kerala

കീമോയുടെ വേദനയിലും അവൾ എല്ലാവരോടും ചിരിക്കും, ഞാനടക്കം എല്ലാവർക്കും ഒരത്ഭുതം ആണവൾ

ക്യാൻസറിനെ പുഞ്ചിരികൊണ്ട് നേരിടുന്നത് അത്ര എളുപ്പമല്ല. ശരീരത്തെ കാർന്നെടുക്കുമ്പോഴും മനസിനും തെല്ലും ഉലച്ചിലില്ലാതെ സ്‌നേഹവും സന്തോഷവും മാത്രം പങ്കുവെയ്ക്കുന്ന ഭാര്യയെ കുറിച്ച് യുവാവ് എഴുതിയ കുറിപ്പ് സോഷ്യൽമീഡിയയിൽ വൈറലാകുന്നു. കീമോയുടെ വേദനകൾക്കിടയിലും എല്ലാവരോടും ചിരിക്കുന്ന അവൾ ഒരു അത്ഭുമാണെന്ന് ധനേഷ് മുകുന്ദൻ എന്ന യുവാവ് ഫേസ്ബുക്കിൽ കുറിക്കുന്നു. ധനേഷിന്റെ ഭാര്യയ്ക്ക് ഇനിയും 10 കീമോകൾ കൂടി ബാക്കിയുണ്ടെന്നും കുറിപ്പിൽ പറയുന്നു. പുഞ്ചിരിച്ചുകൊണ്ട് തന്റെ രോഗത്തെ നേരിടുന്ന യുവതിയുടെ ജീവിതം പങ്കുവച്ചിരിക്കുന്നത് അതിജീവനം ക്യാൻസർ പേജിലാണ്.

എന്റെ പത്‌നിയോട് എനിക്ക് ബഹുമാനമാണ്. കാരണം വേറൊന്നുമല്ല. കീമോയുടെ വേദനയിലും അവൾ എല്ലാവരോടും ചിരിക്കും.ഞാനടക്കം എല്ലാവർക്കും ഒരത്ഭുതം ആണവൾ. വേദന കടിച്ചമർത്തി മറ്റുള്ളവരോട് ചിരിച്ചു സംസാരിക്കുന്ന അവളെ കാണുമ്പോൾ എന്റെ കണ്ണ് നിറയാറുണ്ട്. പക്ഷെ ഞാൻ അവളുടെ മുന്നിൽ കരഞ്ഞാൽ തോറ്റുപോവുന്നത് അവളായിരിക്കും. പരിധിയിലേറെയും വേദനകൾ സഹിച്ചുകൊണ്ട് ജീവിക്കുന്ന അവളുടെ മനസ്സിൽ ജീവിച്ചു കൊതിതീർന്നിട്ടില്ല,, ഇനിയും ഞങ്ങളുടെ മകനോടൊപ്പം ജീവിക്കണമെന്നുള്ള ഉറച്ച വിശ്വാസം തന്നെയാണ് ആ ചിരിയുടെ അർത്ഥവും. എല്ലായ്പോഴും ഹോസ്പിറ്റലിൽ തന്നെയാണ് അവളുടെ ദിവസങ്ങൾ വേദനയോടെ കഴിഞ്ഞുപോവുന്നത്.

