entertainment

അതു കൊണ്ടാണ് ബിക്കിനി ധരിച്ചത്, തുറന്ന് പറഞ്ഞ് ദീപ്തി സതി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദീപ്തി സതി. ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായിട്ടാണ് ദീപ്തിയുടെ സിനിമ അരങ്ങേറ്റം. മലയാളത്തിന് പിന്നാലെ കന്നഡയിലും തമിഴിലും മറാത്തിയിലും താരം തിളങ്ങി. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ യാതൊരു മടിയുമില്ലാത്ത നടിയുടെ ബിക്കിനി രംഗങ്ങള്‍ വൈറലായിരുന്നു. ഇപ്പോള്‍ താന്‍ ബിക്കിനി ധരിക്കാന്‍ ഉണ്ടായ സാഹചര്യത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ദീപ്തി സതി. തന്റെ ആദ്യ മറാത്തി ചിത്രമായ ലക്കിയിലാണ് താന്‍ ബിക്കിനി ധരിച്ചത്, എന്നാല്‍ ചിലര്‍ അത് ഫോട്ടോഷൂട്ട് ആണെന്ന് തെറ്റിധരിച്ചു.

ആ സീന്‍ അഭിനയിക്കാന്‍ തനിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു പിന്നീട് ഡയറക്ടര്‍ ആ സീനിനെ കുറിച്ച് വിശദീകരിച്ചപ്പോള്‍ അംഗീകരിച്ചു. സിനിമയില്‍ ആ സീന്‍ വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെ ആ ചിത്രം വൈറലാകുകയായിരുന്നുവെന്നും നടി പറഞ്ഞു. നെഗറ്റീവ് കമന്റുകള്‍ക്കൊപ്പം ഒരുപാട് പോസിറ്റീവ് കമന്റുകളും ഫോട്ടോയ്ക്ക് ലഭിച്ചു. കൂടാതെ, വെറുതെ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ താല്‍പര്യമില്ലെന്നും സിനിമയ്ക്ക് ആവശ്യമെങ്കില്‍ ചെയ്യാന്‍ തയാറാണെന്നും അതെന്റെ കടമയാണെന്നും ദീപ്തി പറഞ്ഞു.

ലോക്ക്‌ഡൌണ്‍ കാലം ചിലവഴിക്കുന്നത് മുംബൈയിലെ വീട്ടിലാണെന്നും അമ്മയെ സഹായിക്കല്‍, സിനിമാ കാണല്‍, വര്‍ക്ക് ഔട്ട്, ഡാന്‍സ് തുടങ്ങിയവയാണ് ഇപ്പോഴത്തെ നേരം പോക്കെന്നും താരം പറയുന്നു. മമ്മൂട്ടി, ദുല്‍ഖര്‍, പൃഥ്വിരാജ് തുടങ്ങിയവരുടെ നായികയായി ദീപ്തി ബിഗ്‌സ്‌ക്രീനില്‍ എത്തിയിട്ടുണ്ട്. ദീപ്തിയുടെ അമ്മ മലയാളിയും അച്ഛന്‍ ഉത്തരാഖണ്ഡ് സ്വദേശിയുമാണ്. പൃഥ്വിരാജ്-സുരാജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഡ്രൈംവിംഗ് ലൈസന്‍സാണ് മലയാളത്തില്‍ ദീപ്തിയുടെ അവസാന ചിത്രം.

Karma News Network

Recent Posts

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

3 hours ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

4 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

4 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

5 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

5 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

6 hours ago