social issues

ഉമ്മൻ ചാണ്ടിക്കെതിരേക്കെതിരേ ലൈംഗീക അപവാദ വാർത്തകൾ- ദേശാഭിമാനി മുൻ എഡിറ്റർ മാപ്പ് പറഞ്ഞു

തിരുവനന്തപുരം:ഉമ്മൻ ചാണ്ടിക്കെതിരേക്കെതിരേ മോശമായ വാർത്തകൾ നല്കി തെറ്റുകൾ പ്രവർത്തിച്ചു എന്ന് ദേശാഭിമാനി മുൻ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ എൻ മാധവൻകുട്ടിയുടെ കുറിപ്പ്. ജന നായകന്റെ മരണത്തിൽ കേരളം തേങ്ങുമ്പോഴാണ്‌ ദേശാഭിമാനിയുടെ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ സ്ഥാനം വഹിച്ചിരുന്ന എൻ മാധവൻകുട്ടി ദേശാഭിമാനിക്കാലത്തെ തെറ്റ് ഏറ്റുപറഞ്ഞ് രംഗത്തെത്തിയത്.ചാര കേസിലും അടിസ്ഥാന രഹിതമായ ലൈംഗീക അപവാദ കേസിലും തെറ്റായ രീതിയിൽ താൻ പ്രവർത്തിച്ചു എന്നാണ്‌ അദ്ദേഹം പറയുന്നത്. കുറിപ്പ് ഇങ്ങിനെ

കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളില്‍ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ മനസ്താപങ്ങളില്‍ ഓ സി, ഉമ്മന്‍ ചാണ്ടിയുണ്ട്

1 “ശൈലിമാറ്റം ”
“ഐ എസ് ആര്‍ ഒ ചാരക്കേസ് ”
കേസ് തുടങ്ങിയ വിഷയ
ങ്ങളുപയോഗിച്ചു മുഖ്യമന്ത്രി കരുണാകരനെതിരെ
ഉമ്മന്‍ചാണ്ടിയും കൂട്ടരും
നടത്തിയ രാഷ്ട്രീയ
കരുനീക്കങ്ങള്‍ക്കു പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ
തലവനായ എന്റെ
എഴുത്തുമൂലം ഇന്ത്യൻ
എക്സ്പ്രസ് നല്‍കിയ ഏകപക്ഷീയമായി എഡിറ്റോറിയല്‍
പിന്തുണ അങ്ങേയറ്റം
ആധാര്‍മികമെന്നു ഞാന്‍ അതിവേഗം തിരിച്ചറി ഞ്ഞു . പലരെയുംപോലെ
ഞാനും അന്നത്തെ ഒഴുക്കിനനുസരിച്ചു
നീന്തുകയായിരുന്നു .

2 ഉമ്മന്‍ ചാണ്ടിക്കു നേരേ
ഉയര്‍ത്തപ്പെട്ട അടിസ്ഥാന
രഹിതമായ ലൈംഗീക
ആരോപണത്തിനു
അന്നു ദേശാഭിമാനിയില്‍
കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍
പദവി വഹിച്ചിരുന്നുവെ
ന്ന ഒറ്റ കാരണംകൊണ്ടു
മൗനത്തിലൂടെ ഞാന്‍
നല്‍കിയ അധാര്‍മ്മിക
പിന്തുണയില്‍ ഞാനിന്നു
ലജ്ജിക്കുന്നു.

ഇതു പറയാന്‍ ഓ സി യുടെ മരണംവരെ
ഞാന്‍ എന്തിനു
കാത്തിരുന്നു എന്ന
ചോദ്യം ന്യായം. ഒരു
മറുപടിയെ ഉള്ളു.
നിങ്ങള്‍ക്ക്. മനസാക്ഷി യുടെ വിളി എപ്പോഴാണ്‌
കിട്ടുകയെന്നു പറയാനാ വില്ല .ക്ഷമിക്കുക .

ഉമ്മന്‍ ചാണ്ടിയുടെ
കുടുംബത്തി ന്റെ യും
കോണ്‍ഗ്രസ് യു ഡി എഫ്
പ്രവര്‍ത്തകരുടെയും
ദുഃഖത്തില്‍ പങ്കുചേരുന്നു

ഉമ്മൻചാണ്ടിയോട് ചെയ്ത തെറ്റ് എന്ന നിലയിലുള്ള ദേശാഭിമാനി മുൻ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ എൻ മാധവൻകുട്ടിയുടെ കുറിപ്പിന് പിന്നാലെ ചോദ്യവുമായി വി ടി ബൽറാം രംഗത്ത് വന്നു.എൻ മാധവൻ കുട്ടിയുടെ മാപ്പപേക്ഷ നാളെ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിക്കാൻ ‘ദേശാഭിമാനി’ തയ്യാറാവുമോ? എന്ന ചോദ്യവുമായാണ് ബൽറാം രംഗത്തെത്തിയത്.

 

Karma News Editorial

Recent Posts

കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ചു, മകൻ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…

40 mins ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു, ഒരാള്‍ കസ്റ്റഡിയില്‍

ബ്രാട്ടിസ്‌ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…

1 hour ago

വീണയും, കർത്തയും, കെ.സിയും ഒന്നാണ്‌ , കെ സി വേണുഗോപാൽ ജയിച്ചാലും ജയിലിലേക്കെന്ന് ശോഭ

കെ സി വേണു​ഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…

2 hours ago

പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…

2 hours ago

മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ നിർമ്മിക്കുന്നു, വ്യക്തത വരുത്തേണ്ടത് സുഡാപ്പിക്ക , രാധ ചേട്ടന്റെ വിവരണം വേണ്ടാ

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…

3 hours ago

16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…

3 hours ago