topnews

കേരളത്തിലെ തടങ്കൽ പാളയം, നുഴഞ്ഞ് കയറ്റക്കാരേ പൂട്ടാൻ

പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നപ്പോൾ തന്നെ കേരളത്തിൽ നുഴഞ്ഞ് കയറ്റക്കാരേ പിടിച്ച് അകത്തിടാൻ തടങ്കൽ പാളയം പണിതിരുന്നു. ഈ ദ്ര്ശ്യങ്ങളിൽ കാണുന്നത് കേന്ദ്ര സർക്കാർ നിയമങ്ങൾക്ക് അനുസൃതമായി കേരള സർക്കാർ ഒരുക്കിയ തടങ്കൽ പാളയം ആണ്‌.. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി വരുന്നവരെ പിടിച്ച് അകത്തിടാൻ തടങ്കൽ പാളയം വരെ ഒരുക്കിയിട്ടാണ്‌ ഇങ്ങിനെ ഒക്കെ പറയുന്നത്. കൊല്ലത്ത് നിന്നുള്ള റിപോർട്ടിലേക്ക്

മുമ്പ് അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കനായി കേരളത്തില്‍ തടങ്കല്‍ പാളയങ്ങള്‍ (ഡിറ്റന്‍ഷന്‍ സെന്റര്‍) നിര്‍മ്മിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഉറപ്പ് നല്കിയിരുന്നു.കേരളത്തിലെ ആദ്യം തടങ്കല്‍ പാളയം കൊല്ലം ജില്ലയിലെ കൊട്ടിയത്ത് ആരംഭിക്കുകയായിരുന്നു.

തൃശൂരിലെ താല്‍ക്കാലിക ട്രാന്‍സിറ്റ് ഹോമിലെ അന്തേവാസികളെ നവംബര്‍ 22 ന് പുലര്‍ച്ചെ 4 മണിക്ക് കൊട്ടിയയത്തെ പുതിയ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.അന്ന് തൃശൂരിലെ കേന്ദ്രത്തില്‍ 2 നൈജീരിയക്കാര്‍ ഉള്‍പ്പെടെ 3 പേരെയാണ് താമസിപ്പിച്ചിരുന്നത്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദേശികളെ ഇതുവരെ അതത് ജയില്‍ വളപ്പില്‍ തന്നെയാണ് താമസിപ്പിച്ചിരുന്നത്. ഇതിനെതിരെ ഹൈക്കോടതിയില്‍ നിന്നു പരാമര്‍ശം വന്നതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മോഡല്‍ ഡിറ്റന്‍ഷന്‍ മാന്വലിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യനീതി വകുപ്പിന് കീഴിലാണ് തടങ്കല്‍ കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്.

ശിക്ഷാ കാലാവധി കഴിഞ്ഞവര്‍ക്ക് അവരുടെ രാജ്യത്തേക്കു തിരിച്ചുപോകുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാകുന്നതു വരെ ഈ കേന്ദ്രങ്ങളില്‍ താമസിക്കാം.അനധികൃതമായി രാജ്യത്തു പ്രവേശിക്കുന്ന വിദേശികള്‍, വീസ, പാസ്പോര്‍ട്ട് കാലാവധി തീര്‍ന്ന ശേഷവും ഇവിടെ തുടരുന്നവര്‍ എന്നിവരെയും രാജ്യം വിടുന്നതു വരെ ഈ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളോടും ഡിറ്റന്‍ഷന്‍ സെന്ററുകള്‍ നിര്‍മിക്കാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്രത്തിന്റെ ഈ നിർദ്ദേശം ആണ്‌ പിണറായി സർക്കാർ അക്ഷരം പ്രതി അനുസരിച്ച് തടങ്കൽ പാളയം ഉണ്ടാക്കിയത്. ആവശ്യം വരുമ്പോൾ കേന്ദ്രത്തേ കുറ്റം പറഞ്ഞാലു ഈ വകുപ്പിലും കുറെ പേരേ ജീവനക്കാരാക്കി നിയമിക്കുകയും കെട്ടിടത്തിന്റെ ചിലവും മറ്റും വക കൊള്ളിക്കുകയും എല്ലാം ചെയ്ത സാമ്പത്തിക ഇടപാടുകളും ഇതിന്റെ പിന്നിൽ ഉണ്ട്. ഇനി അതിനു വേണ്ടീയാണൊ ഇതെല്ലാം പണിതത് എന്നും വ്യക്തമല്ല

Karma News Network

Recent Posts

സി.എം.ആര്‍.എല്ലിന്റെ സാമ്പത്തിക ഇടപാടുകളില്‍ കേസെടുക്കണം, പോലീസിനോട് ആവശ്യപ്പെട്ട് ഇ.ഡി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടിയാരോപണത്തില്‍ കേസെടുക്കണമെന്ന് പോലീസിനോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). സംസ്ഥാന…

8 hours ago

പാലക്കാട് പേവിഷബാധയേറ്റ് ഹോമിയോ ഡോക്ടർ മരിച്ചു

പാലക്കാട്∙ മണ്ണാർക്കാട് പേവിഷബാധയേറ്റ് കുമരംപുത്തൂരിൽ ഹോമിയോ ഡോക്ടർ മരിച്ചു. കുമരംപുത്തൂർ പള്ളിക്കുന്ന് ചേരിങ്ങൽ ഉസ്‌മാന്റെ ഭാര്യ റംലത്താണ് (42) ഉച്ചയോടെ…

9 hours ago

പോലീസുകാര്‍ പങ്കെടുത്ത വിരുന്ന് നടന്നിട്ടില്ല , Dyspയെ അറിയുകപോലും ഇല്ല, ഉരുണ്ടു കളിച്ചു ഗുണ്ടാ നേതാവ്

ഗുണ്ടാനേതാവ് തമ്മനം ഫൈസിലിന്റെ വീട്ടിൽ വിരുന്നുണ്ണാൻ പോയി ശുചിമുറിയിൽ കയറി ഒളിച്ച ആലപ്പുഴ ഡി.വൈ.എസ്.പിഎമ്മന്റെയും പോലീസ് ഉദ്യോഗസ്ഥരുടെയും തൊപ്പി തെറിച്ചു…

9 hours ago

സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടന്നു, സമ്മതിച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം; സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടന്നതായി സമ്മതിച്ച് ചീഫ് സെക്രട്ടറി. വാർത്താക്കുറിപ്പിലാണ് ചീഫ് സെക്രട്ടറി ഡോ.…

9 hours ago

ഇന്ത്യൻ തിരഞ്ഞെടുപ്പിൽ ഇടപെടരുത്, പാക്കിസ്ഥാനു താക്കീത്

ഇന്ത്യയിലെ പാക്കിസ്ഥാൻ അനുകൂലികൾക്കെതിരെ വീണ്ടും നരേന്ദ്ര മോദി. നമ്മൾ ശത്രുക്കളായി കാണുന്നവരുമായി ചങ്ങാത്തം ഉണ്ടാക്കുന്നതിനെതിരേ ഈ സ്ഥാനത്ത് ഇരുന്ന് കടുത്ത…

10 hours ago

കാശ്മീരിലെ ആക്രമികളുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നിരോധിച്ചു

ജമ്മു കശ്മീരിലെ ഭീകരരുടെയും കല്ലേറ് നടത്തുന്നവരുടെയും കുടുംബാംഗങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും സർക്കാർ ജോലിക്ക് അർഹതയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

11 hours ago