കൊല്ലം: ഉത്ര വ ധക്കേസില്‍ വിധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി നടന് ധര്മ്മജന് ബോള്‍ഗാട്ടി രംഗത്തെത്തി. സൂരജ് ഇനി പുറംലോകം കാണരുതെന്നും പരോള്‍ പോലും കൊടുക്കരുതെന്നുമാണ് താരം പ്രതികരിക്കുന്നത്. ഒരു ചാനലിനോടായിരുന്നു താരത്തിന്റെ പ്രതികരണം.
‘രാവിലെ മുതല്‍ വാര്‍ത്ത കാണുകയാണ്. ഇവനെന്ത് ശിക്ഷയാണ് കിട്ടുക എന്ന് ഓര്‍ത്ത്. കേസില്‍ പോലീസിനെ അഭിനന്ദിച്ചെ മതിയാകൂ. പോലീസ് നല്ല രീതിയില്‍ അന്വേഷിച്ചത് കൊണ്ടാണ് കേസ് തെളിയിക്കാനായത്. കേരള പോലീസ് നേടിയ ഒരു വിജയമാണിത്. അവന് വ ധശിക്ഷ വേണമെന്നൊക്കെയാണ് പലരും പറയുന്നത്. അവനെന്തിന്റെ ആവശ്യമായിരുന്നു? ആ കുട്ടിയെ വേദനിപ്പിച്ച് പാ മ്പിനെക്കൊണ്ട് കൊ ത്തിച്ച് കൊ ലപ്പെടുത്തുക എന്ന് പറഞ്ഞാല്‍ ഭയങ്കര ക്രൂരത അല്ലെ? വിധിയില്‍ സംതൃപ്തനാണ്. അവന് ഇനി പുറംലോകം കാണരുത്. പരോള്‍ പോലും കൊടുക്കരുത്.
ശിഷ്ടകാലം മുഴുവന്‍ അവന് തടവറയില്‍ കഴിയണം. ഇങ്ങനെയൊക്കെ എങ്ങനെയാണ് ചിന്തിക്കാന്‍ കഴിയുന്നത്? ഒരു പാമ്പി നെ കൊണ്ട് കൊ ത്തിച്ചിട്ട് നടക്കാതെ വരുമ്പോൾ മറ്റൊന്നിനെ കൊണ്ട് കൊത്തിപ്പിക്കുക. ഇതൊക്കെ എങ്ങനെയാണ് ചിന്തിക്കാന്‍ കഴിയുന്നത്? എനിക്കൊരു തോക്ക് തന്നെങ്കില്‍ ഞാന്‍ അവനെ വെടിവെച്ച് കൊ ന്നേനെ’ ധര്മ്മജന് പറഞ്ഞു.
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…