entertainment

ഒത്തിരി കാലം പ്രേമിച്ച് നടന്നില്ല, കല്യാണം നേരത്തെയായിപ്പോയെന്ന് തോന്നിയിട്ടില്ല- ധന്യ മേരി വർ​ഗീസ്

പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് ധന്യ മേരി വർ​ഗീസ്. മോഡലിംഗിലും പരസ്യ ചിത്രങ്ങളിലും കൂടിയാണ് നടി കരിയർ ആരംഭിച്ചത്. ജോൺ ജേക്കബ് ആണ് ഭർത്താവ്. 2012ൽ ആണ് ധന്യയും നടൻ ജോണും തമ്മിലുള്ള വിവാഹം നടന്നത്. താരദമ്പതികൾക്ക് ഒരു മകനുമുണ്ട്. അടുത്തിടെയാണ് ഇരുവരും അഭിനയത്തിൽ വീണ്ടും സജീവമായത്. ധന്യയുടെയും ജോണിന്റെയും ജീവിതത്തിൽ വലിയ പ്രതിസന്ധികൾ നേരിട്ട സമയവുമുണ്ടായിരുന്നു. ബിസിനസുകാരനായ ജോൺ റിയൽ എസ്റ്റേറ്റ് കേസിൽ കുടുങ്ങിയിരുന്നു. ധന്യയുടെ പേരിലും കേസുണ്ടായിരുന്നു. ഏറെ നാളുകളുടെ കേസിനുശേഷമാണ് ഇരുവരും വീണ്ടും അഭിനയ രംഗത്ത് സജീവമായിരിക്കുന്നത്.

ഇപ്പോളിതാ ധന്യയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്സ, വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമാണ് വെളിപ്പെടുത്തൽ, വാക്കുകളിങ്ങനെ, സിനിമയിൽ നിന്നും ബ്രേക്കെടുക്കാനുള്ള കാരണം കല്യാണമാണ്. കൃത്യസമയത്താണ് കല്യാണം കഴിച്ചതെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ഇപ്പോഴത്തെ കുട്ടികൾക്ക് അതൊരു റൈറ്റ് ടൈമാണോ എന്ന് തോന്നിപ്പോവും. 24ാമത്തെ വയസിലായിരുന്നു എന്റെ വിവാഹം. ഞങ്ങൾ പരിചയപ്പെട്ട് അവര് പ്രൊപ്പോസലുമായി വന്നപ്പോൾ വീട്ടുകാർ ചേർന്ന് കല്യാണം നടത്തുകയായിരുന്നു. എങ്കിലും തീരുമാനങ്ങളെടുത്തത് ഞങ്ങളാണ്. ലവ് കം അറേഞ്ച്ഡ് മാര്യേജാണ്.

ഒത്തിരി കാലം പ്രേമിച്ച് നടന്നിട്ടൊന്നുമില്ല. കല്യാണം നേരത്തെയായി എന്നെനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. അത് തന്നെയായിരുന്നു സമയം എന്നാണ് വിശ്വസിക്കുന്നത്. ജീവിതത്തിൽ കുറേ പ്രതിസന്ധികൾ വരാനുണ്ടായിരുന്നു. ഇപ്പോൾ അതൊക്കെ മാറി ഞാനൊന്ന് ഫ്രീയായ പോലെ തോന്നുന്നുണ്ട്. തലപ്പാവും ദ്രോണയിലുമൊക്കെ അഭിനയിച്ചത് കല്യാണത്തിന്റെ സമയത്തായിരുന്നു. ഷാജി സാറിന്റെ കൂടെ കേരള കഫേയും റെഡ് ചില്ലീസും ചെയ്തിരുന്നു. സാർ വിളിക്കുമ്പോൾ ക്യാരക്ടർ പോലും നോക്കാതെ പോയി അഭിനയിക്കാറുണ്ട്.

ദ്രോണയിൽ വേറെ ആരെയോ കാസ്റ്റ് ചെയ്തതാണ്. ആ സമയത്ത് അവർക്ക് വരാനായില്ല. തലേദിവസമാണ്് എന്നെ വിളിച്ച് സംസാരിക്കുന്നത്. മമ്മൂക്കയുടെ പടത്തിൽ അതിന് മുൻപ് അഭിനയിച്ചിരുന്നില്ല. മികച്ചൊരു അവസരമായി തോന്നി. പാലേരി മാണിക്യത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയെങ്കിലും അത്് ചെയ്യാനായിരുന്നില്ല. മാണിക്യമെന്ന ക്യാരക്ടർ ചെയ്യണോ വേണ്ടയോ എന്നൊക്കെയുള്ള കൺഫ്യൂഷനിലായിരുന്നു. നമ്മൾ വിട്ട് കളയുന്ന പടങ്ങളായിരിക്കും പിന്നീട് സൂപ്പർഹിറ്റായി മാറുന്നത്. അങ്ങനെ കുറേ സിനിമകൾ പോയിട്ടുണ്ട്.

Karma News Network

Recent Posts

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

8 mins ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

37 mins ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

9 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

10 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

10 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

11 hours ago