entertainment

ഹണി റോസ് ടീച്ചർ ആയിരുന്നെങ്കിൽ ഒറ്റ ദിവസവും കുട്ടികൾ ക്ലാസ് മുടക്കില്ലാരുന്നു- ധ്യാൻ ശ്രീനിവാസൻ

ഹണി റോസ് ടീച്ചൻ ആയിരുന്നെങ്കിൽ കുട്ടികൾ ദിവസവും സ്‌കൂളിൽ പോയേനെ എന്ന് ധ്യാൻ ശ്രീനിവാസൻ. സഹപ്രവർത്തകരെ കുറിച്ചും മറ്റ് താരങ്ങളെ കുറിച്ചുമുള്ള ചോദ്യങ്ങളോട് പ്രതികരിച്ചാണ് ധ്യാൻ സംസാരിച്ചത്. ഹണി റോസിനെ കുറിച്ചുള്ള ചോദ്യത്തിന് പേഴ്‌സണലി അറിയില്ലെന്ന് പറഞ്ഞാണ് ധ്യാൻ സംസാരിച്ചത്.

അവരെ തനിക്ക് പേഴ്സണലി അറിയില്ല. അതുകൊണ്ട് അത്തരത്തിൽ പറയാൻ കഴിയില്ല എന്നായിരുന്നു ധ്യാനിന്റെ ആദ്യ മറുപടി. എന്നാലും ഹണി റോസിനെ ആരായി കാണണം എന്ന ചോദ്യത്തോട് രസകരമായാണ് ധ്യാൻ പ്രതികരിച്ചത്. അവർ നല്ല സൗന്ദര്യം ഉള്ള നടിയാണ്.

സ്‌കൂളിലെയോ കോളേജിലെയോ മറ്റോ ടീച്ചറൊക്കെ ആയിരുന്നെങ്കിൽ മലർ മിസ്സിനെ പോലെ കുട്ടികൾക്ക് ക്രഷ് തോന്നിയേനെ എന്നാണ് ധ്യാൻ പറയുന്നത്. ”ഹണി റോസ് ടീച്ചറായിരുന്നെങ്കിൽ ഒറ്റ ദിവസവും കുട്ടികൾ ക്ലാസ് മിസ് ചെയ്യില്ല.”

എനിക്ക് അങ്ങനെ ഒരു കാലമുണ്ടായിരുന്നു. ടീച്ചർമാരായിരിക്കും നമ്മുടെ ഫസ്റ്റ് ക്രഷ്. കോളേജിൽ പഠിക്കുമ്പോൾ എന്റെ ക്രഷ് ടീച്ചർമാരായിരുന്നു” എന്നാണ് ധ്യാൻ പറയുന്നത്. ഫഹദ് ഫാസിൽ, പൃഥ്വിരാജ്, അജു വർഗീസ്, ഷൈൻ ടോം ചാക്കോ, നയൻതാര തുടങ്ങിയവരെ കുറിച്ചും ധ്യാൻ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.

അജു വർഗീസിനെ കുറിച്ചുള്ള ചോദ്യത്തിന് അജു സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ വല്ല കേസിലുംപെട്ട് ജയിലിൽ കഴിയുന്നുണ്ടാകും എന്നായിരുന്നു ധ്യാൻ പറഞ്ഞത്. ഒരു കാലത്ത് പുള്ളി ഒരു പബ്ലിക് ന്യൂയിസൻസ് ആയിരുന്നു. എന്റെ വേറൊരു വേർഷൻ.അതുകൊണ്ട് തന്നെ പ്രത്യേകിച്ച് ജോലിയൊന്നും ഉണ്ടാവില്ല. പിന്നെ ജയിലിലാകുമ്പോൾ എല്ലാ ജോലിയും ചെയ്യേണ്ടി വരുമല്ലോ എന്നാണ് ധ്യാൻ പറയുന്നത്. ഫഹദ് ഫാസിൽ നടനായിരുന്നില്ലെങ്കിൽ അദ്ദേഹം ഒരു കാർ റേസറോ മറ്റോ ആകുമായിരുന്നു എന്നാണ് ധ്യാനിന്റെ മറുപടി.

Karma News Network

Recent Posts

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

24 mins ago

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

36 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

3 hours ago