entertainment

ഞാനും ഫഹദും ഒരിമിച്ച് ഒരേക്ലാസിൽ പഠിച്ചവർ, തുറന്നുപറഞ്ഞ് ദേവിചന്ദന

മിനിസ്ക്രീനിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയാണ് ദേവിചന്ദന. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം അഭിനേത്രി മാത്രമല്ല നർത്തകികൂടിയാണ്. ദേവി വിവാഹം ചെയ്തിരിക്കുന്നത് ഗായകനായ കിഷോർ വർമയെയാണ്. ഇരുവരും ആരിലും അസൂയ ജനിപ്പിക്കുന്ന ജോഡികളാണ്. . നിലവിൽ എഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പൗർണമിത്തിങ്കൾ എന്ന പരമ്പരയിലാണ് നടി അഭിനയിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് നടി വസന്ത മല്ലിക എന്ന നെഗറ്റീവ് കഥാപാത്രവുമായി എത്തിയിരിക്കുന്നത്. വില്ലത്തി റോളാണെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് വസന്ത മല്ലിക എന്ന വില്ലത്തിക്ക് ലഭിക്കുന്നത്.

അതേസമയം നടൻ ഫഹദ് ഫാസിൽ തന്‌റെ ക്ലാസ്‌മേറ്റ് ആയിരുന്നു എന്ന് പറയുകയാണ് ദേവി ചന്ദന. സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ ഫാസിൽ സാറിനെ പരിചയമുണ്ട്. സാറിന്‌റെ മകൻ ഫഹദും ഞാനും ക്ലാസ്‌മേറ്റ്‌സ് ആയിരുന്നു. ഇത് പലർക്കും അറിയില്ല. ഇതിപ്പോൾ കേട്ടാൽ ആളുകൾ പറയും തളളുവാണെന്ന്. പക്ഷേ അല്ല ഒരുമിച്ചു പഠിച്ചവരാണ് ഞങ്ങൾ. ഫഹദ് കുറച്ചുനാളെ അവിടെ ഉണ്ടായിരുന്നുളളൂ. അതിന് ശേഷം ബോർഡിങിലേക്ക് പോയി.

പക്ഷേ ഉണ്ടായിരുന്ന അത്രയും നാൾ ഒരെ ക്ലാസിൽ ആണ് പഠിച്ചത്. ഫാസിൽ സാർ അന്ന് തന്ന അവസരത്തിലൂടെ വിജയിക്ക് ഒപ്പം അഭിനയിക്കാനുളള വലിയ ഭാഗ്യം ലഭിച്ചു. സ്‌കൂളിൽ പഠിക്കുമ്പോൾ കലാതിലകം ആയിട്ടുണ്ട്. അച്ഛന്‌റെ വിദ്യാർത്ഥിയായിരുന്ന ഒരാൾ സിനിമയിൽ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു. അന്ന് പത്രങ്ങളിലെ എന്‌റെ ചിത്രവും മറ്റും കണ്ടാണ് മകൾക്ക് അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് അച്ഛനോട് പുളളി തിരക്കുന്നത്.

അന്ന് ഞങ്ങളുടെ കുടുംബത്തിൽ ആരും സിനിമയെ കുറിച്ച്‌ അങ്ങനെ ചിന്തിച്ചിരുന്നില്ല. പിന്നെ വെറുതെ ഒന്ന് പോയി നോക്കിയാലോ എന്ന് അച്ഛനോട് പറഞ്ഞ ശേഷമാണ് എറണാകുളത്ത് ഓഡീഷന് പോവുന്നത്. സ്‌ക്രിപ്റ്റ് കൈയ്യിൽ തന്നപ്പോൾ ആദ്യം അതിശയം ആയിരുന്നുവെന്നും അവരുടെ നിർദ്ദേശത്തോടെ അവതരിപ്പിച്ച്‌ സിനിമയിൽ അവസരം ലഭിച്ചു

Karma News Network

Recent Posts

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

20 mins ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

43 mins ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

51 mins ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

1 hour ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

2 hours ago

പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാർത്ഥികൾ, സംഭവം മലപ്പുറത്ത്

മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…

2 hours ago