kerala

മാധ്യമ ജീവനക്കാരൻ, നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസുകളിലെ പ്രതി

അലങ്ങാട് സിപിഐഎം പ്രവർത്തകനും ദേശാഭിമാനിയുടെ പ്രാദേശിക ലേഖകനുമായ  മുഹമ്മദ് സലീം എ.എ എന്ന വ്യക്തിക്കെതിരെ തട്ടിപ്പാരോപണം. Sign Tours Travels എന്ന സ്ഥാപനത്തിന്റെ മറവിൽ വ്യാജ റിക്രൂട്ടിം​ഗ് നടത്തുന്നെന്നാണ് പരാതി. ഒരു സ്വകാര്യ ഓൺലൈൻ മാധ്യമമാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിരവധിയാളുകളെ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ കൂടി അപകീർത്തിപ്പെടുത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്നു.

വ്യാജ നഴ്സിങ് റിക്രൂട്ട്മീന്റ് തട്ടിപ്പ് കേസുകളിൽ പ്രതിയായ ഇയാളുടെ പേരിൽ ആലുവ ക്രൈം ഡിപ്പാർട്ട്മെന്റിൽ മാത്രം  ഏകദേശം പതിനഞ്ചോളം കേസുകളുണ്ട്. പറവൂർ, ആലുവ വെസ്റ്റ് (ആലങ്ങാട്) പോലീസ് സ്റ്റേഷനുകളിലായി നഴ്സിംഗ്റിക്രൂട്ട്മെന്റ്, വിസ തട്ടിപ്പ് അടക്കം നിരവധി കേസുകളുണ്ട്. മുഹമ്മദ് സലീമിനെതിരെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിലും ആലുവ റൂറൽ എസ്.പിയുടെ കീഴിലും നിരവധി പരാതികളും നിലവിലുണ്ട്

നേരത്തെ പ്രതിയും കുടുംബവും ജമാ-അത്ത് ഇസ്‌ലാമിയുടെ സജീവ  പ്രവർത്തകരായിരുന്നു. 5 വർഷക്കാലമായി ഇയാൾ സി.പി.എം ന്റെ പ്രവർത്തകനും മാധ്യമ പ്രവർത്തകനുമാണ്. എതിരാളികളെ ഏത് രീതിയിലും നശിപ്പിക്കുന്ന സ്വഭാവക്കാരനാണ് മുഹമ്മദ് സലീം. ആലുവ ക്രൈം ഡിപ്പാർട്മെന്റ് ഇൽ മാത്രം 15 ഓളം കേസ് ഉള്ളയാളാണ് ദേശഭിമാനി ലേഖകനും, ആലങ്ങാട് സിപിഐഎം പ്രവർത്തകനുമായ നഴ്സിങ് റിക്രൂട്ട്മീന്റ് തട്ടിപ്പ് കേസുകളിലെ പ്രതി

Karma News Network

Recent Posts

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

2 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

21 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

22 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

48 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

52 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

1 hour ago