national

ഗുലാം നബി ആസാദ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു, ‘ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി’ Ghulam Nabi Azad

മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി’ എന്നാണ് ഗുലാം നബി ആസാദ് തന്റെ രാഷ്ട്രീയ പാർട്ടിക്ക് പേരിട്ടിരിക്കുന്നത്. പാര്‍ട്ടിയുടെ പതാകയും പ്രകാശനം ചെയ്തു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദ്, കോണ്‍ഗ്രസുമായുള്ള ബന്ധം വേര്‍പെടുത്തി ഒരു മാസത്തിന് ശേഷം സ്വന്തം പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

‘പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനായിരിക്കും നിലവില്‍ ഞങ്ങളുടെ മുന്‍ഗണന. തിരഞ്ഞെടുപ്പ് എപ്പോള്‍ വേണമെങ്കിലും നടക്കാം. ഞങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടരും. പുതിയ പാര്‍ട്ടിക്കായി ഉറുദു, സംസ്‌കൃതം ഭാഷകളിലായി ഏകദേശം 1,500 പേരുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. ഹിന്ദിയുടെയും ഉറുദുവിന്റെയും മിശ്രിതം ‘ഹിന്ദുസ്ഥാനി’ ആണ്. പേര് ജനാധിപത്യപരവും സമാധാനപരവും സ്വതന്ത്രവുമാകണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു,’ ആസാദ് ജമ്മുവില്‍ പറയുകയുണ്ടായി.

പുതിയ പാര്‍ട്ടിക്ക് സ്വതന്ത്ര ചിന്തയും പ്രത്യയശാസ്ത്രവും ഉണ്ടായിരിക്കും. രാഷ്ട്രീയം ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലായിരിക്കില്ല. ഞങ്ങളുടേത് ഒരു ജനാധിപത്യ പാര്‍ട്ടിയായിരിക്കും. പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിന് മറ്റൊരു പാര്‍ട്ടിയുമായും കൂടിയാലോചിച്ചിട്ടില്ല. തന്റെ പാര്‍ട്ടിക്ക് ഗാന്ധിജിയുടെ പ്രത്യയശാസ്ത്രം ഉണ്ടായിരിക്കും. നീലയും വെള്ളയും മഞ്ഞയും ചേര്‍ന്നതാണ് ആസാദിന്റെ പാര്‍ട്ടി പതാക.

പ്രവര്‍ത്തകരുമായും നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ആസാദിന്റെ പാർട്ടി പ്രഖ്യാപനം ഉണ്ടായത്. കോണ്‍ഗ്രസ് വിട്ടതിന് ശേഷം ജമ്മുവില്‍ നടന്ന ആദ്യ പൊതുയോഗത്തില്‍, സമ്പൂര്‍ണ്ണ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്വന്തം രാഷ്ട്രീയ പാർട്ടി ആരംഭിക്കുമെന്ന് നേരത്തെ ആസാദ് പ്രഖ്യാപിച്ചിരുന്നതാണ്. 73 കാരനായ ആസാദ് ആഗസ്റ്റ് 26 ന് കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം ഉള്‍പ്പെടെ എല്ലാ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും രാജിവച്ചിരുന്നു. ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് പ്രചാരണ സമിതി തലവന്‍ സ്ഥാനം നേരത്തേ ഗുലാം നബി ആസാദ് രാജിവെച്ചിരുന്നതാണ്.

 

Karma News Network

Recent Posts

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

11 mins ago

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

34 mins ago

അടിയന്തരാവസ്ഥ നടപ്പാക്കിയവർക്കു ഭരണഘടനയെക്കുറിച്ചു പറയാൻ അവകാശമില്ല, സെപ്റ്റംബർ 6ന് എല്ലാം വെളിപ്പെടും, കങ്കണ

ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്‌സഭാംഗവുമായ കങ്കണ…

37 mins ago

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു, കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…

38 mins ago

മലപ്പുറത്ത് പിതാവിനെയും, ഒരു വയസുള്ള മകളെയും കാണാനില്ലെന്ന് പരാതി

മലപ്പുറം വെളിമുക്ക്‌ പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…

46 mins ago

പുരാതന ക്ഷേത്രത്തിൽ വൻ കവർച്ച, പഞ്ചലോഹ വി​ഗ്രഹം മോഷണം പോയി, കോടികൾ‌ വില

തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ‌ വില വരുന്ന പഞ്ചലോഹ വി​ഗ്രഹം കവർന്നത്.…

1 hour ago