topnews

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

ഡല്‍ഹിയില്‍ വരുംദിവസങ്ങളില്‍ വായുമലിനീകരണം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായത് പോലെ വായുഗുണനിലവാരം വരും ദിവസങ്ങളില്‍ വീണ്ടും മോശമാവുമെന്നാണ് മുന്നറിയിപ്പ്. സാഹചര്യങ്ങള്‍ ഭീതി ഉണ്ടാക്കുന്നതാണെന്നും അയല്‍ സംസ്ഥാനങ്ങള്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതില്‍ നിയന്ത്രണം പാലിയ്ക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിര്‍ദേശിച്ചു. മറ്റ് സംസ്ഥാനങ്ങളെ ഇക്കാര്യത്തില്‍ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശിച്ചു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ രൂക്ഷമായ പരിസരമലിനികരണം ഡല്‍ഹിയില്‍ വലിയ സാമുഹ്യ-ആരോഗ്യ പ്രശ്‌നങ്ങള്‍ സ്യഷ്ടിച്ചിരുന്നു. സുപ്രിം കോടതി വിഷയത്തില്‍ ഇടപെടുകയും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ താക്കിത് ചെയ്യുന്ന വരെയും കാര്യങ്ങള്‍ എത്തി. അതേ അവസ്ഥയാകും ഇത്തവണയും ഉണ്ടാകുക എന്നതാണ് മുന്നറിയിപ്പ്. ഇക്കാര്യം ഡല്‍ഹി സര്‍ക്കാര്‍ ഇന്ന് സ്ഥിരീകരിച്ചു.

പഞ്ചാബ്, ഹരിയാന, യു.പി തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് മൂലം ഉണ്ടാകുന്ന പുകയാണ് പരിസരമലിനികരണത്തിന് പ്രധാന കാരണം. വരാനിരിക്കുന്ന ദിവസ്സങ്ങളിലെ വായു മലിനികരണം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാര്‍ വ്യക്തമാക്കി. കാര്‍ഷികാവശിഷ്ടങ്ങള്‍ ജൈവവളമാക്കി മാറ്റാന്‍ ബയോ ഡീകംപോസര്‍ സൗജന്യമായി ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു.

ഒക്ടോബര്‍ പകുതിയോടെ ഡല്‍ഹിയുടെ അന്തരീക്ഷം കൂടുതല്‍ മലിനപ്പെടും എന്നാണ് മുന്നറിയിപ്പ്. നവംബര്‍ അവസാനം വരെ അതേ അവസ്ഥ തുടരും. ഡല്‍ഹിയുടെ അന്തരീക്ഷത്തെ സാരമായ് ബാധിയ്ക്കുന്ന പരിസര മലിനികരണം കഴിഞ്ഞവര്‍ഷങ്ങളില്‍ നിരവധി പേര്‍ക്ക് ശ്വാസകോശ രോഗങ്ങള്‍ക്ക് അടക്കം കാരണമായിരുന്നു. പുതിയ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡ് അടക്കം സജ്ജികരിയ്ക്കും.

Karma News Editorial

Recent Posts

പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു, 4 മുതിർന്ന നേതാക്കളെ കോൺഗ്രസ് പുറത്താക്കി

കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…

8 mins ago

ഉപ്പുചാക്കുകളില്‍ കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി

കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…

18 mins ago

ജനറൽ ആശുപത്രി കാന്റീനിൽ ബിരിയാണിയില്‍ പുഴു, അടച്ചുപൂട്ടി

കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…

37 mins ago

45ലക്ഷം ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം,15മിനുട്ട് ലേറ്റായാൽ ലീവ് രേഖപ്പെടുത്തും

മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…

40 mins ago

തലസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…

1 hour ago

രാമ ക്ഷേത്ര പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…

1 hour ago