kerala

ഒരാഴ്ച്ചയ്ക്കിടെ സംസ്ഥാനത്ത് കണ്ണീരോര്‍മ്മയായത് മൂന്നു ദേവനന്ദമാര്‍

ദേവവന്ദ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസ്സില്‍ ഒരു നീറ്റലാണ്. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ കണ്ണീരോര്‍മ്മയായത് മൂന്ന് ദേവനന്ദമാരാണ്. കൊല്ലത്ത് ആറ്റില്‍ വീണ് മരിച്ച ദേവനന്ദയാണ് ആദ്യം ഈ ലോകത്തോട് വിട പറഞ്ഞത്. പ്രദീപ് ധന്യ ദമ്പതികളുടെ മകള്‍ ദേവന്ദയുടെ മരണത്തില്‍ ഇതുവരെയും ദുരൂഹതകള്‍ നീങ്ങിയിട്ടില്ല. ദേവനന്ദയുടെ വീടുമായി അടുപ്പമുള്ള ആരെങ്കിലും കുട്ടിയെ എടുത്തുകൊണ്ടു പോയതാകാമെന്ന ബന്ധുക്കളുടെ സംശയത്തില്‍ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചു. വീട്ടില്‍ ഇളയ കുഞ്ഞിനൊപ്പം ഇരിയ്ക്കുന്നതിനിടെയാണ് ദേവനന്ദയെ കാണാതായത്. ചെരിപ്പില്ലാതെ പുറത്തിറങ്ങാത്ത കുട്ടി 100 മീറ്ററോളം ദൂരം നടന്ന് ആറ്റിന്‍കരയില്‍ എത്തിയതെങ്ങനെയെന്നതില്‍ ആദ്യംതന്നെ സംശയത്തിന് ഇടയാക്കിയിരുന്നു.

ഇടുക്കി വണ്ണപ്പുറം ബ്ലാത്തിക്കവല പാലക്കാട്ട് സുനില്‍ – രഞ്ചു ദമ്പതികളുടെ മകളും വെണ്‍മണി സെന്റ് ജോര്‍ജ് യു .പി. സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായ ദേവനന്ദയുടെ മരണവും തീരാദുംഖമായി. കുട്ടിക്കാലം മുതല്‍ അനുഭവിക്കുന്ന ദുരന്ത ജീവിതത്തില്‍ നിന്നും കരകയറിയ ദേവനന്ദയെ വാഹന അപകടത്തിന്റെ രൂപത്തിലാണ് വിധി തട്ടിയെടുത്തത്. ഏഴാംക്ലാസുകാരിയായ ദേവനന്ദ ഒരു കാര്‍ അപകടത്തിലാണ് മരിച്ചത്. ഹൃദയ വാല്‍വിലെ ശസ്ത്രക്രിയ കഴിഞ്ഞ് ജീവിതത്തിലേക്ക് തിരികെ എത്തിയ ദേവനന്ദ സുനില്‍ എന്ന 12 വയസുകാരി വീടിന് മുന്നിലെ വഴിയില്‍ വെച്ച് കാറിടിച്ച് മരിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി എട്ട് മണിയോടെ ആണ് അപകടം ഉണ്ടായത്. വീടിന് എതിര്‍ വശത്തുള്ള വീട്ടില്‍ ടി വി കണ്ടു മടങ്ങുന്നതിന് ഇടെയാണ് അമിത വേഗത്തില്‍ എത്തിയ കാര്‍ ദേവനന്ദയെ ഇടിച്ച് തെറുപ്പിച്ചത്. നിര്‍ത്തി ഇട്ടിരുന്ന വാഹനത്തിന്റെ പിന്നിലൂടെ റോഡ് മുറിച്ചു കടക്കവെയാണ് കുട്ടിയെ കാറിടിച്ചത്. ഇടിയുടെ ആഘാദത്തില്‍ 20 അടിയോളം ദൂരേക്ക് കുട്ടി തെറിച്ച് വീണു. തുടര്‍ന്ന് ഉടന്‍ തന്നെ കുട്ടിയെ കോലഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പുലര്‍ച്ചെയോടെ മരണം സംഭവിക്കുക ആയിരുന്നു.

ദേവനന്ദയ്ക്ക് ജന്മനാ ഹൃദയ വാല്‍വുകള്‍ക്ക് തകരാര്‍ ഉണ്ടായിരുന്നു. 20 ലക്ഷം രൂപ മുടക്കിയാണ് ചികിത്സിച്ച് ഭേദമാക്കിയത്. കുട്ടിയുടെ പിതാവ് സുനിലിന് ചികിത്സ ചിലവുകള്‍ താങ്ങാവുന്നതിനും അപ്പുറമായിരുന്നു. എന്നാല്‍ ദമ്പതികള്‍ തങ്ങള്‍ക്ക് ഉണ്ടായിരുന്ന സ്ഥലം വിറ്റ് കുട്ടിയുടെ ചികിത്സ നടത്തുകയായിരുന്നു. മൂന്നുമാസം മുന്‍പു ലക്ഷങ്ങള്‍ മുടക്കി ശസ്ത്രക്രിയ നടത്തി കുട്ടി ജീവിതത്തിലേക്ക് പിച്ചവയ്ക്കുമ്ബോഴാണ് വിധി അതിലേറെ ക്രൂരമായി പെരുമാറിയത്. മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ദേവപ്രിയ, ദേവസൂര്യ, ദേവഗംഗ എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം നടത്തി.

കാരയ്ക്കാട് പറങ്ങഴമോടിയില്‍ പി.സന്തോഷിന്റെയും രഞ്ജിനിയുടയും മകളായ ാലുവയസ്സുകാരി ദേവനന്ദയാണ് പനിബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചത്. കുട്ടി പനിബാധിച്ച് മരിച്ച സംഭവത്തില്‍ പരാതിയുമായി രക്ഷിതാക്കള്‍ രംഗത്തെത്തി. കഴിഞ്ഞ 29-ന് രാവിലെ പനിബാധിച്ച കുട്ടിയെ കുളനട പ്രാഥമികാരോഗ്യകേന്ദ്രത്തിലും തുടര്‍ന്ന് കുളനടയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയ്ക്കായി കൊണ്ടുപോയി. ഇവിടെനിന്ന് തിരിച്ച് വീട്ടിലെത്തിയിട്ടും പനി കുറഞ്ഞില്ല. തിരിച്ച് കുളനട ആശുപത്രിയില്‍ കൊണ്ടുവന്നെങ്കിലും ഛര്‍ദിച്ച് അവശയായി. തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കുട്ടി മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മരണകാരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയത്.

Karma News Network

Recent Posts

മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് തിരികെയെത്തി, ചോദ്യങ്ങൾക്ക് മറുപടിയില്ല

തിരുവനന്തപുരം : വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. ശനിയാഴ്ച പുലർച്ചെ 3.15നാണ് തിരുവനന്തപുരത്ത് എത്തിയത്. യാത്ര…

4 mins ago

കീടനാശിനി സാന്നിധ്യം, അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌

പത്തനംതിട്ട : ഏലക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഹൈകോടതി വില്പന തടഞ്ഞ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ്‌ ടെൻഡർ…

23 mins ago

കുപ്രസിദ്ധ ഗുണ്ട പൊലീസ് കസ്റ്റഡിയിൽനിന്നു കടന്നു, 53 കേസുകളിൽ പ്രതി

തൃശൂർ: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിൽ പരിസരത്തു നിന്നുമാണ്‌ ഇയാൾ…

35 mins ago

ഭാര്യയുമായി ബന്ധം വേർപ്പെടുത്തിയിട്ടും വിവാഹത്തിന് തയ്യാറായില്ല, യുവാവിന്റെ വീടും ബൈക്കും കത്തിച്ച് യുവതി

പത്തനംതിട്ട : ഭാര്യയുമായി ബന്ധം വേർപെടുത്തിയിട്ടുംട്ടും തന്നെ വിവാഹം കഴിക്കാത്തതിന് കാമുകന്റെ വീടും ബൈക്കും തീയിട്ട സംഭവത്തിൽ യുവതി അറസ്റ്റിൽ.…

57 mins ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ പ്രഥമൻ്റെ കബറടക്കം 21…

10 hours ago

ഇസ്രായേലിനെതിരെ റഷ്യൻ നിർമ്മിത S5 മിസൈൽ പ്രയോഗിച്ച് ഹിസ്ബുള്ള

സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…

10 hours ago