entertainment

ദിലീപും കാവ്യമാധവനും മലയാള സിനിമയിലെ രണ്ട് വിഷങ്ങളാണ്, കാവ്യ ഇനിയെത്ര പുണ്യാളത്തിയായി മാറാന്‍ നോക്കിയാലും അതിന് സാധിക്കില്ല

നടിയെ ആക്രമിച്ച കേസില്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. വീണ്ടും നടിയെ ചോദ്യം ചെയ്‌തേക്കും. ഇപ്പോള്‍ നടിയെ ആക്രമിച്ച കേസില്‍ കാവ്യ അറിയാതെ ഒന്നും സംഭവിക്കില്ലെന്ന് പറയുകയാണ് ആക്ടിവിസ്റ്റായ ധന്യാരാമന്‍. ദിലീപും കാവ്യാമാധവനും ഒരുവീട്ടിലുള്ളവരാണ്. സാമ്പത്തികമായി ഒരുപാട് സ്വാധീനമുള്ളവരാണ് അവര്‍. സിനിമയുടെ വലിയ പ്രിവിലേജും അവര്‍ക്കുണ്ട്. അതുകൊണ്ട് തന്നെ വലിയ തോതിലുള്ള സമ്മര്‍ദ്ദം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ജുഡീഷ്യറിക്കുമൊക്കെ ഉണ്ടായിട്ടുണ്ട്. അഞ്ച് കൊല്ലമായി ഈ കേസിലെ അന്വേഷണം നടക്കുന്നത്. ഇക്കാലയളവില്‍ പൊലീസ് കൊടുത്ത കൃത്യമായ തെളിവുകള്‍ പോലും കോടതി സ്വീകരിക്കാത്ത ഒരു സാഹചര്യം ഈ കേസിനെ സംബന്ധിച്ച് നിലനില്‍ക്കുന്നുവെന്നും ധന്യാ രാമന്‍ വ്യക്തമാക്കുന്നു. ഒരു യൂട്യൂബ് ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.

ധന്യാ രാമന്റെ വാക്കുകള്‍ ഇങ്ങനെ, ദിലീപ് കേസിലെ എട്ടാംപ്രതിയായതിന് ശേഷമുള്ള കാര്യമല്ല ഞാന്‍ പറയുന്നത്. അതിജീവിതയായ നടിക്കെതിരെ അക്രമം നടക്കുന്ന സമയത്തെ കാര്യങ്ങളാണ്. ആ സമയത്തുള്ള 30 ലേറെ വരുന്ന ഓഡിയോ ക്ലിപ്പുകള്‍ ചെക്ക് ചെയ്യാനാണ് കാവ്യാ മാധവനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.

നമ്മളെയൊക്കെ കേസില്‍ പെടുത്തുകയെന്ന ഉദ്ദേശത്തോടെ ആരെങ്കിലും നീങ്ങിയാല്‍ പൊലീസ് വിളിക്കുന്ന സ്ഥലത്ത് പോയി നമ്മള്‍ അന്തസ്സായി മൊഴി കൊടുക്കും. ഒന്നിനേയും നമ്മള്‍ പേടിക്കേണ്ട ആവശ്യമില്ല. ആ കുറ്റകൃത്യത്തിന്റെ ഭാഗമായി നമ്മളില്ലാത്തതുകൊണ്ട് മനസ്സ് വളരെ ഉറച്ചതായിരിക്കും. അതുകൊണ്ട് നമ്മള്‍ അന്തസ്സായി മറുപടി കൊടുക്കും. ഈ കള്ളത്തരങ്ങള്‍ മുഴുവ് കാണിച്ച, ദിലീപും കാവ്യമാധവനും എന്ന് പറയുന്ന ആ രണ്ട് പേര്‍ മലയാള സിനിമയിലെ രണ്ട് വിഷങ്ങളാണ്. കള്ളം പറയാന്‍ എത്രയൊക്കെ ശ്രമിച്ചാലും അവരുടെ മൊഴിയില്‍ വൈരുധ്യമുണ്ടാവും. അത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പൊലീസ് കാവ്യമാധവനെ വീണ്ടും ചോദ്യം ചെയ്യും.

ഒരു നുണ നമ്മള്‍ ക്രിയേറ്റ് ചെയ്യുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാവുന്നത്. അതല്ല, സത്യസന്ധമായ മൊഴിയാണെങ്കില്‍ ഒരാള്‍ക്ക് വക്കീലിന്റെ ട്രെയിനിങ്ങും മറ്റ് തയ്യാറെടുപ്പുകളും ആവശ്യമില്ല. ഈ കേസില്‍ പ്രതികളായവരൊക്കെ അത്തരമൊരു തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. ഒരു പ്രത്യേകതരം സ്റ്റോറിയുണ്ടാക്കി അവര്‍ പറയുയാണ്. എന്തൊക്കെ സ്റ്റോറിയുണ്ടാക്കിയാലും നിര്‍ഭാഗ്യവശാല്‍ വ്യക്തമായ തെളിവും മൊഴിയിലെ വൈരുധ്യങ്ങളുമൊക്കെ ഇതിനിടയില്‍ ഉണ്ടായിരിക്കും. കാവ്യാമാധവന്‍ ഇനിയെത്ര പുണ്യാളത്തിയായി മാറാന്‍ നോക്കിയാലും അതിന് സാധിക്കില്ല.

ഈ കുറ്റകൃത്യം ചെയ്തിട്ടുള്ളത് എങ്ങനെയാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. ജീവിക്കുന്ന മനുഷ്യരും നിരവധി തെളിവുകളും ഇവിടെയുണ്ട്. എത്രയൊക്കെ മൂടുപടം ഇട്ട് മറയ്ക്കാന്‍ ശ്രമിച്ചാലും അത് സാധ്യമല്ല. സാധാരണക്കാരന്‍ ഒരു കേസില്‍ പ്രതിയാവുമ്പോള്‍ അവനെ ഉടന്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ പോവും. നേരെമറിച്ച് ഇതുപോലത്തെ കൊച്ചമ്മമാര്‍ക്ക് എല്ലാവിധ നിയമത്തിന്റേയും സ്വാധീനത്തിന്റേയും പിന്തുണയില്‍ അവര്‍ ഇരുന്ന ഇടത്തേക്ക് പോയി എല്ലാ പ്രിവിലേജോടും കൂടി ചോദ്യം ചെയ്യാനായി ഇത്രയും സമയം അനുവദിച്ചു. ഒന്നും പേടിക്കാനില്ലെങ്കില്‍ പിന്നെന്തിനാണ് ഇവര്‍ ഫോണ്‍ ഒളിപ്പിക്കുന്നത്. ചോദ്യം ചെയ്യലൊക്കെ എന്തിനാണ് നീണ്ടിക്കൊണ്ടു പോവുന്നത്. ഇങ്ങനെയൊക്കെ ചെയ്യുന്നത് ഭയന്നിട്ടാണ്.

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

1 hour ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

2 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

2 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

3 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

3 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

4 hours ago