entertainment

എല്ലാവരും കരുതും പോലെ വിജയിയുടെ പാട്ടിലല്ല താൻ വീണത്- ദേവിക

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമാണ് ദേവിക നമ്പ്യാർ. രാക്കുയിൽ എന്ന പരമ്പരയിൽ തുളസി എന്ന കഥാപാത്രമായി തിളങ്ങുകയാണ് നടി. ദേവികയും ഗായകൻ വിജയ് മാധവും കഴിഞ്ഞ മാസമാണ് വിവാഹിതർ ആയത്. വിവാഹ ശേഷം പല അഭിമുഖങ്ങളിലും ഇരുവരും ഒരുമിച്ചെത്തി. കല്യാണത്തിന് ശേഷം എന്തായിരിക്കുമെന്ന് അറിയാൻ രണ്ട് മാസം ട്രയൽ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ ദേവികയുടെ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്.

പരിചയപ്പെട്ട കാലം മുതൽ മാഷേ എന്ന് വിളിച്ച് തുടങ്ങിയതിനാൽ വിവാഹം കഴിഞ്ഞിട്ടും ദേവിക ഭർത്താവിനെ മാഷ് എന്നാണ് വിളിക്കുന്നത്. അടുത്തിടെ പല അഭിമുഖങ്ങളിലൂടെയുമായി ഭർത്താവ് വാങ്ങി തന്ന സമ്മാനങ്ങളും ജീവിത രീതികളെ കുറിച്ചുമൊക്കെ നടി പങ്കുവെച്ചിരുന്നു. എല്ലാവരും കരുതും പോലെ വിജയിയുടെ പാട്ടിലല്ല താൻ വീണതെന്നാണ് ദേവിക വെളിപ്പെടുത്തുന്നത്. ‘അദ്ദേഹം ആള് വളരെ ജെനുവിൻ ആണ്. അതാണ് വിജയ് മാധവിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമെന്നാണ് നടി പറയുന്നത്.

ഓവറായി എക്സാജുറേറ്റ് ചെയ്യുകയോ മാനിപ്പുലേറ്റ് ചെയ്യുകയോ, മാറി ചിന്തിക്കുകയോ പ്രവൃത്തിക്കുകയോ ഒന്നുമായിരുന്നില്ല. സാധാരണ രീതിയിൽ സംസാരിക്കാനും ഇടപഴകാനും കഴിയുന്നുണ്ടോ എന്ന് നോക്കുകയായിരുന്നു. അതിൽ പ്രശ്നം ഒന്നും തോന്നാതിരുന്നപ്പോഴാണ് കല്യാണ കാര്യം വീട്ടിൽ പറഞ്ഞത്. പിന്നെ എല്ലാം ഒരു അറേഞ്ച്ഡ് മാരേജിന്റെ ലൈനിലാണ് നടന്നത് എന്നും ദേവിക വ്യക്തമാക്കുന്നു.

ഞങ്ങളുടേത് പ്രണയ വിവാഹമല്ല എന്ന് നേരത്തെ ദേവിക വ്യക്തമാക്കിയിരുന്നു. പരിണമം എന്ന പരമ്പരയിൽ അഭിനയിക്കുന്നതിനിടെയാണ് ദേവിക് വിജയിയെ പരിചയപ്പെടുന്നത്. പരമ്പരയിൽ ദേവിക ഗാനമാലപിച്ചിരുന്നു. പാട്ട് പഠിക്കാനായി പോയപ്പോഴാണ് നടി വിജയിയെ പരചിയപ്പെടുന്നത്.

ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളാണ് റിയാലിറ്റി ഷോ സമ്മാനിച്ചത്. പെട്ടെന്നായിരുന്നു പ്രശസ്തനായി മാറിയത്. കുറേ ആരാധികമാരൊക്കെയുണ്ടായിരുന്നു. അന്നൊന്നും ആരുമായി പ്രണയമുണ്ടായിരുന്നില്ല. എന്റെ സ്വഭാവം വെച്ച് അങ്ങനെ പ്രണയം വർക്കൗട്ടാവില്ലെന്നായിരുന്നു വിജയ് മാധവ് പറഞ്ഞത്. എൻഗേജ്മെന്റിന് ശേഷമായി വിശേഷങ്ങൾ പങ്കിട്ട് ദേവികയും വിജയും എത്തിയിരുന്നു. ഇത് കലങ്ങുന്നില്ലല്ലോ, നിങ്ങൾക്ക് വേണമെങ്കിൽ തീരുമാനിക്കാം, ഇതിപ്പോൾ എൻഗേജ്മെന്റ് കഴിഞ്ഞതല്ലേയുള്ളൂവെന്ന് വിജയ് തന്നോട് പറഞ്ഞിരുന്നതായി ദേവിക പറഞ്ഞിരുന്നു.

Karma News Network

Recent Posts

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

40 seconds ago

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

16 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

40 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

41 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

1 hour ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

1 hour ago