kerala

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത് വഞ്ചനാക്കുറ്റം ചുമത്താവുന്ന നടപടിയാണ്. പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടി വരുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ഡി.ജി.പിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ കൈമാറ്റം തിരുവനന്തപുരം അഡീഷണല്‍ സബ് കോടതി തടഞ്ഞിരുന്നു. ഭൂമി വില്‍പ്പനയ്ക്കായി അഡ്വാന്‍സായി വാങ്ങിയ തുക മടക്കി നല്‍കാത്തതാണ് ഭൂമികൈമാറ്റം തടയാന്‍ ഇടയാക്കിയത്. കേസിനാസ്പദമായ തുക കോടതിയില്‍ കെട്ടിവെച്ചാല്‍ മാത്രമേ പോലീസ് മേധാവിക്ക് ഇനി ഭൂമി കൈമാറ്റം സാധ്യമാകൂ.

വഴുതക്കാട് സ്വദേശി ആര്‍. ഉമര്‍ ഷെരീഫ് ആയിരുന്നു ഹര്‍ജിക്കാരന്‍. ഡി.ജി.പി.യുടെയും ഭാര്യ ഫരീദാ ഫാത്തിമയുടെയും പേരില്‍ പേരൂര്‍ക്കട മണികണ്‌ഠേശ്വരത്തുള്ള 10.800 സെന്റ് വസ്തുവിന് 74 ലക്ഷം രൂപ വില സമ്മതിച്ച് ഉമര്‍ വസ്തുവില്‍പ്പനക്കരാറുണ്ടാക്കിയെന്ന് ഹര്‍ജിയില്‍ പറയുന്നു.

രണ്ടുമാസത്തിനകം ഭൂമികൈമാറ്റം എന്നായിരുന്നു കരാര്‍. കരാര്‍ദിവസം 15 ലക്ഷം രൂപയും പിന്നീട് രണ്ടു തവണയായി 15 ലക്ഷം രൂപയും നല്‍കി. അവസാന തവണ പോലീസ് മേധാവിയുടെ ഓഫീസില്‍വെച്ചാണ് കൈമാറിയത്. വീണ്ടും 25 ലക്ഷം ആവശ്യപ്പെട്ടപ്പോള്‍ ഒറിജിനല്‍ പ്രമാണം കാണണമെന്ന് ഉമര്‍ ആവശ്യപ്പെട്ടു.

വസ്തുവിന് ബാധ്യതകള്‍ ഇല്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍, ഈ വസ്തു എസ്.ബി.ഐ. ആല്‍ത്തറ ശാഖയില്‍ 26 ലക്ഷം രൂപയ്ക്ക് പണയപ്പെടുത്തിയതായി അറിഞ്ഞു. തുടര്‍ന്ന് അഡ്വാന്‍സ് മടക്കി ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും പണം നല്‍കിയില്ല. ഇതിനിടെ ഭൂമി മറിച്ച് വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഉമര്‍ കോടതിയെ സമീപിച്ച് ഭൂമി അറ്റാച്ച് ചെയ്യിച്ചത്.

karma News Network

Recent Posts

അമ്മായിയമ്മയും മരുമകനും മരിച്ച നിലയിൽ, അമ്മയെയും കൊണ്ടുപോകുന്നു എന്ന് കുറിപ്പ്

തിരുവനന്തപുരം : വാടക വീട്ടിൽ അമ്മായിയമ്മയെയും മരുമകനെയും മരിച്ച നിലയിൽ കണ്ടെത്തി. കോവളം വണ്ടിത്തടം മൃഗാശുപത്രിക്കു സമീപം വടക്കേവിള വർണം…

8 mins ago

ക്ഷമിക്കണം, ഒരുമാസത്തിനകം തിരികെത്തരാം, അധ്യാപികയുടെ വീട്ടില്‍ കുറിപ്പെഴുതി വച്ച് മോഷണം നടത്തി കള്ളന്‍

ചെന്നൈ: മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ ക്ഷമാപണ കുറിപ്പെഴുതി വച്ച് കള്ളന്‍. വിരമിച്ച അധ്യാപികയുടെ വീട്ടില്‍ കയറിയ കള്ളനാണ് ഒരുമാസത്തിനകം സാധനങ്ങള്‍…

13 mins ago

ദൃശ്യം മോഡലിൽ മൃതദേഹം മാറ്റിയോ, മാന്നാർ കൊലപാതകത്തിൽ ട്വിസ്റ്റ്

ആലപ്പുഴ : മാന്നാറിലെ കൊലപാതകത്തില്‍ കലയുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനാകാത്തതിൽ കുഴഞ്ഞ് പോലീസ്. ദൃശ്യം മോഡലില്‍ ഒന്നാംപ്രതി അനില്‍കുമാര്‍ കൊല്ലപ്പെട്ട…

48 mins ago

ശാലിനിക്ക് മൈനർ സർജറി, വിദേശത്തുനിന്ന് ഓടിയെത്തി അജിത്

നടിയും തമിഴ് സൂപ്പർതാരം അജിത്തിന്റെ ഭാര്യയുമായ ശാലിനി ശസ്ത്രക്രിയക്ക് വിധേയയായി. ചെന്നൈയിലെ ആശുപത്രിയിൽ നടന്ന മൈനർ സർജറി വിജയമായിരുന്നു. ഇതിനിടെ…

1 hour ago

ഗുരുവായൂർ അമ്പലനടയിൽ, സെറ്റിന്റെ അവശിഷ്ടം കരാറുകാർ കത്തിച്ചു, പ്രദേശവാസികൾക്ക് ശ്വാസതടസം

കൊച്ചി: പൃഥ്വിരാജ് ചിത്രം 'ഗുരുവായൂർ അമ്പലനടയിൽ എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ' സെറ്റിന്റെ അവശിഷ്ടം കത്തിച്ചതിന് പിന്നാലെ പ്രദേശത്തെ കുട്ടികൾക്ക് ശ്വാസതടസം.…

1 hour ago

ഇരുചക്രവാഹനം നന്നാക്കികൊണ്ടിരിക്കെ വര്‍ക്ക് ഷോപ്പ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: ഇരുചക്രവാഹനം നന്നാക്കികൊണ്ടിരിക്കെ അന്യ സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ശിഹാബുദ്ദീന്‍ അന്‍സാരി (18) ആണ് മരിച്ചത്.…

2 hours ago