Premium

സഖാവ് കവിതയേ പോലീസ് വെടിവയ്ച്ച് കൊന്ന് കുഴിച്ചിട്ടോ?പിണറായിയുടെ മരണഭയത്തിനു കാരണം

കൊല്ലപ്പെട്ട സഖാവ് കവിതയേ കാട്ടിൽ കുഴിച്ചു മൂടി എന്ന് സംശയം. സഖാവ് കവിത കൊല്ലപ്പെട്ടു എന്നും തണ്ടർബോൾട്ട് സംഘവും വയനാട്ടിൽ പോസ്റ്ററുകൾ. കണ്ണൂർ ഇരിട്ടി അയ്യൻകുന്ന് ഞെട്ടിത്തോട്ടിൽ തണ്ടർബോൾട്ട് സംഘവും കൊല്ലപ്പെടുത്തി എന്നാണ്‌ പോസ്റ്ററുകൾ. ഇത് ശരി എങ്കിൽ ഈ ഏറ്റുമുട്ടൽ നടന്നിട്ട് ഒന്നര മാസം കഴിഞ്ഞു. ഇതുവരെ കവിതയുടെ മൃതദേഹം കിട്ടിയിട്ടില്ല. വെടിവയ്പ്പിൽ മരിച്ചു എന്ന് പറയുന്ന സഖാവ് കവിതയുടെ മൃതദേഹം എവിടെ? സഖാവ് കവിതയേ എന്തു ചെയ്തു. ഇത് ഇപ്പോൾ ഇരിട്ടി അയ്യൻകുന്ന് ഞെട്ടിത്തോട്ടിൽ തണ്ടർബോൾട്ട് സംഘവും ഉത്തരം പറയേണ്ട അവസ്ഥയിലേക്ക് വന്നിരിക്കുകയാണ്‌.

ഇരിട്ടി അയ്യൻകുന്ന് ഞെട്ടിത്തോട്ടിൽ തണ്ടർബോൾട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റർ ഗൗരവമായാണ്‌ കാണുന്നത്.നവംബർ 13ന് രാവിലെ 9:50 നായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. കവിത (ലക്ഷ്മി) എന്ന മാവോയിസ്റ്റാണ് കൊല്ലപ്പെട്ടതെന്ന് തിരുനെല്ലിയിൽ പതിച്ച പോസ്റ്ററിൽ മാവോയിസ്റ്റുകൾ പറയുന്നു. പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മറ്റിയുടെ പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.

നവംബർ 13ന് രാവിലെ 9:50 നായിരുന്നു ഏറ്റുമുട്ടൽ. തുടർന്ന് മാവോയിസ്റ്റുകൾ അന്ന് തന്നെ ഉച്ചയോടെ മുഖ്യമന്ത്രിയി പിനറായി ക്വിജയന്റെ പിണറായിയിലെ വീടിനു സമീപം എത്തുന്നു.തലശേരിയിലും മാവേയിസ്റ്റുകൾ തുടർന്ന് എത്തുന്നു. ഇവർ പിന്നീട് കൂത്തപറമ്പിലും വന്നു. തുടർന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു. ഈ സമയത്ത് മുഖ്യമന്ത്രി കണ്ണൂരിൽ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷ തുടർന്ന് കർശനമാക്കുകയായിരുന്നു

നവംബർ 13നാണ്‌ കണ്ണൂർ അയ്യൻ കുന്ന് വനത്തിനു സമീപം മാവോയിസ്റ്റുകൾക്കെതിരെ തണ്ടർബോൾട്ട് പോലീസ് സേന വെടിവയ്പ്പ് നടത്തിയത്. അന്ന് ഒരാൾ മരിച്ചു എന്ന് സംശയിക്കുന്നതായി കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു.മാവോയിസ്റ്റ് നേതാവാണ്‌ കൊല്ലപ്പെട്ടത് എന്നും കർമ്മ ന്യൂസ് മാത്രം ആയിരുന്നു റിപോർട്ട് ചെയ്തത്. മാവോയിസ്റ്റുകൾക്കെതിരെ വെടി ഉതിർത്ത ഭാഗത്ത് ചോര പാടുകൾ കണ്ടു എന്ന വിവരവും റിപോർട്ട് ചെയ്തിരുന്നു. എന്നാൽ പോലീസ് പ്രതികരിച്ചിരുന്നില്ല

