വധഗൂഢാലോചനാ കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി തള്ളി. കേസിൽ വിശദമായ വാദം കേൾക്കണമെന്നും കേസന്വേഷണവുമായി പൊലീസിന് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി അറിയിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് വിധി.വധഗൂഢാലോചന കേസിൽ ദിലീപിനെ വിളിച്ചവരിൽ ഡിഐജിക്കും പങ്കെന്ന് വിവരം. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ ദിലീപുമായി സംസാരിച്ചത് 4 മിനിറ്റ് 12 സെക്കൻഡ്. ജനുവരി 8 ന് വാട്സ് ആപ് കാൾ വഴിയാണ് സംസാരിച്ചത്. ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ വിളിച്ചതിന് ശേഷമാണ് ദിലീപ് ഫോൺ കൈമാറിയത്.
അഭിഭാഷകനുമായി ഫോണിൽ ബന്ധപ്പെട്ടതിന് പിന്നാലെയായിരുന്നു ഡിഐജി സഞ്ജയ് കുമാർ ഗുരുദിനുമായി ദിലീപ് സംസാരിച്ചത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പരാതിക്ക് പിന്നാലെയാണ് ഫോൺ വിളിച്ചത്. കൂടുതൽ വിവരങ്ങൾ ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ ദിലീപിന് ചോർത്തി നൽകിയിരുന്നോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ഇതിനിടെ വധഗൂഢാലോചനാ കേസിൽ പൊലീസിനെതിരെ ആരോപണമുന്നയിച്ച സൈബർ വിദഗ്ധൻ സായ് ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടിസ് . ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നത്. വ്യാജ തെളിവുകൾ നൽകാൻ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുകയാണെന്ന് നേരത്തെ സായ് ശങ്കർ ആരോപിച്ചിരുന്നു. സായ് ശങ്കറുടെ കോഴിക്കോട്ടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുകയാണ്.
വധഗൂഢാലോചനയുമായി ബന്ധപ്പെട്ട് സായ് ശങ്കറിന് കൂടുതൽ കാര്യങ്ങൾ അറിയാമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. നാളെ 11 മണിക്ക് ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ചിൻ്റെ ആവശ്യം. എന്നാൽ, നാളെ ഹാജരാകണോ എന്നതിൽ ഇതുവരെ സായ് ശങ്കർ തീരുമാനം എടുത്തിട്ടില്ല. അഭിഭാഷകനുമായി ഫോണിൽ ബന്ധപ്പെട്ടതിന് പിന്നാലെയായിരുന്നു ഡിഐജി സഞ്ജയ് കുമാർ ഗുരുദിനുമായി ദിലീപ് സംസാരിച്ചത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പരാതിക്ക് പിന്നാലെയാണ് ഫോൺ വിളിച്ചത്. കൂടുതൽ വിവരങ്ങൾ ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ ദിലീപിന് ചോർത്തി നൽകിയിരുന്നോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. സിപിഒമാരായ സുധീഷ്, ബോസ്കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…