entertainment

50-ാം വയസില്‍ താന്‍ വിവാഹിതയാവും, ബിഗ്‌ബോസ് താരത്തിന്റെ വെളിപ്പെടുത്തല്‍

ബിഗ് ബോസ് റിയാലിറ്റി ഷോയിലെ പല മത്സരാര്‍ത്ഥികളും പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ഒക്കെ ചെയ്യുന്നുണ്ട്.ഇത്തരം പ്രണയവും വിവാഹങ്ങളും വാര്‍ത്ത ആയിട്ടുമുണ്ട്.ഇപ്പോള്‍ മറ്റൊരു ബിഗ്‌ബോസ് താരത്തിന്റെ വിവാഹ വാര്‍ത്തകളാണ് ചര്‍ച്ചയാവുന്നത്.ഹിന്ദി ബിഗ്‌ബോസ് ആറാം സീസണിലെ മത്സരാര്‍ത്ഥി ആയിരുന്ന ഡെല്‍നാസ് ഇറാനിയുടെ വിവാഹ വിശേഷമാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ അടക്കംപുറത്ത് എത്തുന്നത്.50-ാം വയസില്‍ താന്‍ വിവാഹിതയാവും എന്നാണ് താരം പറയുന്നത്.

‘പുറത്ത് നിന്നുള്ളവര്‍ മാത്രമല്ല എന്റെ മക്കളും മരുമക്കളും പോലും എന്റെ വിവാഹത്തെ കുറിച്ച് അന്വേഷിക്കുകയാണിപ്പോള്‍.ഡെല്ലു ഫുയി എപ്പോഴാണ് വിവാഹം കഴിക്കുന്നതെന്ന് അവര്‍ ചോദിച്ച് കൊണ്ടിരിക്കുകയാണ്.ഞാന്‍ വിവാഹത്തോട് വിമുഖതയൊന്നും കാണിക്കുന്നില്ല.പെര്‍സിയും ഞാനും ഒരുമിച്ച് താമസിക്കുന്നത് വളരെ സന്തുഷ്ടപരമായിട്ടാണ്.മറ്റ് ഏതൊരു ദമ്പതികളെയും പോലെയാണ് ഞങ്ങള്‍.ഞങ്ങളെ സംബന്ധിച്ചിടത്തോളം വിവാഹം എന്നത് വെറും ഒരു കടലാസ് കക്ഷണത്തില്‍ ഒപ്പിടുന്നത് പോലെയാണ്.ഇന്ന് പെര്‍സി ഇല്ലാത്തൊരു ജീവിതത്തെ കുറിച്ച് എനിക്ക് ചിന്തിക്കാന്‍ കഴിയില്ല.

ഇന്ന് പെര്‍സി ഇല്ലാത്തൊരു ജീവിതത്തെ കുറിച്ച് എനിക്ക് ചിന്തിക്കാന്‍ കഴിയില്ല.അദ്ദേഹമെന്നെ പൂര്‍ണയാക്കുന്നു. ഇപ്പോള്‍ എട്ട് വര്‍ഷത്തെ ദാമ്ബത്യബന്ധമാണ് ഞങ്ങള്‍ തമ്മില്‍.എന്നെ സ്‌നേഹിക്കുന്നതിനൊപ്പം അദ്ദഹമെന്നെ പരിപാലിക്കുകയും വളരെയധികം ബഹുമാനിക്കുകയും ചെയ്യുന്നു.ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാന്യമുള്ള കാര്യം അതാണ്.ഞങ്ങളുടെ ബന്ധം വളരെ മനോഹരമാണ്. ഞാന്‍ വളരെ ആവേശഭരിതയാണ്.അടുത്ത വര്‍ഷം എന്റെ അമ്പതാം ജന്മദിനമാണ്.അന്ന് വലിയൊരു ദിവസമാക്കി ഞങ്ങളുടെ വിവാഹം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.’താരം പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

5 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

6 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

6 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

7 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

7 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

7 hours ago