ഇപ്പോൾ കർമ്മ ന്യൂസ് നവംബർ 13നു റിപോർട്ട് ചെയ്തത് ശരി എന്ന തരത്തിൽ മാവോയിസ്റ്റ് പോസ്റ്ററുകൾ വന്നു കഴിഞ്ഞു. എന്നാൽ വെടിവയ്പ്പിൽ മരിച്ചു എന്ന് പറയുന്ന കവിതയുടെ മൃതദേഹം എവിടെ.കവിതയേ ആരെങ്കിലും വനത്തിൽ ഉപദ്രവിച്ച ശേഷമാണോ കൊലപ്പെടുത്തിയത്. ലൈംഗീക ഉപദ്രവം മൃതദേഹത്തിൽ ഉണ്ടായോ. ഇതുമൂലം മൃതദേഹം പുറത്തേക്ക് കൊണ്ടുവരാതെ കാട്ടിൽ രഹസ്യമായി മറവ് ചെയ്തോ..എല്ലാം ദുരൂഹത ഉണ്ടാക്കുന്നു.

ആറളത്ത് കവിത കൊല്ലപ്പെട്ടതിന് പകരംവീട്ടുമെന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നു. തിരുനെല്ലിയിലെ ഗുണ്ടിക പറമ്ബ് കോളനിയിലാണ് പോസ്റ്റർ പതിച്ചത്. ഇന്നലെ രാത്രി വൈകി ആറ് പേരുടെ സംഘമാണ് ഗുണ്ടിക പറമ്ബ് കോളനിയിൽ എത്തിയത്. ഞെട്ടിത്തോട് നടന്ന ഏറ്റുമുട്ടലിൽ ചിലർക്ക് പരിക്കേറ്റിരുന്നുവെന്ന് അന്ന് തന്നെ ഡിഐജി പുട്ട വിമലാദിത്യ വ്യക്തമാക്കിയിരുന്നു.

അതേസമയം മാവോയിസ്റ്റ് കൊല്ലപ്പെട്ടിരിക്കാമെന്ന സംശയത്തിലാണ് പൊലീസും ഉള്ളത്. ഏറ്റുമുട്ടലിന് ശേഷം മാവോയിസ്റ്റുകൾ പിൻവാങ്ങിയപ്പോൾ ഈ സ്ഥലത്ത് തണ്ടർബോൾട്ട് സംഘം പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് ഒരു സ്ത്രീയുടെ കൈയിലെ എല്ലിൻ കഷണം ലഭിച്ചിരുന്നു. പരിക്കേറ്റയാൾ കൊല്ലപ്പെട്ടിരിക്കാമെന്നും മൃതദേഹം മാവോയിസ്റ്റുകൾ വനത്തിനുള്ളിൽ സംസ്കരിച്ചിരിക്കാമെന്നും സംശയമുണ്ട്. ചികിത്സ തേടാതെ മരണം സംഭവിച്ചതാകാമെന്നും പൊലീസ് കരുതുന്നു.

ഇതിനിടെ ആറളത്ത്‌ വനപാലകർക്ക് നേരേയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിന് നേതൃത്വം നല്കിയ സംഘത്തിലെ രണ്ടുപേരെ വനപാലകർ തിരിച്ചറിഞ്ഞിരുന്നു.മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന. കഴിഞ്ഞ ദിവസം കേളകം, അമ്പായത്തോട് അടക്കമുള്ള ഇടങ്ങളിൽ മാവോയിസ്റ്റുകൾ വന്നു പോയിരുന്നു. കബനീ ദളത്തിൽപ്പെട്ട മാവോയിസ്റ്റ് സംഘമാണ് ഇവിടെ എത്തിയിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. വനം വകുപ്പിൻ്റെ ഉന്നത ഉദ്യോഗസ്ഥരും ഇന്ന് ആറളത്ത് എത്തുന്നുണ്ട്.

അതേസമയം, വനപാലകർക്കുനേരെ വെടിയുതിർത്ത മാവോയിസ്റ്റുകൾക്കെതിരെ യുഎപിഎ ചുമത്തി. അഞ്ചംഗ സംഘത്തിനെതിരെ വധശ്രമ കുറ്റത്തോടൊപ്പമാണ് യുഎപിഎയും ചുമത്തിയത്.മാവോയിസ്റ്റുകൾക്ക് വിടെയേറ്റ നവമ്പർ 13 മുതൽ പോലീസ് വനത്തിലേക്ക് ആദിവാസികളേ പൊലും കടത്തി വിട്ടിരുന്നില്ല. ആഴ്ച്ചകളോളം പോലീസ് വനത്തിന്റെ അതിർത്തിയിലേക്ക് പൊലും ആരെയും അടുപ്പിച്ചിരുന്നില്ല. ഇതിലും ദുരൂഹതയുണ്ട്

Karma News Network

Recent Posts

ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…

22 seconds ago

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

9 mins ago

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

23 mins ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

44 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

58 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

1 hour ago