മലയാളികളുടെ പ്രീയ താരപുത്രനാണ് ധ്യാൻ ശ്രീനിവാസൻ. പൊതുവെ കുടുംബ വിശേഷങ്ങളൊന്നും സോഷ്യൽ മീഡിയയിൽ അങ്ങനെ പങ്കുവെയ്ക്കുന്ന താരമല്ല ധ്യാൻ. ഇപ്പോളിതാ ധ്യാനിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്, വീട്ടിൽ തേങ്ങയിടാൻ വരുന്നയാൾ പോലും തന്നെ ഉപദേശിക്കാറുണ്ടെന്നാണ് താരം പറയുന്നത്, വാക്കുകൾ
വീട്ടിൽ ഇപ്പോഴും തേങ്ങയിടാൻ വരുന്നയാൾ വരെ ഉപദേശിക്കും. മോനേ, ഇങ്ങനെ നടന്നാൽ മതിയോ? എന്തെങ്കിലുമൊക്കെ ചെയ്യെന്ന്. വീട്ടിൽ അങ്ങനെ വലിയ പരിഗണനയൊന്നുമില്ല എനിക്ക്. അമ്മയെ സംബന്ധിച്ചടത്തോളം ഭർത്താവ് സിനിമാക്കാരൻ ശ്രീനിവാസൻ, മൂത്തമോൻ വിനീത് ശ്രീനിവാസൻ. അതുകഴിഞ്ഞിട്ടേയുള്ളൂ എനിക്ക് സ്ഥാനം. നമ്മളോട് സ്നേഹമുള്ളതുകൊണ്ടായിരിക്കും, എന്തെങ്കിലും ചെയ്യ് എന്നു പറയും. രണ്ട് ദിവസം വീട്ടിൽ ഇരുന്നാൽ പോലും അച്ഛനെ കണ്ടു പഠിക്ക്, ചേട്ടനെ കണ്ടുപഠിക്ക് എന്നാണ് പറയുക. അച്ഛനോ അമ്മയോ ചേട്ടനോ അധികാരം കാണിക്കാനോ എന്തെങ്കിലും അടിച്ചേൽപ്പിക്കാനോ ഒരിക്കലും മുതിർന്നിട്ടില്ലെന്നും നിന്റെ ഇഷ്ടം പോലെ ചെയ്യൂ എന്നതാണ് അവരുടെ മനോഭാവം. ചേട്ടൻ അന്നും ഇന്നും ഒരുപോലെയാണ്.
ഒരുപാട് സ്നേഹമുള്ളയാളാണ്, ഇടയ്ക്ക് എന്റെ നല്ലതിനായി ഉപദേശമൊക്കെ തരും. അല്ലാതെ ചേട്ടന്റെ അധികാരം ഒന്നുമെടുക്കില്ല. ചേട്ടൻ മാത്രമല്ല അച്ഛനും അമ്മയുമതെ, അവരാരും ഒന്നും അടിച്ചേൽപ്പിക്കാൻ ശ്രമിക്കാറില്ല. നിനക്കിഷ്ടമുള്ളതെന്തോ അതു ചെയ്യൂ എന്നാണ് പറയുക. പിന്നെ, ഇടയ്ക്ക് ഉപദേശിക്കും, പക്ഷേ ഞാനത് കേൾക്കാത്തതുകൊണ്ട് കുഴപ്പമില്ലല്ലോ
ധ്യാൻ ശ്രീനിവാസൻ ആദ്യമായി ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ ആയി എത്തുന്ന ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ എന്ന ചിത്രമാണ് ഇപ്പോൾ റിലീസിനൊരുങ്ങുന്നത്. സാഗർ ഹരിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. നേഷ് രവീന്ദ്രനാഥാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ജനുവരി 14ന് ചിത്രം തിയേറ്ററുകളിലെത്തും.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…