Premium

ദിലീപിന് ഇനി രക്ഷയില്ല, കരഞ്ഞ് ഭയന്ന് നടന്‍, ശരണം രാമന്‍ പിള്ളമാത്രം

ദലീപ് പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ക്വട്ടേഷന്‍ ടീമിനെ ചുമതലപ്പെടുത്തിയെന്ന വിവരങ്ങളാണ് ഇപ്പോള്‍ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ദിലീപിനെ കുരുക്കാന്‍ ഏത് വിധേനയുള്ള നീക്കങ്ങളും മറ്റുമാണ് അന്വേഷണ സംഘം നടത്തുന്നത്. ഇതിനായി കൃത്യമായ തെളിവുകള്‍ ശേഖരിക്കുകയാണ് സംഘം. 33 മണിക്കൂര്‍ ദിലീപിനെ ചോദ്യം ചെയ്തതില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥനെ വധിക്കാന്‍ നടത്തിയ നീക്കം പുറത്ത് വന്നെന്നും ഗൂഢാലോചനക്ക് ശേഷം കൃത്യം നടപ്പാക്കാന്‍ നടത്തിയ നീക്കങ്ങള്‍ ഉണ്ടെന്നും അന്വേഷണ സംഘം കോടതിയില്‍ ബോധിപ്പിക്കും. കൂടുതല്‍ തെളിവു ശേഖരണത്തിനു ദിലീപിനെ അറസ്റ്റ് ചെയ്ത് പോലീസ് കസ്റ്റഡിയില്‍ വയ്ച്ച് ചോദ്യം ചെയ്യലും തെളിവെടുപ്പ് നടത്തേണ്ടതും ഉണ്ട്. കേസിലെ പ്രതിക്കെതിരേ തെളിവുകള്‍ പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയിരിക്കുന്നു എന്നും ഇനി അന്വേഷണം മുന്നോട്ട് പോകാന്‍ പ്രതിയുടെ അറസ്റ്റ് കൂടിയേ തീരൂ എന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.

അറസ്റ്റിലായാല്‍ ദിലീപ് ചുരുങ്ങിയത് 90 ദിവസം ജയിലില്‍ കഴിയണം. ദിലീപിനെതിരായ കരു നീക്കങ്ങള്‍ നടത്തുന്നത് സിനിമയിലെ ഇടത് പക്ഷവുമായി ചേര്‍ന്ന് നില്ക്കുന്ന നടിമാരുടെ കൂടി സമ്മര്‍ദ്ദമാണ്. കേരളാ പോലീസ് ചരിത്രത്തില്‍ പോലീസിന്റെ ഇത്ര വലിയ അഭിമാനമായി മാറിയ ഒരു കേസ് വേറെ ഇല്ല. ദിലീപിന്റെ കേസില്‍ പോലീസും പ്രോസിക്യൂഷനും തോറ്റാല്‍ അത് ആഭ്യന്തിര വകുപ്പിനെതിരേ വലിയ ജനരോക്ഷം ഉണ്ടാകും. മാത്രമല്ല വന്‍ തുക ആവശ്യപ്പെട്ട് നടന്‍ പോലീസിനെതിരേ കേസ് ഫയല്‍ ചെയ്യും എന്നും ഉറപ്പാണ്. ചുരുക്കത്തില്‍ ദിലീപ് അഴിയെണ്ണാന്‍ വീണ്ടും ഒരുങ്ങുമ്പോള്‍ പോലീസ് ആകട്ടേ ചെകുത്താനും കടലിനും ഇടയിലാണ്.ജസ്റ്റിസ് പി.ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക.കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി ദിലീപിനെയും മറ്റ് പ്രതികളെയും മൂന്നു ദിവസം ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി നല്‍കുകയും തിങ്കളാഴ്ച വരെ അറസ്റ്റ് തടയുകയും ചെയ്തിരുന്നു.