എങ്കിലും അതിലൊരു സന്തോഷം കണ്ടെത്താൻ അവൾ തിരഞ്ഞെടുത്ത വഴിയാണ് രോഗാവസ്ഥയിൽ അടുത്തുകിടക്കുന്ന ആളുകളോടും അവരുടെ കൂട്ടിരിപ്പ്കാരോടും ചിരിച്ചും കളിച്ചും സമയം ചിലവഴിക്കുന്നത്. സത്യംപറഞ്ഞാൽ ഞാനൊന്ന് പുറത്തുപോയി തിരിച്ചുവരുമ്പോൾ അവളുടെ ബെഡ്ഢിനുചുറ്റും ഒരുകൂട്ടംതന്നെയുണ്ടാവും. പെട്ടന്ന് അങ്ങനെ കാണുമ്പോൾ പലപ്പോഴും എനിക്ക് പേടിതോന്നിപ്പോവാറുണ്ട്. അടുത്തെത്തിനോക്കിയാൽ ചിരിച്ച മുഖത്തോടെ മൊട്ടത്തലയുമായി അവരുടെയൊക്കെ നടുവിലിരുന്നു കഥകളിൽ മുഴുകി ഇരിക്കുന്നത്കാണാം. പിന്നെ ഡിസ്ചാർജ് ആയാൽ പറയാത്തതനല്ലത്. യാത്ര പറഞ്ഞു തീരണമെങ്കിൽ ഒരു സമയംതന്നെ വേണം. അതിനടയിൽ അവളെനോക്കി ചിലരുടെ കണ്ണ്‌നിറയുന്നത് കാണാം. പിന്നെ അവളെ നോക്കുന്ന ഡോക്ടേഴ്‌സ്.
#Ajaykumar sir….
#Najla Madam….
#Swetha Madam….
#Duty Doctor’s.
കൂടെ വെള്ളകുപ്പായമണിഞ്ഞ കുറേ മാലാഖമാർ. (പേരറിയാത്തതുകൊണ്ടാണ് പറയാത്തത്)ഇവരുടെയൊക്കെ സഹകരണവും സമീപനവും ഞങ്ങൾക്ക് വാക്കുകൾക്കപ്പുറം ഏറ്റവും മികച്ച പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്. ഇതുവരെ ഏഴുകീമോയും ഇരുപത്തിയഞ്ചു റേഡിയേഷനും കഴിഞ്ഞു… ഇനിയും പത്തുകീമോ കാത്തിരിപ്പുണ്ട്.. ഇതിനിടയിൽ എവിടെനിന്നോ വലിഞ്ഞുകയറിവന്ന അപ്പന്റിക്‌സും ഒരുപാട് വേദനിപ്പിച്ചു. പിന്നെ ഇൻഫെക്ഷനായി. ഇപ്പോൾ കൗണ്ട്കുറവുകാരണം എട്ടാമത്തെ കീമോ നാലുതവണ മുടങ്ങി. ഇന്ന് എട്ടാമത്തെകീമോ കരുത്തോടെ ഏറ്റുവാങ്ങാൻ തയ്യാറായി ഹോസ്പിറ്റലിലേക്ക് പോവുകയാണ്. ഇതും മുടങ്ങാതിരിക്കാൻ എല്ലാവരുടെയും സ്‌നേഹവും പ്രാർത്ഥനയും ഞങ്ങളോടൊപ്പം ഉണ്ടാവണം. കടപ്പാട്.. എല്ലാവരോടും.

Karma News Network

Recent Posts

കൊച്ചിയിൽ നിർമാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു

എറണാകുളം. കോലഞ്ചേരി ശാസ്താംമുകളിൽ ദേശീയപാതയിൽ നിർമാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. ഇന്നു പുലർച്ചെ ഒരു…

2 mins ago

മുറിക്കുള്ളിൽ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ നായ കടിച്ചു കൊന്നു, നടുക്കം

ഹൈദരാബാദ് : തെലങ്കാനയിൽ അഞ്ചു മാസം പ്രായമായ കുഞ്ഞിനെ നായ കടിച്ചുകൊന്നു. കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.…

12 mins ago

വഞ്ചനാക്കേസിൽ സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ

കൊച്ചി: വഞ്ചനാക്കേസിൽ സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിർമാണത്തിന്…

17 mins ago

എത്രയൊക്കെ ചാപ്പ കുത്താൻ ശ്രമിച്ചാലും കൂട്ടുനില്‍ക്കില്ല, മമ്മൂട്ടിയുടെ ജാതിയും മതവും സിനിമയാണ്-കെ.സി വേണുഗോപാല്‍

നടൻ മമ്മൂട്ടിക്കു പിന്തുണയറിയിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ മമ്മൂട്ടിയ്ക്കെതിരെ വിദ്വേഷ പ്രചാരണ ട്രോളുകളും…

24 mins ago

രാഹുലുമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു’; ഇതു നിലനില്‍ക്കെ മറ്റൊരു വിവാഹം; പരാതിയുമായി ഈരാറ്റുപേട്ട സ്വദേശിനി

കോട്ടയം: നവവധുവിനെ മര്‍ദ്ദിച്ച കേസിലെ പ്രതി കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി രാഹുല്‍ പി ഗോപാലിനെതിരെ പരാതിയുമായി ഈരാറ്റുപേട്ട സ്വദേശിനിയായ യുവതി.…

29 mins ago

വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ കടന്ന് വിദേശപൗരൻ, അറസ്റ്റ്

കൊച്ചി : വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ അതിക്രമിച്ച് കടന്ന റഷ്യൻ പൗരൻ അറസ്റ്റിൽ. റഷ്യൻ പൗരനായ ഇല്യ ഇക്കിമോവിനെ മുളവുകാട്…

35 mins ago