Categories: kerala

ഞങ്ങളുടെ കല്യാണനിശ്ചയവും ഡൈവോഴ്‌സും ഒന്നിച്ച് നടന്നതാണ്, ദേവികയും വിജയിയും

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമാണ് ദേവിക നമ്പ്യാർ. രാക്കുയിൽ എന്ന പരമ്പരയിൽ തുളസി എന്ന കഥാപാത്രമായി തിളങ്ങുകയാണ് നടി. ദേവികയും ഗായകൻ വിജയ് മാധവും അടുത്തിടെയാണ് വിവാഹിതർ ആയത്. വിവാഹ ശേഷം പല അഭിമുഖങ്ങളിലും ഇരുവരും ഒരുമിച്ചെത്തി. അടുത്തിടെയാണ് തങ്ങൾ അച്ഛനും അമ്മയുമാകാൻ പോകുന്ന കാര്യം ആരാധകരെ അറിയിച്ചത്. എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന ഷോ പറയാം നേടാമിലേക്കും ഇവർ ഒരുമിച്ചെത്തിയതിന്റെ വിശേഷമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഒരു ആൽബത്തിനായി മാഷെന്നെ പാട്ട് പഠിപ്പിച്ചിരുന്നു. അന്ന് തുടങ്ങിയതാണ് മാഷേ വിളി. പിന്നീടത് തുടരുകയായിരുന്നു. നിങ്ങളെത്ര നാൾ പ്രണയിച്ച് നടന്നു എന്ന് ചോദിച്ചപ്പോൾ അങ്ങനെയൊന്നും നടന്നില്ല. എല്ലാവരും വിചാരിച്ചത് അങ്ങനെയാണ്. ഒരു വർഷം ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. 2012 മുതൽ പരിചയമുണ്ട്. പുള്ളിയുടെ പെൺകുട്ടികളുടെ ലിസ്റ്റിൽ ഞാനുണ്ടായിരുന്നില്ല. വല്യ മൈൻഡൊന്നുമുണ്ടായിരുന്നില്ല. പിന്നെയാണ് ഞങ്ങൾ ബന്ധുക്കളാണെന്നറിഞ്ഞത്. അത് പറഞ്ഞപ്പോഴും പുള്ളിക്ക് വിലയില്ല.

വികടകുമാരൻ കണ്ടിട്ടാണ് അദ്ദേഹം പിന്നെ എന്നെ വിളിക്കുന്നത്. അടിപിടിയൊക്കെയായി ആ സൗഹൃദം തുടരുകയായിരുന്നു. ഞാൻ വന്നിട്ട് ഐശ്വര്യം തന്നെയല്ലേ, ദോഷമൊന്നുമുണ്ടായില്ലല്ലോ എന്ന് ഞാൻ ചോദിക്കാറുണ്ട്. പുള്ളിക്കങ്ങനെ ഉമ്മ വെക്കുന്നതൊന്നും ഇഷ്ടമല്ല, ഇറിറ്റേഷനാണെന്നും ദേവിക വിജയിനെക്കുറിച്ച് പറഞ്ഞിരുന്നു.

ഞങ്ങളുടെ കല്യാണനിശ്ചയവും ഡൈവോഴ്‌സും ഓൺലൈനിൽ ഒന്നിച്ച് നടന്നതാണ്. ഞങ്ങൾ റെഡ് കാർപ്പറ്റ് ഷോയിൽ ഒന്നിച്ച് വന്നിരുന്നു. ദേവിക വേണമെങ്കിൽ ഒന്നൂടെ ആലോചിച്ചോളൂ, എൻഗേജ്‌മെന്റേ കഴിഞ്ഞിട്ടുള്ളൂ, എന്റെ സ്വഭാവം ഇങ്ങനെയൊക്കെയാണ് എന്നൊക്കെ പറഞ്ഞിരുന്നു. പുള്ളി കാര്യങ്ങളെല്ലാം തുറന്നടിച്ച് പറയും. പൊതുവെ പെൺകുട്ടികൾക്ക് അഡജ്സ്റ്റ് ചെയ്യാനാവുന്ന സ്വഭാവമല്ല എന്റേതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കുടുംബക്കാരും നാട്ടുകാരുമെല്ലാം അറിഞ്ഞിരുന്നു, ഇനി എന്ത് വന്നാലും കുഴപ്പമില്ല ഞാൻ മാറുന്നില്ലെന്നായിരുന്നു ദേവിക പറഞ്ഞത്. ഇവരല്ലേ പിരിഞ്ഞത്, എന്നിട്ട് എന്തിനാ ഒരുമിച്ച് വന്നത്. ഞങ്ങൾ ഗുരുവായൂരിൽ പോയപ്പോൾ ആളുകൾ ഇങ്ങനെയൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. കുടുംബത്തിലുള്ളവരും നിങ്ങൾ പിരിഞ്ഞോ എന്ന് ചോദിച്ച് വിളിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമാണ് രണ്ടുപേരും. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഒരിക്കെ തങ്ങളുടേത് പ്രണയവിവാഹമല്ലെന്ന് ഇരുവരും പറഞ്ഞിരുന്നു. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയിട്ടുള്ള ആളാണ് വിജയ് മാധവ്. പാട്ട് മാത്രമല്ല സംഗീത സംവിധാനവും യോഗയുമായൊക്കെ മുന്നോട്ട് പോയിക്കൊണ്ടിരുന്ന തനിക്ക് ആരാധികമാരൊക്കെ ഉണ്ടായിരുന്നെന്നും എന്നാൽ പ്രണയബന്ധങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും വിജയ് നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.

Karma News Network

Recent Posts

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

25 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

44 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

1 hour ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

1 hour ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

2 hours ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

2 hours ago