ചോദ്യം ചെയ്യലിനു ശേഷം അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ഇന്ന് ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 3 ദിവസം, 33 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന്റെ വിവരങ്ങളടക്കമുള്ള റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും കോടതി ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുക. പരസ്പരമുള്ള സംസാരത്തിനപ്പുറം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും സംഘവും ശ്രമം നടത്തിയെന്നു തെളിയിക്കുകയെന്നതാണ് ക്രൈംബ്രാഞ്ചിന്റെ മുന്നിലുള്ള വെല്ലുവിളി.ദിലീപിന്റെ സഹോദരന്‍ പി. അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധുവായ അപ്പു എന്നിവരാണു കേസിലെ മറ്റു പ്രതികള്‍.

2017ലാണ് ഗൂഡാലോചന നടന്നത്. അന്ന് ഉപയോഗിച്ചിരുന്ന ഫോണുകള്‍ വധ ഗൂഡാലോചന കേസ് വന്നതിന് ശേഷം ഫോണുകള്‍ മാറ്റിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതികളോട് ഈ ഫോണുകള്‍ ബുധനാഴ്ച ഉച്ചക്ക് 2.30നകം ഹാജരാക്കകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ദിലീപ് അടക്കം ഫോണ്‍ ഹാജാരാക്കിയിട്ടില്ല. അഞ്ച് ഫോണുകളാണ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. താന്‍ ഉപയോഗിച്ച ഫോണുകള്‍ക്ക് കേസുമായി ബന്ധമില്ലെന്നാണ് ദിലീപിന്റെ വാദം. ഇത് സംബന്ധിച്ച് ദിലീപ് ക്രൈംബ്രാഞ്ചിന് നല്‍കിയ കത്ത് അടക്കം കോടതിയില്‍ ആയുധമാക്കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം. കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് ഈ ഫോണുകളടക്കം കണ്ടെത്തണം, ഫോണുകള്‍ മാറ്റിയതില്‍ തന്നെ ഗൂഡാലോചനയില്‍ വ്യക്തമാണ് തുടങ്ങിയ കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കും. ദിലീപ് അഭിഭാഷകനായ ബി രാമന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തി. രാമന്‍ പിള്ളയില്‍ ആണ് ഇനി ദിലീപിന്റെയും കാവ്യാ മാധവന്റെയും ഭാവിയും ജീവിതവും. ദിലീപിന്റെ കുടുംബം മുഴുവന്‍ ഇപ്പോള്‍ കോടതിയുടെ വിധിയിലേക്ക് കണ്ണും നട്ട് ഇരിക്കുകയാണ്.

കേസിലെ പ്രധാന തെളിവായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദരേഖയിലെ ദിലീപ് അടക്കമുള്ള പ്രതികളുടെ ശബ്ദം തിരിച്ചറിയാനാണു വ്യാസനെ വിളിച്ചുവരുത്തിയതെന്നാണു ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. ദിലീപിനു വേണ്ടി ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്തു നേരില്‍ക്കണ്ടു സംസാരിച്ചയാളാണ് അഭിഭാഷകന്‍. ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തി പണം ചോദിച്ചു, ജാമ്യം ലഭിക്കാന്‍ ഇടപെട്ടതായി വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ദിലീപിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന മൊഴികളാണ് തിരുവനന്തപുരത്തെ അഭിഭാഷകന്‍ നല്‍കിയത്.

Karma News Network

Recent Posts

മലപ്പുറത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…

10 mins ago

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…

39 mins ago

മിനിലോറിക്ക് പിന്നില്‍ കാറിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…

1 hour ago

യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടം, മലയാളിക്ക് ദാരുണാന്ത്യം

യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…

2 hours ago

പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു, ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം

പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…

2 hours ago

നമ്മുടെ മോൾക്ക് ആശങ്ക! എല്ലാവരും കെട്ടിപിടിക്കുന്നു,പിന്നെ അവർ കരയുന്നു,പ്രിയനേ 150കോടി ജനമാണ്‌ നിന്നെ കെട്ടിപിടിച്ചത്!

എന്റെ ഡാർലിങ്ങ്...നിന്നെ കെട്ടി പുണർന്നത് ഞാൻ മാത്രമല്ല 150കോടി ഇന്ത്യൻ ജനങ്ങളാണ്‌. ഇന്ത്യ ടി20 ലോകകപ്പ് കിരീടം ഉയർത്തിയതിനു പിന്നാലെ…

3 hours ago