topnews

സ്വപ്‌നയുടെ പക്കല്‍ നിന്നും പടിച്ച വീഡിയോ റെക്കോര്‍ഡറില്‍ രഹസ്യ ഇടപാടുകളുടെ ദൃശ്യങ്ങള്‍, പല ഉന്നതരുടെയും നെഞ്ചിടിപ്പ് കൂടുന്നു

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷുമായി അടുത്ത് ഇടപെട്ടവരും സഹായിച്ചവരും ഒത്താശ ചെയ്തവരും കുടുംങ്ങും. രഹസ്യ ഇടപാടുകളുടെയും മറ്റും വീഡിയോ സ്വപ്‌ന റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്നുവെന്നാണ് വിവരം. സ്വപ്‌നയില്‍ നിന്നും ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐ എ) ഒരു ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍(ഡി വി ആര്‍) പിടിച്ചെടുത്തിട്ടുണ്ട്. ഇത് പലര്‍ക്കും എതിരെയുള്ള നിര്‍ണായക തെളിവുകളാകുമെന്നാണ് വിവരം.

ഉന്നതർ മുതൽ അറ്റാഷേ വരെ ഇതി ഉണ്ട് എന്നാണ്‌ വരുന്ന വിവരങ്ങൾ.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അടക്കമുള്ളവരുടെ ദൃശ്യങ്ങള്‍ ഇതില്‍ ഉണ്ടെന്നാണ് കരുതുന്നത്. പ്രതികള്‍ തമ്മിലുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ ഇതിലുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ശിവശങ്കറിനെ ഡിവിആറിലെ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി കെണിയില്‍ വീഴിച്ചതാണോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇതില്‍ നിന്നും നീക്കം ചെയ്ത ദൃശ്യങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ ദൃശ്യങ്ങളും വീണ്ടെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

 

ദൃശ്യങ്ങള്‍ തിരിച്ചെടുക്കുന്നതോടെ പല വമ്പന്മാരും കുടുങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. സ്വപ്‌ന നടത്തിയ എല്ലാ രഹസ്യ ഇടപാടുകളുടെയും വീഡിയോ ഇതില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. അവസാന നിമിഷം ഡിലീറ്റ് ചെയ്ത വീഡിയോകള്‍ പലരുടെയും പൊയ്മുഖങ്ങള്‍ ഉടയ്ക്കുന്നവയാകും എന്നാണ് പുറത്തെത്തുന്ന സൂചന.

അതേസമയം, സരിത്തും സ്വപ്‌നയും ഉള്‍പ്പെടുന്ന സംഘം ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് തോന്നിക്കുന്ന ബാഗിലാണ് സ്വര്‍ണം കടത്തിയതെന്നു റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എന്‍ ഐ എ തിരുത്തി. കേസ് ഏറ്റെടുത്ത സമയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഡിപ്ലോമാറ്റിക് ബാഗേജില്‍ ഒളിപ്പിച്ച നിലയിലുള്ള സ്വര്‍ണമാണു പിടിച്ചെടുത്തതെന്ന എന്‍ഐഎ വ്യക്തമാക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തിരുത്തിയിരിക്കുന്നത്. കേസന്വേഷണം മുന്നോട്ടുപോകുമ്‌ബോള്‍ ലഭിക്കുന്ന പുതിയ വിവരങ്ങള്‍ക്ക് അനുസൃതമായ തിരുത്തലുകളാണ് കോടതിയെ അറിയിക്കുന്നതെന്നും ഇതു നിലപാടിലുളള മലക്കംമറിച്ചിലല്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Karma News Network

Recent Posts

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…

1 min ago

ഭൂമിയ്ക്കടിയിൽ നിന്നും 14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…

39 mins ago

പേജ് ഒന്ന് ആക്ടീവ് ആക്കാം, പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ, പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ടെന്ന് കമന്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…

1 hour ago

പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

2 hours ago

വിദ്യാർത്ഥി ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് മരിച്ച സംഭവം, അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…

2 hours ago

മുറിവ് പാട്ടിലുള്ളത് എന്റെ അനുഭവം, സങ്കൽപിച്ച് എഴുതിയതല്ല, സൈബർ ആക്രമണത്തിനെതിരെ ഗൗരി ലക്ഷ്മി

മുറിവ് ഗാനത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പ്രതികരിച്ച് ഗായിക ഗൗരി ലക്ഷ്മി. എന്റെ പേര് പെണ്ണ് എന്നുതുടങ്ങുന്ന ഗാനത്തിനെതിരെ…

3 hours ago