entertainment

സുരേഷേട്ടൻ ഭക്ഷണം വാരിത്തന്നു, എന്റെ കണ്ണ് നിറഞ്ഞുപോയി, ദേവിക നമ്പ്യാർ

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമാണ് ദേവിക നമ്പ്യാർ. ദേവികയും ഗായകൻ വിജയ് മാധവും അടുത്തിടെയാണ് വിവാഹിതർ ആയത്. വിവാഹ ശേഷം പല അഭിമുഖങ്ങളിലും ഇരുവരും ഒരുമിച്ചെത്തി. അടുത്തിടെയാണ് തങ്ങൾ അച്ഛനും അമ്മയുമാകാൻ പോകുന്ന കാര്യം ആരാധകരെ അറിയിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമാണ് രണ്ടുപേരും. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഒരിക്കെ തങ്ങളുടേത് പ്രണയവിവാഹമല്ലെന്ന് ഇരുവരും പറഞ്ഞിരുന്നു. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയിട്ടുള്ള ആളാണ് വിജയ് മാധവ്. പാട്ട് മാത്രമല്ല സംഗീത സംവിധാനവും യോഗയുമായൊക്കെ മുന്നോട്ട് പോയിക്കൊണ്ടിരുന്ന തനിക്ക് ആരാധികമാരൊക്കെ ഉണ്ടായിരുന്നെന്നും എന്നാൽ പ്രണയബന്ധങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും വിജയ് നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോളിതാ ഇവരുടെ പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്, വാക്കുകളിങ്ങനെ, യാത്രകളൊക്കെ പോവുമ്പോൾ ഞാൻ ഛർദ്ദിക്കുന്നുണ്ടായിരുന്നു. ഗർഭിണിയാണോ എന്ന സംശയമുണ്ടെന്ന് ഞാൻ പറഞ്ഞപ്പോൾ ഒന്ന് പോവുന്നുണ്ടോ, വെറുത പറയാതെയെന്നായിരുന്നു മാഷ് പറഞ്ഞത്. ഭക്ഷണം കഴിച്ചതിന്റെ പ്രശന്ം കൊണ്ടായിരിക്കും ഛർദ്ദി എന്നായിരുന്നു കരുതിയത്. നാട്ടിലെത്തിയപ്പോഴും ഛർദ്ദിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ഡോക്ടറുടെ അടുത്തേക്ക് പോയത്. എല്ലാവരോടും പറഞ്ഞോളൂ ദേവിക പ്രഗ്നന്റാണെന്ന് എന്നായിരുന്നു ഡോക്ടർ പറഞ്ഞത്.

പ്രഗ്നൻസി കിറ്റ് വെച്ച് ടെസ്റ്റ് ചെയ്യാനൊന്നും സമ്മതിച്ചിരുന്നില്ല. അതൊക്കെ ഉഡായിപ്പാണ്. എനിക്ക് ഡോക്ടറുടെ അടുത്ത് തന്നെ പോയി അറിഞ്ഞാൽ മതിയെന്നായിരുന്നു പറഞ്ഞത്. അതിൽ പോസിറ്റീവ് കണ്ട് ആശുപത്രിയിൽ പോയി നെഗറ്റീവാകേണ്ടല്ലോ എന്ന് കരുതിയാണ്. ഞാനും ഡോക്ടറും ഇത് പ്രതീക്ഷിച്ചിരുന്നില്ല

ഞാൻ പ്രഗ്നന്റാണെന്ന് അറിയിച്ചപ്പോൾ രണ്ടുമൂന്ന് പേരുടെ എക്‌സൈറ്റ്‌മെന്റ് ഞാൻ പറയാം. സുരേഷ് ഗോപിയുടെ വീട്ടിലേക്ക് ഞാൻ പോയിരുന്നു. ആണോയെന്നായിരുന്നു ഇരുവരും സന്തോഷത്തോടെ ചോദിച്ചു. എന്റെ കണ്ണ് നിറഞ്ഞുപോയിരുന്നു. അദ്ദേഹം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. എനിക്ക് വാരിത്തന്നിട്ട് ഇത് നിനക്കല്ല, നിന്റെ ഉള്ളിലിരിക്കണ ആൾക്കാണെന്ന് പറഞ്ഞു. ഭയങ്കര സന്തോഷമായിരുന്നു എനിക്ക്. പിന്നെ എന്റെ കസിനും നല്ല ത്രില്ലിലായിരുന്നു.

ആദ്യത്തെ മൂന്ന് മാസം നല്ല ബുദ്ധിമുട്ടുകളായിരുന്നു. ഇമോഷണൽ ചെയ്ഞ്ചുണ്ടായിരുന്നു. മാഷിന് നടു ഉളുക്കിയതിനാൽ മാഷും സൈഡായിരുന്നു. മാഷേ ഞാൻ ഗർഭിണിയാണെന്ന് പറഞ്ഞ് ഞാൻ ഇമോഷണലാവുമായിരുന്നു. ഞാൻ ചീത്ത വിളിച്ചതിനൊക്കെയുള്ള പനിഷ്‌മെന്റാണ് ഇതെന്നായിരുന്നു ഞാനാദ്യം കരുതിയത്. അനങ്ങിയാൽ പ്രശ്‌നമാണ്. മനപ്പൂർവ്വം പ്രശ്‌നമുണ്ടാക്കുകയാണോ എന്നൊക്കെയായിരുന്നു കരുതിയത്. മാഷിന്റെ അനിയത്തിയെ വിളിച്ച് ഞാൻ പരാതി പറയുമായിരുന്നു. അപ്പോൾ അവളാണ് മാഷിനോട് ഹോർമോൺ ചെയ്ഞ്ചിനെക്കുറിച്ചൊക്കെ പറഞ്ഞത്.

പിന്നെയങ്ങോട്ട് മാഷിന് വലിയ മാറ്റങ്ങളായിരുന്നു. ഇത്രയും നല്ല ആളായിരുന്നോ ഭർത്താവ് എന്ന് ഞാൻ അതിശയിച്ച് പോയി. ആദ്യ മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ഞങ്ങളിത് ആസ്വദിച്ച് തുടങ്ങിയത്.

Karma News Network

Recent Posts

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

7 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

16 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

17 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

49 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

54 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago