തിരുവനന്തപുരം : കളിയിക്കാവിളയിൽ പാറമട വ്യവസായിയായ മലയിൻകീഴ് സ്വദേശി ദീപുവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി പിടിയിൽ. ഒളിവിലുള്ള മുഖ്യപ്രതി സുനിൽകുമാറിന്റെ സുഹൃത്ത് പ്രദീപ് ചന്ദ്രനെയാണ് തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തത്. സുനിൽകുമാർ ഒളിവിൽപോകുന്നതിന് മുൻപ് പ്രദീപ് ചന്ദ്രനെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ.
കൊല നടത്തിയ സജികുമാറിനെ സുനിലും പ്രദീപും സഹായിച്ചെന്നും ഇവരുടെ നിർദേശപ്രകാരമാണ് കൃത്യം നടത്തിയതെന്നുമാണ് പോലീസ് കരുതുന്നത്. കൊലയ്ക്ക് ഉപയോഗിച്ച ബ്ലേഡ് നൽകിയത് സജികുമാറിന്റെ സുഹൃത്തും സർജിക്കൽ സ്ഥാപന ഉടമയുമായ സുനിൽകുമാറാണെന്ന് പോലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു.
കുറ്റം സമ്മതിച്ച അമ്പിളി, കൊലപാതക കാരണം സംബന്ധിച്ച് വ്യത്യസ്തമായ മൊഴികളാണ് തുടക്കം മുതൽ നൽകുന്നത്. തിങ്കളാഴ്ച രാത്രി 11.45നു കാർ പരിശോധിച്ച തമിഴ്നാട് പൊലീസാണ് ഡ്രൈവിങ് സീറ്റിൽ കഴുത്തറുത്ത നിലയിൽ ദീപുവിന്റെ മൃതദേഹം കണ്ടത്. അമ്പിളിയുടെ മൊഴികളിലെ വൈരുധ്യം വലിയ രീതിയിൽ കുഴപ്പിക്കുന്നുണ്ട്. ചോദ്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കിയാണ് ഇയാൾ ഉത്തരം നൽകുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കൊലപാതകം കഴിഞ്ഞ് ഏതാനും മണിക്കൂറിനുള്ളിൽ തന്നെ പിടിക്കപ്പെടണമെന്ന് അമ്പിളി കണക്കുക്കൂട്ടിയിരുന്നു.
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…
ബ്രോ ഡാഡി സിനിമ സെറ്റിൽ യുവതിയെ ബലാൽസംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴിയും ഒരുക്കിയത് സിപിഎം പാർട്ടി ലോക്കൽ…
ഒരു മാധ്യമം തന്നെ പാക്കി എന്ന് വിളിച്ചതിൽ അരിശം പരസ്യമായി പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഋഷി സുനക്…
താര സംഘടനയായ അമ്മക്ക് പുതിയ നേതൃത്വം. കൊച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിദ്ധിഖ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജഗദീഷും ജയന് ചേര്‍ത്തലയുമാണ്…