തൃശൂർ : ഐസ്ക്രീം വീട്ടിലെത്തിച്ച് യുവതിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. തൃശൂരിലാണ് സംഭവം. ഓൺലൈനായി ഓർഡർ ചെയ്ത ഐസ്ക്രീം വീട്ടിലെത്തിക്കാൻ എത്തിയ പ്രതി വീട്ടമ്മയെ പീഡിപ്പിക്കുകയായിരുന്നു. കേസിൽ കണ്ണൂർ കീഴൂർ സ്വദേശി നിയാസിനെ (28) ആണ് ഇരിങ്ങാലക്കുട പോലീസ്
പിടികൂടി. പീഡനത്തിന് പിന്നാലെ ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തിയ ഇയാൾ 90 ലക്ഷം രൂപ തട്ടിയെടുത്തു.
നിയാസ് നഗരത്തിലെ ഐസ്ക്രീം പാർലറിൽ ജോലി ചെയ്യുന്നയാളാണ്. ഇവിടെ നിന്ന് ഓർഡർ ചെയ്ത ഐസ്ക്രീം ഹോം ഡെലിവറി നടത്തുന്നതിന് എത്തിയതായിരുന്നു ഇയാൾ. ഇതിനിടെയാണ് യുവതിയെ പീഡിപ്പിച്ചത്. ഈ വിവരം ഭർത്താവിനെയും മകനെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.
പ്രതിയുടെ ഭീഷണിയെ തുടർന്ന് സ്വർണവും തന്റെ പേരിലുള്ള സ്ഥലവുമെല്ലാം പണയം വെച്ചാണ് യുവതി ഇയാൾക്ക് പണം നൽകിയത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. നിയാസിനെതിരെ സമാനമായ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…