topnews

ദത്തെടുക്കല്‍ കാര്യങ്ങള്‍ പരസ്യപ്പെടുത്താനാവില്ല: ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതിയെ പിന്തുണച്ച് ഡിവൈഎഫ്‌ഐ

ദത്തെടുക്കല്‍ കാര്യങ്ങള്‍ പരസ്യപ്പെടുത്താന്‍ ശിശുക്ഷേമ സമിതിക്കാവില്ലെന്ന് ഡിവൈഎഫ്‌ഐ. തിരുവനന്തപുരം പേരൂര്‍ക്കടിയില്‍ കുഞ്ഞിനെ കൈമാറിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിയെ പിന്തുണച്ചാണ് ഡിവൈ എഫ് ഐ രംഗത്തെത്തിയിരിക്കുന്നത്. നിയമപരമായാണ് ഇതുവരെ കാര്യങ്ങള്‍ ചെയ്തത്. വിഷയത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നും ഡിവൈ എഫ് ഐ വ്യക്തമാക്കി.

ഡിവൈ എഫ് ഐ അനുമപമയ്ക്കൊപ്പമാണ്. നിയമപരമായ പരിശോധനകള്‍ നടക്കട്ടെയെന്നും ഡിവൈ എഫ് ഐ പ്രതികരിച്ചു. അതേസമയം അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ ശിശുക്ഷേമ സമിതിയെ കുടുംബ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കുഞ്ഞിനെ കൈമാറിയതോ അതോ ഉപേക്ഷിച്ചതോ എന്നതില്‍ സമിതി വ്യക്തത വരുത്തണമെന്ന് കോടതി നിര്‍ദേശിച്ചു.ദത്തെടുക്കല്‍ നടപടികളില്‍ ക്രമക്കേട് നടന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. കുഞ്ഞിനെ എത്തിച്ച് ഡിഎന്‍ എ പരിശോധന നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം ദത്ത് നടപടികള്‍ സ്റ്റേ ചെയ്ത് കോടതി ഉത്തരവിട്ടു. തുടര്‍നടപടികള്‍ അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയ കോടതി പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു. കേസ് നവംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും. ദത്ത് നടപടികള്‍ സ്റ്റേ ചെയ്ത് കോടതി ഉത്തരവില്‍ സന്തോഷമെന്ന് അനുപമ പ്രതികരിച്ചു. നവംബര്‍ ഒന്നിന് വിധി അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അനുപമ പറഞ്ഞു.

Karma News Editorial

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

8 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

34 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago