മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ് പുലിമുരുകൻ. മലയാള സിനിമയിൽ ആദ്യമായി 100കോടി, 150 കോടി ക്ലബ്ബുകളിൽ ഇടപിടിച്ച ചിത്രമെന്ന പെരുമ കൂടി ഈ ചിത്രത്തിനുണ്ട്.
കേരളത്തിനകത്തും പുറത്തും ഒരു പോലെ വൻ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. വൻ താരനിരയും സാങ്കേതിക സംവിധാനങ്ങളും ഉൾപ്പെടുത്തിയാണ് പുലിമുരുകൻ റിലീസിന് എത്തിയത്. മോഹൻലാലിന് പുറമെ താര സുന്ദരി കമാലിനി മുഖർജി, തെന്നിന്ത്യൻ മാദക നടി നമിത, ലാൽ, ബാല, വിനു മോഹൻ, ജഗപതി ബാബു, കിഷോർ, സുരാജാ വെഞ്ഞാറമ്മൂട് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
പുലിമുരുകൻ സിനിമയിൽ ജൂലി എന്ന വേഷം അഭിനയിച്ചതിനെ കുറിച്ച് സൗത്ത് ഇന്ത്യൻ താര സുന്ദരി നമിത നേരത്തെ തുറന്നു പറഞ്ഞത് ഇപ്പോൾ വീണ്ടും വൈറലായി മാറിയിരിക്കുകയാണ്. നിരവധി സിനിമകളിൽ അഭിനയിച്ച താര സുന്ദരി നമിതയുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു മോഹൻലാലിന്റെ കൂടെ സിനിമയിൽ അഭിനയിക്കുക എന്നത്.
അതേസമയം, സിനിമയിൽ ഒപ്പം അഭിനയിച്ചിട്ടും ചെറിയ ഒരു വിഷമം തനിക്ക് ഇപ്പോഴുമുണ്ടെന്നാണ് നമിത പറഞ്ഞത്. പുലിമുരുകൻ സിനിമയിൽ മോഹൻലാലിന് ഒപ്പമുള്ള സീനുകൾ ഉണ്ടായിട്ടും മോഹൻലാലിന്റെ നായിക വേഷത്തിൽ എത്താൻ കഴിഞ്ഞില്ല എന്ന വിഷമമാണ് താരത്തിനെ അലട്ടികൊണ്ടിരിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ മോഹൻലാലിന്റെ ഭാര്യയായി അഭിനയിക്കാൻ ആഗ്രഹം തോന്നിയെന്നും അത് താൻ സംവിധായകനോടും മോഹൻലാലിനോടും പറഞ്ഞിരിന്നു എന്നും നടി പറയുന്നു. എന്നാൽ ഇനി ഒരു സിനിമയിൽ ലാലേട്ടന്റെ നായികയായി തന്നെ ക്ഷണിക്കാമെന്ന് വൈശാഖ് ഉറപ്പ് തന്നതായും നമിത പറയുന്നു. അത് എത്രയും വേഗം സംഭവിക്കാൻ താൻ കാത്തിരിക്കുവാണെന്നും ദുഃഖം ഉടനെ മാറുമെന്ന് പ്രതിക്ഷിക്കുന്നുവെന്നും നമിത പറയുകയുണ്ടായി. മോഡൽ റോളുകൾ വിട്ട് കഥാ മൂല്യമുള്ള സിനിമകൾ ചെയ്യാനാണ് നമിത ഇപ്പോൾ ഇഷ്ടപ്പെടുന്നത്.
കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…
ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…
എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…
പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…
ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…
ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില് കൊല്ലപ്പെട്ട കലയുടെ മകന്. ടെന്ഷന് അടിക്കണ്ടെന്ന് അച്ഛന് പറഞ്ഞു.…