entertainment

ധനുഷും ഭാര്യ ഐശ്വര്യയും വേര്‍ പിരിയുന്നു

നടന്‍ ധനുഷും ഭാര്യയും സംവിധായികയുമായ ഐശ്വര്യയും വേര്‍പിരിയുന്നു. സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കി പ്രസ്താവനയിലൂടെയാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. 2004 നവംബര്‍ 18ന് ആയിരുന്നു ധനുഷും ഐശ്വര്യയും വിവാഹിതര്‍ ആയത്. യത്ര, ലിംഗ എന്നിങ്ങനെ പേരുകളുള്ള രണ്ട് ആണ്‍മക്കള്‍ ദമ്പതികള്‍ക്കുണ്ട്. നടന്‍ രജനികാന്തിന്റെ മകള്‍ കൂടിയാണ് ഐശ്വര്യ.

വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോള്‍ തങ്ങള്‍ ഇരുവരുടെയും വഴികള്‍ പിരിയുന്ന സമയമാണെന്നും ധനുഷിന്റെയും ഐശ്വര്യയുടെയും കുറിപ്പില്‍ പറയുന്നു.

ധനുഷും ഐശ്വര്യയും ചേര്‍ന്ന് പുറത്തിറക്കിയ കുറിപ്പ് , സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുനില്‍ക്കല്‍, മാതാപിതാക്കളായും പരസ്പരമുള്ള അഭ്യുദയകാംക്ഷികളായും. വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും ക്രമപ്പെടുത്തലിന്റെയും ഒത്തുപോവലിന്റെയുമൊക്കെ യാത്രയായിരുന്നു ഇത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ.

Karma News Network

Recent Posts

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 13 വയസുകാരിയുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച 2 കുട്ടികളുടെ പിതാവ് പിടിയിൽ

കൊല്ലം കടയ്ക്കലില്‍ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിമൂന്ന് വയസ്സുകാരിയുടെ ന ഗ്‌നചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ നാല്‍പ്പതുകാരന്‍ പിടിയില്‍.…

2 mins ago

തലസ്ഥാനത്ത് മകളെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി

തിരുവനന്തപുരം : മകളെ കൊലപ്പെടുത്താൻ ശ്രമിച്ചതിനുശേഷം അമ്മ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഇന്ന് രാവിലെയാണ് സംഭവം. അറക്കുന്ന് സ്വദേശി…

21 mins ago

ധ്യാനത്തിൽ വിവേകാനന്ദൻ പറഞ്ഞുതരും ഗാന്ധിജി ആരാണെന്ന്.. ആരായിരുന്നു എന്ന്..പുതിയ ബോധവുമായി തിരിച്ചുവരിക- ഹരീഷ് പേരടി

കന്യാകുമാരിയിൽ ധ്യാനമിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. മോദിയുടെ ഗാന്ധി പരാമർശത്തിലാണ് പേരടിയുടെ പരിഹാസം. ഒരു…

39 mins ago

കൊച്ചിയിലെ അവയവക്കടത്ത്, മുഖ്യ പ്രതി ഹൈദരാബാദിൽ‌ അറസ്റ്റിൽ

കൊച്ചി അവയവക്കടത്ത് കേസിൽ മുഖ്യ പ്രതി പിടിയിൽ. ഹൈദരാബാദിൽ‌ നിന്നാണ് കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തത്. സബിത്തിന്റെ മൊഴിയുടെ…

42 mins ago

സുറാബി ഖാത്തൂണ്‍ കടത്തിയത് 20 കിലോ സ്വര്‍ണം, പിന്നിൽ തില്ലങ്കേരി സ്വദേശി സുഹൈൽ, അന്വേഷണം വ്യാപിപ്പിക്കും

കണ്ണൂര്‍ : സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ എയര്‍ ഹോസ്റ്റസ് സുറാബി ഖാത്തൂണിന് പിന്നിൽ തില്ലങ്കേരി സ്വദേശി സുഹൈൽ. പല ഘട്ടങ്ങളിലായി…

1 hour ago

സ്നേഹയുടെയും ശ്രീകുമാറിന്റെയും കണ്മണി, കേദാറിന് ഇന്ന് ഒന്നാം പിറന്നാൾ

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് ശ്രീകുമാറും സ്നേഹയും. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയരായ ഇരുവരുടെയും വിവാഹവും തുടര്‍ന്നുണ്ടായ കുട്ടിയുടെ ജനനവുമെല്ലാം വലിയ…

1 hour ago