national

ഭക്ഷണം പോലും ലഭിക്കുന്നില്ല, ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച നഴ്‌സുമാരുടെ അവസ്ഥ അതീവ ഗുരുതരം, അനുഭവം പങ്കുവെച്ച് മലയാളി നഴ്‌സ്

കൊച്ചി: ഡല്‍ഹിയിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ അവസ്ഥ ദയനീയമാണ്. വേണ്ട സുരക്ഷ മുന്‍കരുതതലുകള്‍ എടുക്കാനോ സുരക്ഷ വസ്ത്രങ്ങളോ മറ്റൊ ലഭിക്കാത്തതിനെയോ തുടര്‍ന്ന് പല നഴ്‌സുമാര്‍ക്കും കോവിഡ് ബാധിച്ചിരിക്കുകയാണ്. മലയാളി നഴ്‌സുമാരിലും രോഗം സ്ഥിരീകരിച്ചു. ഇപ്പോള്‍ വന്‍ ദുരിതത്തിലാണ് ഇവിടെയുള്ളവര്‍. ഡല്‍ഹിയില്‍ കോവിഡ് ചികിത്സയില്‍ ഉള്ള നഴ്‌സായ പത്തനംതിട്ട കോന്നി സ്വദേശി സ്മിത അനുഭവം പങ്കുവയ്ക്കുകയാണ്. ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 10 വര്‍ഷമായി ജോലി ചെയ്യുന്ന ഇവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഇപ്പോഴും ലഭ്യമല്ല.

സ്മിത പറയുന്നതിങ്ങനെ;

വാഗ്ദാനങ്ങളെല്ലാം വെറും വാക്കായി മാറുകയാണ്. കൃത്യമായി ഭക്ഷണം തരാനോ പരിശോധന നടത്താനോ ആരുമില്ല. എന്റെ 2 മക്കളുടെ പരിശോധന നടത്തണമെന്ന അഭ്യര്‍ഥനയും ആരും കേള്‍ക്കുന്നില്ല. ആശുപത്രിയിലെ ഡോക്ടര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ കഴിഞ്ഞ വെള്ളിയാഴ്ചയാണു ഞങ്ങളുടെയും പരിശോധന നടത്തിയത്. തിങ്കളാഴ്ച രാത്രി രോഗമുണ്ടെന്നു ഫലമെത്തി. രാജീവ് ഗാന്ധി ആശുപത്രിയിലെ ഡോക്ടറാണ് ഫോണില്‍ വിളിച്ച് അഡ്മിറ്റ് ആകാന്‍ നിര്‍ദേശിച്ചത്.

എട്ടും നാലും വയസ്സുള്ള രണ്ടു മക്കളുണ്ടെന്നും ആശുപത്രിയിലെത്താന്‍ വാഹനമില്ലെന്നും പറഞ്ഞപ്പോള്‍ 102ല്‍ ആംബുലന്‍സ് വിളിക്കാനായിരുന്നു ലഭിച്ച മറുപടി. മറ്റു വഴിയില്ലാതെ വന്നപ്പോള്‍ ഒരു സുഹൃത്താണ് എന്നെ ആശുപത്രിയിലാക്കിയത്. രാത്രി 11 മണിയോടെ ദില്‍ഷാദ് ഗാര്‍ഡനിലെ രാജീവ് ഗാന്ധി ആശുപത്രിയിലെത്തിയപ്പോള്‍ കിടക്ക പോലും ഒരുക്കിയിരുന്നില്ല. ഞങ്ങള്‍ക്കു വേണ്ടി ഒരു വാര്‍ഡ് ഒരുക്കാന്‍ ഒന്നര മണിക്കൂറോളം കാത്തിരുന്നു. കുട്ടികളുണ്ടെന്നും പ്രത്യേകം മുറി അനുവദിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും തല്‍ക്കാലം മാര്‍ഗമില്ലെന്നായിരുന്നു നിലപാട്.

മറ്റു രോഗികള്‍ക്കും എന്റെ കുട്ടികള്‍ക്കുമൊപ്പം ഈ വാര്‍ഡിലാണ് ഇപ്പോള്‍ കഴിയുന്നത്. വാര്‍ഡില്‍ ഇപ്പോള്‍ തന്നെ 9 പേരുണ്ട്. ഇതില്‍ 6 പേര്‍ ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ നഴ്സുമാര്‍ തന്നെ. വാഹനസൗകര്യം ഒരുക്കാത്തതിനാല്‍ നടന്ന് ആശുപത്രിയിലെത്തിയവര്‍ വരെയുണ്ട്. ഇവിടെയെത്തി 24 മണിക്കൂറോളമായെങ്കിലും ഒരു ഡോക്ടര്‍ പോലും ഇതുവരെ എത്തിയിട്ടില്ല. തലവേദയും ജലദോഷവുമുണ്ടെന്നു പലതവണ പറഞ്ഞ ശേഷമാണു അല്‍പം ആശ്വാസത്തിനുള്ള മരുന്നു ലഭിച്ചത്.

ഇന്നലെ ഉച്ചഭക്ഷണം ലഭിച്ചത് 3 മണിക്കു ശേഷം. എന്റെ കാര്യം പോട്ടെ, കുട്ടികള്‍ക്കെങ്കിലും കൃത്യമായി ഭക്ഷണം ലഭിക്കേണ്ടേ? എന്താണു ചെയ്യേണ്ടതെന്ന് എത്തുംപിടിയുമില്ല. പരാതിപ്പെടുകയല്ലാതെ മറ്റെന്തു ചെയ്യാന്‍ ?

Karma News Network

Recent Posts

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…

14 mins ago

കുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, നിയമം ലംഘിച്ച അമ്മ അറസ്റ്റിൽ

അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…

57 mins ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

2 hours ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

2 hours ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

2 hours ago

കോൺഗ്രസ് ക്രിസ്ത്യാനികളോട് മാപ്പ് പറയണം, നേരത്തെ ഹിന്ദുക്കളെ മാത്രമാണ് അധിക്ഷേപിച്ചിരുന്നത്, ഇപ്പോൾ ക്രിസ്ത്യാനികളെയും : അനിൽ ആൻ്റണി

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി-മാർപ്പാപ്പ കൂടിക്കാഴ്ചയെ പരിഹസിച്ച് പോസ്റ്റിട്ടതിൽ ക്രിസ്ത്യാനികളോട് കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് അനിൽ…

3 hours ago