Categories: kerala

ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടു, കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ അസഭ്യവർഷം, കയ്യേറ്റ ശ്രമവും

പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ കണ്ടക്ടർക്ക് നേരെ ആക്രമണം. കായംകുളത്ത് നിന്ന് അടൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ മനീഷിനെയാണ് യാത്രക്കാരൻ മർദ്ദിക്കാൻ ശ്രമിച്ചത്. ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ ഇയാൾ കണ്ടക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം പറയുകയുമായിരുന്നു.

രാത്രി 8.40-ഓടെയാണ് കായംകുളത്തുനിന്ന് ബസ് അടൂരിലേക്ക് യാത്രതിരിച്ചത്. ബസിന്റെ അവസാനട്രിപ്പായിരുന്നു ഇത്. അടൂരിനടുത്ത് ആദിക്കാട്ടുക്കുളങ്ങര എത്തിയപ്പോള്‍ കണ്ടക്ടര്‍ മനീഷ് യാത്രക്കാരുടെ എണ്ണമെടുത്തു. അപ്പോഴാണ് ബസ്സിലുള്ള ഒരാള്‍ ടിക്കറ്റെടുത്തിട്ടില്ലെന്ന് വ്യക്തമായത്. തുടര്‍ന്ന് യാത്രക്കാരോട് ടിക്കറ്റ് കാണിക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടു.

ഇതിനിടെയാണ് പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരന്‍ കണ്ടക്ടറോട് തട്ടിക്കയറിയത്. ടിക്കറ്റ് കാണിക്കാന്‍ തയ്യാറാകാതിരുന്ന ഇയാള്‍ കണ്ടക്ടറെ അസഭ്യം പറഞ്ഞെന്നും ബഹളംവെച്ചെന്നും കയ്യേറ്റംചെയ്യാന്‍ ശ്രമിച്ചെന്നുമാണ് പരാതി. കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതിന് പരിഹസിക്കുകയുംചെയ്തു.

”രണ്ടുലക്ഷം രൂപ ശമ്പളം മേടിക്കുന്നവനാടാ ഞാന്‍, നിനക്ക് കഴിഞ്ഞമാസം ശമ്പളം കിട്ടിയോ, നിന്റെ വീട്ടില്‍ കഞ്ഞികുടിച്ചോ” എന്നായിരുന്നു ഇയാള്‍ പറഞ്ഞത്. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഒരുമിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ഈ വീഡിയോയിലുടനീളം യാത്രക്കാരന്‍ കണ്ടക്ടറെ അസഭ്യംപറയുന്നതാണുള്ളത്.

karma News Network

Recent Posts

വിവാഹം വിത്യസ്തമാക്കാനാണ് തട്ടം ഇട്ട് മൊഞ്ചത്തി പെണ്ണായി എത്തിയത്- ഐശ്വര്യ

സ്റ്റാർ മാജിക്ക് താരം ഐഷുവിന്റെ വിവാഹം വരെ അഞ്ചു ദിവസത്തോളം നീണ്ടുനിന്ന ആഘോഷങ്ങൾ ആയിരുന്നു. ഇപ്പോഴും ചില വീഡിയോ ക്ലിപ്പുകൾ…

9 mins ago

ഫിറ്റ്‌നസ് സെന്ററിലെത്തിയ ഇരുപതുകാരിയെ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു, ഉടമ അറസ്റ്റില്‍

കണ്ണൂര്‍: ഫിറ്റ്‌നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഉടമ അറസ്റ്റില്‍. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവർത്തിക്കുന്ന ജിമ്മിന്റെ…

17 mins ago

സ്കൂട്ടർ യാത്രികയെ തള്ളിവീഴ്ത്തി ഏഴുപവന്റെ മാല കവർന്നു, രണ്ടം​ഗസംഘത്തിന്റെ ആക്രമണത്തിൽ യുവതിയ്ക്ക് ​ഗുരുതര പരിക്ക്

ആലപ്പുഴ: ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു. മണ്ണഞ്ചേരി റോഡുമുക്ക് കൈതക്കാപറമ്പിൽ വി.ജി. ഗിരീഷിന്റെ ഭാര്യ പ്രസീത(39)യുടെ ഏഴുപവന്റെ താലിമാലയാണ്…

38 mins ago

വെൺപാലവട്ടം അപകടം; സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

ദേശീയപാതയിൽ വെൺപാലവട്ടം മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരെ കേസെടുത്തു. നിയന്ത്രണം വിട്ട സ്‌കൂട്ടർ 23 അടി താഴ്ചയുള്ള സർവീസ്…

52 mins ago

ശ്രീജുവിനെ അപഹസിക്കുന്ന മല്ലു പ്രബുദ്ധത കണ്ടപ്പോൾ സത്യഭാമയൊന്നും ഒന്നുമേ അല്ല എന്ന് തോന്നിപ്പോയി- അഞ്ജു പാർവതി പ്രഭീഷ്

മലയാളികളുടെ പ്രിയപ്പെട്ട താരം മീര നന്ദന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത…

1 hour ago

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

2 hours ago