entertainment

വിശ്വാസി ഭരിക്കുന്ന നാടാകണം കേരളം, അവിശ്വാസികൾ തോൽക്കണം, ദേവൻ

മലയാള സിനിമയിലെ എക്കാലെത്തെയും മികച്ച വില്ലൻമാരിൽ ഒരാളാണ് നടൻ ദേവൻ. ഒട്ടേറെ സൂപ്പർ ഹിറ്റുകളിൽ വില്ലൻ വേഷങ്ങൾ ചെയ്തിട്ടുള്ള ദേവൻ മറ്റു സൗത്ത് ഇന്ത്യൻ ഭാഷകളിലും വില്ലൻ വേഷങ്ങളിലൂടെ തിളങ്ങുന്ന താരമാണ്. 1984-ൽ പുറത്തിറങ്ങിയ വെള്ളം എന്ന ചിത്രത്തിന്റെ നിർമ്മാതാവായാണ് ദേവൻ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1985-ൽ പുറത്തിറങ്ങിയ കൈയും തലയും പുറത്തിടരുത് ആണ് അദ്ദേഹം ആദ്യമായി അഭിനയിച്ച ചിത്രം. ഊഴം, ആരണ്യകം, സൈമൺ പീറ്റർ നിനക്കു വേണ്ടി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചു. പിന്നീട് വില്ലൻ കഥാപാത്രങ്ങളിലേയ്ക്ക് കടക്കുകയായിരുന്നു.

ശബരിമലയിലേക്ക് കാനനപാതയിലൂടെ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകൾഡ നടത്തുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് ദേവൻ. ഹിന്ദുവിൻറെ ശക്തി അവർ അറിയണം, നമ്മുടെ പ്രധാന്യമറിയാതെ നമ്മുടെ സംസ്കാരമറിയാതെ പുതിയ തലമുറ നടക്കുന്നു. ഹിന്ദു ധർമ്മം എന്തെന്ന് അവരറിയണം. ഈ കാനനപാത തുറക്കുന്നതോടെ ഇത് നയിക്കുന്നത് പുതിയൊരു ഭരണസംവിധാനത്തിലേക്കാക്കട്ടെയെന്ന് ദേവൻ പറഞ്ഞു

ദേവന്റെ വാക്കുകൾ

നൂറ്റാണ്ടുകൾക്ക് മുമ്പ് സാക്ഷാൽ അയ്യപ്പസ്വാമി നടന്ന കാനന പാതയിലൂടെയുള്ള സഞ്ചാരമാണ് നമ്മൾ ഇനി നടത്തുന്നത്. അതിനും പലതിനും ഭരണകൂടം ഇവിടെ വിലക്കുണ്ടാക്കുകയായിരുന്നു. ന്യൂനപക്ഷമായ അവിശ്വാസികൾ ഭരിക്കുന്ന ഭൂരിപക്ഷമുള്ള വിശ്വാസികളാണ് നമ്മൾ. 70 വർഷമായി നമ്മൾ കരയുന്നു. ഹിന്ദു ഐക്യം വേണം. അതിനായി യാത്രയോ പ്രക്ഷോഭമോ ഒന്നും കൊണ്ട് കാര്യമില്ല. ഭരണമാറ്റം വേണം. അത് മാത്രമേ ഇനി രക്ഷയുള്ളൂ.

വിശ്വാസി ഭരിക്കുന്ന നാടാകണം കേരളം. അവിശ്വാസികൾ തോൽക്കണം. അതിന് എന്ത് ചെയ്യണമെന്നതാണ് നമ്മുടെ പ്രധാനപ്പെട്ട ദൗത്യം. അവർ നമ്മളെ മണ്ടൻമാരാക്കുന്നു എന്നാണ് ഇവിടെ പലരും പറയുന്നത്.അവരല്ല മണ്ടൻമാർ നമ്മളെ മണ്ടൻമാരാക്കുന്ന നമ്മളാണ് മണ്ടൻമാർ. ഹിന്ദുവിൻറെ ശക്തി അവർ അറിയണം, നമ്മുടെ പ്രധാന്യമറിയാതെ നമ്മുടെ സംസ്കാരമറിയാതെ പുതിയ തലമുറ നടക്കുന്നു. ഹിന്ദു ധർമ്മം എന്തെന്ന് അവരറിയണം. ഈ കാനനപാത തുറക്കുന്നതോടെ ഇത് നയിക്കുന്നത് പുതിയൊരു ഭരണ സംവിധാനത്തിലേക്കാക്കട്ടെ. ഭരണമാറ്റം സ്വപ്നം കണ്ട് പ്രവർത്തിക്കാം. സ്ത്രീ പ്രവേശനത്തെ പറ്റി ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ എന്തുമാത്രം നമ്മൾ സഹിച്ചു. ഈ പാത വെട്ടിതുറന്ന് പുതിയൊരു ശക്തി ലഭിക്കട്ടെ. പാത തുറക്കുന്നത് വലിയൊരു ദൗത്യത്തിലേക്കാകട്ടെ’

Karma News Network

Recent Posts

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

8 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

41 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

3 hours ago