entertainment

സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ദേവൻ

മലയാളത്തിന്റെ പ്രിയനടൻ ദേവൻ സജീവ രാഷ്ട്രീയത്തിലേക്ക്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയുടെ സ്ഥാനാർഥിയായി തൃശൂരിൽ മൽസരിക്കുമെന്ന് നടൻ ദേവൻ . മൂന്നു മുന്നണികളുമായും ബന്ധമുണ്ടാകില്ലെന്നും ദേവൻ വ്യക്തമാക്കുന്നു.

നവകേരള പീപ്പിൾസ് പാർട്ടി എന്നാണ് ദേവന്റെ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പേര്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം നാടായ തൃശൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ദേവൻ മത്സരിക്കും. ഒരു മുന്നണികളുടെയും പിന്തുണ സ്വീകരിക്കാതെ സ്വന്തം രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നത്തിലാകും മത്സരിക്കുകയെന്ന് ദേവൻ പറയുന്നു. . 2004ൽ രൂപംകൊടുത്ത കേരള പീപ്പിൾസ് പാർട്ടിയുടെ പേര് മാറ്റി. നവകേരള പീപ്പിൾസ് പാർട്ടിയെന്നാണ് പുതിയ പേര്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തൃശൂരിൽ ഇനിമുതൽ സജീവമാകും. കോളജിൽ കെ.എസ്.യു പ്രവർത്തകനായാണ് രാഷ്ട്രീയം തുടങ്ങിയത്.

” സിനിമാക്കാർക്കിടയിൽ ഒരുപാട് രാഷ്ട്രീയക്കാരുണ്ട്. ഞാനും അവരും തമ്മിൽ വ്യത്യാസമുണ്ടെന്ന് ദേവൻപറയുന്നു. അവരൊക്കെ സിനിമാക്കാരായ ശേഷം ഏതെങ്കിലും അറിയപ്പെടുന്ന പാർട്ടിയിൽ പോയി ചേർന്നവരാണ്. ഞാൻ സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ രാഷ്ട്രീയത്തിലുണ്ടായിരുന്നു. മാത്രമല്ല ഞാനായിട്ട് ഒറ്റയ്‌ക്കൊരു രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയ ആളാണ്. ആശയങ്ങൾ തമ്മിൽ വ്യത്യാസമുണ്ട്. അവർ സെയ്‌ഫ് ഗെയിമാണ് കളിച്ചത്. ഞാനാകട്ടെ ഹൈ റിസ്‌ക്കാണ് ഏറ്റെടുത്തിരിക്കുന്നതെന്നും ദേവൻ പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു,.അഴിമതി ഇല്ലാത്ത രാഷ്ട്രീയ നേതാക്കളുടെ നിര രൂപപ്പെടുത്താനാണ് നീക്കം. സിവിൽ സർവീസിൽ നിന്ന് വിരമിച്ച മികച്ച ഉദ്യോഗസ്ഥരെ നവകേരള പീപ്പിൾസ് പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പക്ഷേ, ചലച്ചിത്ര മേഖലയിലെ സഹപ്രവർത്തകരെ ആരേയും കൂടെക്കൂട്ടുന്നില്ല.

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

23 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

28 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

54 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago