entertainment

ലോകസിനിമയില്‍ ഞാന്‍ കാണുന്ന ഏറ്റവും മഹാന്മാരായ നടന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും, ദേവന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദേവന്‍. മലയാള സിനിമയെ കൂടാതെ അന്യഭാഷാ ചിത്രങ്ങളിലും നടന്‍ തിളങ്ങി. അധികവും വില്ലന്‍ വേഷങ്ങളാണ് താരത്തെ തേടിയെത്തിയത്. നേരത്തെ മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് ദേവന്‍ പറഞ്ഞ വാക്കുകള്‍ വളരെയധികം ചര്‍ച്ചയായിരുന്നു. ലോകത്തിലെ പത്ത് നടന്മാരെ തിരഞ്ഞെടുത്താല്‍ അതില്‍ ഒരാള്‍ മമ്മൂട്ടി ആണെന്ന അഭിപ്രായക്കാരനാണ് ഞാന്‍. ആ ലിസ്റ്റില്‍ മോഹന്‍ലാല്‍ വരില്ലെന്നും ആയിരുന്നു ദേവന്‍ പറഞ്ഞത്.

ദേവന്റെ പ്രതികരണം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി. ഇപ്പോള്‍ അന്ന് പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത വരുത്തി വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ദേവന്‍. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മോഹന്‍ലാലിനെ കുറിച്ചുള്ള തന്റെ അഭിപ്രായവും വാവാദങ്ങള്‍ക്കുള്ള മറുപടിയും താരം തുറന്ന് പറഞ്ഞത്.

ദേവന്റെ വാക്കുകള്‍ ഇങ്ങനെ, ‘ലോകസിനിമയില്‍ ഞാന്‍ കാണുന്ന ഏറ്റവും മഹാന്മാരായ നടന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ലോകസിനിമയിലെ മികച്ച നടന്മാരുടെ പട്ടിക എടുത്താല്‍ അതില്‍ ഒരാള്‍ മമ്മൂട്ടി ആയിരിക്കുമെന്ന് പറഞ്ഞു. അപ്പോള്‍ ചോദ്യ കര്‍ത്താവ് മോഹന്‍ലാലോ എന്ന് ചോദിച്ചു. മോഹന്‍ലാലിന്റെ ലെവല്‍ വേറെയാണ്. അവര്‍ അവിടെ സ്‌റ്റോപ് ചെയ്തു.

ഞാന്‍ ഉദ്ദേശിച്ച് വന്നത്, രജനികാന്തിന്റെ കാര്യം വെച്ച് പറയാം. രജനികാന്തിനെയും അദ്ദേഹത്തിന്റെ ജനപ്രീതിയും നമുക്ക് ആരോടെങ്കിലും താരതമ്യം ചെയ്യാന്‍ പറ്റുമോ? പറ്റില്ല. രജനികാന്തിനെ പോലെ തന്നെ സംവിധായകന്‍ രാജമൗലിയെയും ആരുമായിട്ടും താരതമ്യപ്പെടുത്താന്‍ പറ്റില്ല. അതുപോലെയാണ് മോഹന്‍ലാലും. താരതമ്യങ്ങള്‍ക്കും അപ്പുറമാണ്. അദ്ദേഹത്തിന്റെ ചലനങ്ങളും ഭാവചലനങ്ങളും ഫ്‌ളെക്‌സിബ്ലിറ്റിയും ഏത് കഥാപാത്രത്തെയും യോജിപ്പിച്ച് കൊണ്ട് പോകാന്‍ പറ്റുന്നതാണ്. അത് പറയാന്‍ സമ്മതിച്ചില്ല. മോഹന്‍ലാല്‍ അതുല്യനായ നടനാണെന്നതില്‍ സംശയമില്ല. ഈ പത്ത് നടന്മാരെക്കാളും മുകളില്‍ നില്‍ക്കുന്ന ആളാണെന്ന് പറയാന്‍ സമ്മതിച്ചില്ലെന്നുള്ളതാണ് അവിടെ ഉണ്ടായത്. അതിലൂടെ അനാവശ്യ വിവാദമാണ് ഉണ്ടായതെന്നും.’

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

18 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

45 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago