entertainment

വിവാഹം 18ാം വയസിൽ, കുറച്ചുകൂടി ഉയർന്ന ആളെക്കൊണ്ട് വിവാഹം കഴിപ്പിക്കാനായിരുന്നു അച്ഛന് ആ​ഗ്രഹം- ദേവി അജിത്ത്

മഴ എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയ പ്രീയ താരമാണ് ദേവി അജിത്ത്. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. തന്റെ 22-ാം വയസിൽ നിർമ്മാണ രംഗത്തുമെത്തി. ദേവിക്ക് ഒരു മകൾ ആണ് നന്ദന. അച്ഛനില്ലാത്ത കുറവ് അറിയിക്കാതെയാണ് മകളായ നന്ദനയെ ദേവി വളർത്തിയത്. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്ത ‘പാട്ടുപെട്ടി’ എന്ന പരിപാടിയുടെ അവതാരികയായിരുന്നു. അക്കാലത്ത് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘മണൽ നഗരം’ എന്ന പരമ്പരയിൽ അഭിനയിച്ചു. സിനിമാ നിർമ്മാതവായിരുന്ന അജിത്താണ് ഭർത്താവ്.ജയറാം നായകനായ ‘ദി കാർ’ എന്ന ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപെട്ടുള്ള യാത്രയ്ക്കിടെ അപകടത്തെ തുടർന്ന് അജിത്ത് അന്തരിച്ചു. പിന്നീട് കേണൽ എ.കെ വാസുദേവൻ എന്നയാളെ വിവാഹം ചെയ്തു.

സിനിമയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായുള്ള ഓട്ടത്തിനിടെ ആയിരുന്നു അജിത്തിന്റെ മരണം. കാറപടകത്തെ തുടർന്നാണ് അജിത് വിടപറയുന്നത്. അജിത്തിന്റെ മരണശേഷമാണ് ദേവി അഭിനയത്തിലേക്ക് എത്തുന്നത്. പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ദേവി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തങ്ങളുടെ കല്യാണം വളരെ കൗതുകകരമായിരുന്നു എന്നാണ് ദേവി പറയുന്നത്.

കല്യാണത്തിന് മുൻപ് ഞങ്ങൾ പുറത്തു പോവുകയൊന്നും ചെയ്‌തിട്ടില്ല. വീടിനു മുന്നിൽ കൂടി പോകുമ്പോൾ ഒന്ന് കാണും. പോകുന്നതിന്റെയും വരുന്നതിന്റെയും സമയം അറിയാം. തിരിച്ചു വരുമ്പോൾ ഞെറ്റിയിൽ ചന്ദനം കാണും. അതുപോലെ തിയേറ്ററിൽ പോകുമ്പോൾ ടിക്കറ്റ് തരാൻ നിൽപുണ്ടാകും. അന്ന് ഒന്ന് സ്പർശിച്ചിട്ട് പോലുമില്ല. അജിത് അത്രയ്ക്ക് ചമ്മലുള്ള വ്യക്തി ആയിരുന്നു, എന്നാൽ ഞങ്ങൾക്ക് ഇഷ്ടമായിരുന്നു. വീട്ടിൽ വലിയ താത്പര്യം ഉണ്ടായിരുന്നില്ല. കുറച്ചു കൂടി ആയിട്ട് വിവാഹം കഴിക്കാം. അച്ഛന് പിന്നെ കുറച്ചൂടെ ഉയർന്ന നിലയിൽ ഉള്ള ആരെങ്കിലും ആവണം എന്നൊക്കെ ആയിരുന്നു, പതിനെട്ട് പത്തൊമ്പത് വയസൊക്കെ എടുത്തു ചട്ടത്തിന്റെ സമയമാണ്. അത് കഴിഞ്ഞെങ്കിൽ വിവാഹം ഇപ്പോൾ വേണ്ടന്ന് തോന്നിയേനെ. ഇപ്പോഴത്തെ കുട്ടികൾ ഒന്നും അങ്ങനെ ചെയ്യില്ല. മോൾ വിവാഹം കഴിച്ചത് 28 വയസായപ്പോൾ ആണ്.

2009 ൽ ദേവി വീണ്ടും വിവാഹം കഴിച്ചിരുന്നു. എന്നാൽ ഒത്തുപോകാൻ കഴിയില്ലെന്ന് വന്നതോടെ ബന്ധം പിരിയുകയായിരുന്നു. കഴിഞ്ഞ വർഷം മകൾ നന്ദനയുടെ വിവാഹം കഴിഞ്ഞു. വളരെ ആഘോഷപൂർവം നടത്തിയ വിവാഹം വാർത്താ ശ്രദ്ധ നേടിയിരുന്നു.

Karma News Network

Recent Posts

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

3 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

22 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

46 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

1 hour ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

1 hour ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

2 hours ago