topnews

വിയ്യൂർ സെൻട്രൽ ജയിൽ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ജയിൽ ഡയറക്ടർക്ക് ഡിജിപിയുടെ കത്ത്

തിരുവനന്തപുരം. വിയ്യൂര്‍ സെൻട്രൽ ജയിലില്‍ കാപ്പ കേസിലെ പ്രതികള്‍ അടക്കമുള്ള തടവുകാര്‍ക്ക് ഒത്താശ ചെയ്ത് ചില ജയില്‍ ഉദ്യോഗസ്ഥര്‍ അവരുടെ ബന്ധുക്കളില്‍ നിന്നും ഓണ്‍ലൈനായി കൈക്കൂലി വാങ്ങുന്നതായി വിവരം. അതേസമയം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരായ ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണെന്നും ഇത് നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ഡയറക്ടര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയ്ക്ക് ഡിജിപി കത്ത് നല്‍കി.

ഇത് ആദ്യമായിട്ടാണ് ജയില്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ജയില്‍ ഡയറക്ടര്‍ക്ക് കത്ത് നല്‍കുന്നത്. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ നല്‍കിയ റിപ്പോര്‍ട്ട് സഹിതമാണ് ഡിജിപി കത്ത് നല്‍കിയിരിക്കുന്നത്. ഗുണ്ടകളും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് ജയില്‍ നിയന്ത്രിക്കുന്നുവെന്ന കാലങ്ങളായിട്ടുള്ള ആക്ഷേപം സംസ്ഥാന പോലീസ് മേധാവി രേഖാമൂലം ശരിവയ്ക്കുകയാണ്.

അതേസമയം ഗുണ്ടകള്‍ തമ്മിലുള്ള മുന്‍വൈരാഗ്യം തീര്‍ക്കുന്നതും ജയിലിലാണ്. ഇത്തരം പ്രവര്‍ത്തികള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകാറില്ല. വിയ്യൂര്‍ജയിലില്‍ തിരുവനന്തപുരം, കണ്ണൂര്‍ മേഖലകളിലെ 93 കാപ്പ പ്രതികളാണുള്ളത്. 10ല്‍ കൂടുതല്‍ കേസുകളില്‍ പ്രതികളായതിനാല്‍ ഇവര്‍ക്ക് കൂടുതല്‍ കേസുകല്‍ ഭയമില്ല. പലപ്പോഴും ഗുണ്ടാ നേതാവ് എന്ന സ്ഥാനം ജയിലില്‍ ഉറപ്പിക്കുവാനാണ് ഇത്തരക്കാരുടെ ശ്രമം.

തടവുകാരുടെ സുഹൃത്തുക്കള്‍ ജയിലിലെ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ ലഹരി ഒളിപ്പുക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് പുറം പണിക്ക് നിയോഗിക്കുന്ന തടുകാര്‍ ലഹരി ജയിലിന് ഉള്ളിലേക്ക് എത്തിക്കുന്നു. ഇത്തരത്തില്‍ പുറം ജോലിക്ക് പോകുന്ന തടവുകാരെ പരിശോധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ജീവനക്കാരുടെ ഒത്താശയോടെയാണ് ലഹരി വസ്തുക്കള്‍ തടവ് കാര്‍ക്ക് ലഭിക്കുന്നത്.

Karma News Network

Recent Posts

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

24 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

39 mins ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

1 hour ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

1 hour ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

2 hours ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

2 hours ago