ സ്റ്റാറാ, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ മലയാള ചിത്രങ്ങളിലും ദീപ്തി സതി വേഷമിട്ടു. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, മറാത്തി ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്റെ ജീവിതത്തെ കുറിച്ചും കരിയറിനെ കുറിച്ചും തുറന്ന് പറയുകയാണ് ദീപ്തി സതി.

ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ദീപ്തി സതി ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. നടിയുടെ വാക്കുകളിങ്ങനെ, തീവ്രമായി ആഗ്രഹിച്ചാല്‍ ഈ ലോകത്തില്‍ ലഭിക്കാത്തതായി ഒന്നുമില്ല. മലയാളത്തിന്റെ മെഗാസ്റ്റാറായ മമ്മൂക്കയുടെയും പൃഥ്വിരാജിന്റെയും ബിജുമേനോന്റെയും നായികയായി. എല്ലാം ഇത്ര വേഗം സംഭവിക്കുമെന്ന് ഒട്ടും കരുതിയില്ല. കഥാപാത്രമായി മാറാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കാറുണ്ട്. നീനയായി മാറാന്‍ ഭംഗിയുള്ള മുടി കഴുത്തിനൊപ്പിച്ചു മുറിച്ചു. ബുള്ളറ്റ് ഓടിക്കാന്‍ പഠിച്ചു. ആദ്യ സിനിമയില്‍ അഭിനയിക്കുമ്‌ബോള്‍ എനിക്ക് ടെന്‍ഷനില്ലായിരുന്നു. എന്നെ വിശ്വസിച്ച് കഥാപാത്രത്തെ ഏല്‍പ്പിച്ച ലാല്‍ജോസ് സാറിനെ നിരാശപ്പെടുത്താന്‍ പാടില്ലെന്ന് ആഗ്രഹിച്ചു. അത് നിറവേറ്റാന്‍ കഴിഞ്ഞതിന്റെ സന്തോഷം ഇപ്പോഴും കൂടെത്തന്നെയുണ്ട്.

വിനയന്‍ സാറിന്റെ പത്തൊമ്പതാം നൂറ്റാണ്ട് ആണ് പുതിയ ചിത്രം. ആദ്യമായി ഒരു ചരിത്രസിനിമയുടെ ഭാഗമാകാന്‍ പോവുകയാണ്. ഇതുവരെ കാണാത്ത രൂപമാണ് അതില്‍. അതിന്റെ സന്തോഷം വളരെ വലുതാണ്. സിനിമയില്‍ എത്തുക എളുപ്പമല്ല. എത്തിച്ചേര്‍ന്നാല്‍ നല്ല കഥാപാത്രം ലഭിക്കാന്‍ എളുപ്പമല്ല. എന്നാല്‍ ഒരുപാട് ആളുകള്‍ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇതില്‍ എത്ര പേരുടെ ആഗ്രഹം സഫലമാകുന്നുവെന്ന് ആരും അറിയുന്നില്ല. അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ ഭാഗ്യവതിയാണ്. ഒരു പുതുമുഖ നായികയ്ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച അവസരം ആറുവര്‍ഷം മുന്‍പ് നീന തന്നു.

ആദ്യ സിനിമയില്‍ത്തന്നെ ടൈറ്റില്‍ കഥാപാത്രം. മുംബൈയില്‍ ജനിച്ചു വളര്‍ന്ന പകുതി മലയാളി പെണ്ണാണ് ഞാന്‍. നീനയില്‍ അഭിനയിക്കുമ്പോള്‍ എന്റെ മലയാളം അത്ര നല്ലതല്ല. എന്നിട്ടും മലയാള സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. ആറുവര്‍ഷത്തെ യാത്രയില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്. തെലുങ്ക്, കന്നട, മറാത്തി ഭാഷകളില്‍ അഭിനയിക്കാനായി. എന്നും എന്റെ സ്വപ്നമാണ് ബോളിവുഡ്. മുംബൈയില്‍ ജീവിച്ചിട്ടും ബോളിവുഡ് സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞില്ല. അതിനുള്ള സമയം ആയില്ലെന്ന് കരുതാനാണ് താത്പര്യം. ആഗ്രഹം ഓരോ ദിവസവും വളരുന്നു.

Karma News Network

Recent Posts

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

4 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

8 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

36 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

38 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

1 hour ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

1 hour ago