ഏറ്റവും കൂടുതൽ വിവാദങ്ങളിലിടംപിടിച്ച താരദമ്പതികളായിരിക്കും കാവ്യാ മധവനും ദിലീപും. വിവാഹത്തിന് മുൻപ് തന്നെ ഇവർ പല തവണയായി വിവാഹിതരായി എന്ന് സൈബർ ലോകം പ്രഖ്യാപിച്ചു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽത്തന്നെ വിവാഹ മോചിതരാകുമെന്ന് വരെ പറഞ്ഞവരുണ്ടെങ്കിലും ഇരുവരും ഇപ്പോൾ സുഖമായി ജീവിക്കുകയാണ്. 2016 നവംബർ ഇരുപ്പത്തിയഞ്ചിനാണ് സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ദിലീപും കാവ്യയും വിവാഹിതരായത്.
ദിലീപ് കാവ്യയെ വിവാഹം കഴിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ദിലീപ് നൽകിയ വാക്കുകൾ ആണ് ഇപ്പോൾ വൈറലായത്. വീടുകളിൽ സാധാരണ കല്യാണ കാര്യങ്ങളൊക്കെ സംസാരിക്കുന്നതും, തീരുമാനം എടുക്കുന്നതും അച്ഛനമ്മമാരോട് ചോദിച്ചിട്ടാണ്. എന്നാൽ എന്റെ കാര്യത്തിൽ ചോദിക്കേണ്ടത് മീനൂട്ടിയോടാണ്. മീനൂട്ടിയുടെ മുൻപിൽ ഞാൻ ഒരു കൊച്ചുകുട്ടിയാണ്
ശരിക്കും പറഞ്ഞാൽ എന്റെ കുടുംബജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങൾ ഒന്നും ഇതിന്റെ ഭാഗം ആയിരുന്നില്ല. അതുകൊണ്ടുതന്നെയാണ് എന്റെ പേരിൽ ബലിയാടായ ആളെ തന്നെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്. എന്റെ മകൾക്ക് അത് നൂറുശതമാനം സമ്മതം ആയിരുന്നു. അങ്ങനെയാണ് കാവ്യയുടെ വീട്ടുകാരുമായി സംസാരിക്കുന്നതും പെട്ടെന്നുള്ള തീരുമാനത്തിലേക്ക് എത്തുന്നതും.
എല്ലാം ഭംഗിയായി കഴിഞ്ഞു. എല്ലാവരും പിന്തുണക്കുക പ്രാർത്ഥിക്കുക, നല്ലൊരു ജീവിതം ഉണ്ടാകണം. ഞങ്ങൾക്ക് രണ്ടുപേർക്കും അത് ആവശ്യമാണ്. എന്ന് കാവ്യ വിവാത്തിനിടെ പറഞ്ഞപ്പോൾ രണ്ടുപേരല്ല മൂന്നുപേരാണ് എന്ന് ദിലീപ് ആദ്യം തിരുത്തുമ്പോൾ അയ്യയ്യോ സോറി എന്ന് കാവ്യ പറയുകയും ചെയ്യുന്നു. എന്നാൽ വീണ്ടും ദിലീപ് തിരുത്തിയ ശേഷം പറയുന്നു മൂന്നല്ല നാല് പേരാണ് ഒരു അമ്മകൂടിയുണ്ട് എന്നാണ് കാവ്യയോട് ദിലീപ് പറഞ്ഞത്. ഞാൻ ആണ് അച്ഛനോട് ഇത് പറയുന്നത്. ഒരുപാട് സന്തോഷമുണ്ട്. അച്ഛനെക്കൊണ്ട് ഈ തീരുമാനം എടുപ്പിച്ചതും ഞാൻ ആണ് എന്നും മീനാക്ഷി ദിലീപിന്റെ വിവാഹവേദിയിൽ വച്ച് മാധ്യമങ്ങളോട് തുറന്നു പറഞ്ഞു.
മലയാളികളുടെ പ്രിയപ്പെട്ട താരമായ കാവ്യാ മാധവൻ വിവാഹ ശേഷമാണ് സിനിമകളിൽ നിന്നും വിട്ട് നിൽക്കാൻ തുടങ്ങിയത്. 2016 ൽ പുറത്തിറങ്ങിയ പിന്നേയും എന്ന ചിത്രമാണ് കാവ്യയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപായിരുന്നു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. അഭിനയിക്കുന്നതിനെക്കുറിച്ച് കാവ്യ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്നും തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നുമായിരുന്നു കാവ്യയുടെ തിരിച്ച് വരവിനെ കുറിച്ച് ചോദിച്ചപ്പോൾ നേരത്തെ ദിലീപ് പ്രതികരിച്ചത്.
ദിലീപുമായുളള വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. 2018 ഒക്ടോബർ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു കാവ്യാ മാധവൻ കുഞ്ഞിന് ജന്മം നൽകിയത്. ദിലീപും കാവ്യ മാധവനും 2016 നവംബർ 25നായിരുന്നു വിവാഹിതരായത്.
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…