ന്യൂഡല്‍ഹി. ജംഗ്പുരയിലെ പ്രമുഖ ജുവലറിയില്‍ വന്‍കവര്‍ച്ച. 25 കോടി രൂപയോളം വിലമതിപ്പുള്ള ആഭരണങ്ങള്‍ ഉംറാവു സിങ് ജുവലറിയില്‍നിന്ന് കവര്‍ന്നതായാണ് പ്രാഥമികവിവരം. ജുവലറിയിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കിയ നിലയിൽ. സ്ട്രോങ് റൂമിന്റെ ഭിത്തിയില്‍ വലിയൊരു ദ്വാരമുണ്ടാക്കിയാണ് ഉള്ളില്‍ പ്രവേശിച്ച് കവര്‍ച്ച നടത്തിയിരിക്കുന്നത്. നാല് നിലകളുള്ള കെട്ടിടത്തിന്റെ ടെറസിലൂടെയാണ് മോഷ്ടാക്കള്‍ ജൂവലറിയില്‍ കടന്നതെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച ജുവലറിയ്ക്ക് അവധിയായതിനാല്‍ ഞായറാഴ്ച രാത്രി മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെയുള്ള സമയത്തിനിടെയാണ് കവര്‍ച്ച നടന്നിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് സ്ഥാപനം പൂട്ടിപ്പോയ ഉടമ ചൊവ്വാഴ്ച രാവിലെ എത്തി തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
ഏറ്റവും താഴത്തെ നിലയിലുള്ള സ്ട്രോങ് റൂമിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇതുകൂടാതെ പുറത്ത് പ്രദര്‍ശിപ്പിച്ചിരുന്ന ആഭരണങ്ങളും കവര്‍ച്ചസംഘം കൊണ്ടുപോയി. സ്വര്‍ണ, വജ്രാഭരണങ്ങളാണ് കവര്‍ന്നത്. വെള്ളിയാഭരണങ്ങള്‍ കവര്‍ച്ചസംഘം ഉപേക്ഷിച്ചു.
സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാകുന്നതിന് മുമ്പ് രേഖപ്പെടുത്തിയ ദൃശ്യങ്ങളില്‍ നിന്ന് എന്തെങ്കിലും സൂചന ലഭിക്കുമോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്…
തിരുവനന്തപുരം: മന്ത്രി ഒ ആര് കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…