topnews

ജനങ്ങൾക്ക് ഇരുട്ടടി; രാജ്യത്ത് വീണ്ടും ഡീസൽ വില വർദ്ധിച്ചു

തിരുവനന്തപുരം: ജനങ്ങളുടെ നടുവൊടിച്ച് രാജ്യത്ത് വീണ്ടും ഡീസൽ വിലയിൽ വർദ്ധനവ്. ഇന്ന് കൂടിയത് 26 പൈസയാണ്. അതേ സമയം പെട്രോൾ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. പുതുക്കിയ വില പ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 96.15 രൂപയും, എറണാകുളത്ത് 94.20 രൂപയും, കോഴിക്കോട് 94.52 രൂപയുമാണ് ഇപ്പോഴത്തെ വില വില. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡീസലിന് 74 പൈസയാണ് രാജ്യത്ത് വില കൂടിയത്.
കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന സമയത്ത് എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വർധന തുടങ്ങുകയും ചെയ്തിരുന്നു.

എന്നാൽ കുറച്ചുദിവസങ്ങളായി വില വർദ്ധനവ് ഉണ്ടായിരുന്നില്ലെങ്കിലും അടുത്തിടെ അന്താരാഷ്ട്ര വിലയിലെ ചാഞ്ചാട്ടങ്ങൾ ഉണ്ടായതോടെഇന്ധനവില വീണ്ടും മുകളിലേക്ക് പോകുവാൻ തുടങ്ങി. ഇരുപത്തിയൊന്ന് ദിവസമായി പെട്രോൾ വിലയിൽ മാറ്റമില്ല.അതേസമയം, രാജ്യത്തെ പെട്രോൾ വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെ വാദം. പശ്ചിമബംഗാളിൽ പെട്രോൾ വില 100 കടന്നതിന്റെ കാരണം തൃണമൂൽ സർക്കാർ ഉയർന്ന നികുതി ഈടാക്കുന്നതാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തി.

Karma News Network

Recent Posts

ഹമാസിന്റെ ലൈംഗീക ആസ്കതി, കാഫിർ സ്ത്രീകളോട് ചെയ്യുന്നത്, രക്ഷപെട്ട സൂസാന

ഹമാസ് ഭീകരർ നടത്തുന്ന ലൈംഗീക വൈകൃതങ്ങൾ പുറത്ത് വിട്ട് രക്ഷപെട്ട് വന്ന സൂസാന എന്ന് ജൂത പെൺകുട്ടി..എന്റെ ഹൃദയ വികാരത്തിലേക്ക്…

8 mins ago

കോഴിക്കോട് ചികിത്സയിലായിരുന്ന 12 കാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു, നില ഗുരുതരം

കോഴിക്കോട് : കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. ചര്‍ദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന…

34 mins ago

സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചപകടം, എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഇടുക്കി ഏലപ്പാറ - വാഗമണ്‍ റോഡില്‍ സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു. എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക്…

37 mins ago

കോഴിക്കോട് ഉഗ്ര സ്ഫോടന ശബ്ദം, പ്രദേശവാസികൾ ആശങ്കയിൽ, ആളുകളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട് : കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട്…

56 mins ago

എല്ലാവരോടും എന്തൊരു സ്‌നേഹമായിരുന്നു കുഞ്ഞേ നിനക്ക്, മനസ് പിടയുന്നു- ബീന ആന്റണി

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖിന്റെ മരണം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.…

1 hour ago

മലയാളി നേഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു

മലയാളി നേഴ്സ് ഓസ്ട്രേലിയ പെർത്തിൽ അന്തരിച്ചു.അങ്കമാലി സ്വദേശിനിയായ മേരികുഞ്ഞ് (49) ആണ്‌ മരിച്ചത്.അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യയാണ്‌ മേരി…

1 hour ago