entertainment

കറുപ്പണിഞ്ഞ് ദിലീപ് കാവ്യയും, ചിത്രം വൈറലാകുന്നു

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യയും. 2016 നവംബർ 25നായിരുന്നു ദീലീപും കാവ്യ മാധവനും വിവാഹിതരായത്. ​ഗോസിപ്പുകൾക്കിടയെും പ്രതികരിക്കാതെ മലയാളികൾക്ക് സർപ്രൈസ് നൽകിയായിരുന്നു ഇവരുടെ വിവാഹം നടന്നത്. സ്‌ക്രീനിലെ ​ഭാ​ഗ്യജോഡികൾ ജീവിതത്തിലും ഒന്നിച്ചപ്പോൾ നിരവധി പഴികൾ കേട്ടു. എന്നാൽ ഇത്തരം അഭിപ്രായങ്ങളെ അതിന്റെ വഴിക്ക് വിട്ട് സന്തോഷപൂർവ്വമായി ജീവിക്കുകയാണ് ഇവർ.

ചന്ദ്രനുദിക്കുന്ന ദിക്കിൽ തുടങ്ങിയ കൂട്ടുകെട്ട് ‘പിന്നെയും’ വരെ തുടരുകയായിരുന്നു. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളിൽ മിക്കവയും സൂപ്പർഹിറ്റായിരുന്നു. കാവ്യ മാധവൻ ആദ്യ വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു. ഭാര്യ അഭിനയിക്കുന്നതിൽ തനിക്ക് വിരോധമില്ലെന്നുമായിരുന്നു ദിലീപ് പറഞ്ഞത്.

നിരന്തരം വാർത്തകളിൽ ഇടം നേടുന്ന താരങ്ങളുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സുഹൃത്തിന്റെ മകളുടെ വിവാഹത്തിനെത്തിയ ദിലീപ്-കാവ്യ ദമ്പതികളുടെ ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. കറുപ്പണിഞ്ഞായിരുന്നു ഇരുവരും വിവാഹത്തിൽ പങ്കെടുത്ത്. മൈക്കെടുത്ത് അതീവ സന്തോഷത്തോടെ വേദിയിൽ സംസാരിക്കുന്ന കാവ്യ മാധവന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ബാലതാരമായി സിനിമയിലെത്തി പിൽക്കാലത്ത് നായികയായി മാറിയതാണ് കാവ്യ മാധവൻ. ദിലീപാവട്ടെ മിമിക്രി വേദിയിൽ നിന്നും അഭിനയ രംഗത്തെത്തി സ്വന്തമായ സ്ഥാനം നേടിയെടുക്കുകയായിരുന്നു. മലയാള സിനിമയിലെ ജനപ്രിയ നായകനായാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്. രണ്ടാമതൊരു വിവാഹത്തിനായി തന്നെ നിർബന്ധിച്ചത് മകളാണെന്നും, തന്റെ പേരിൽ ബലിയാടായ ആളെത്തന്നെ വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നുവെന്നുമായിരുന്നു ദിലീപ് വിവാഹസമയത്ത് പറഞ്ഞത്.

Karma News Network

Recent Posts

ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ ഗജീന്ദർ സിംഗ് മരിച്ചു, അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ന്യൂഡൽഹി : ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ ഗജീന്ദർ സിംഗ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായി റിപ്പോർട്ട്. പാകിസ്താനിലായെ ലാഹോറിൽ…

22 mins ago

നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

മലപ്പുറം: നിലമ്പൂരിൽ ഓടിക്കൊണ്ടിരിക്കെ കാർ കത്തി നശിച്ചു. കാറിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അകമ്പാടം ഏദൻ ഓഡിറ്റോറിയത്തിന് സമീപം ഇന്നലെ രാവിലെ…

48 mins ago

യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്, അതിജീവിത വിചാരണയ്ക്കിടെ ബോധരഹിതയായി

പത്തനംതിട്ട∙ ആംബുലൻസിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിന്റെ വിചാരണയ്ക്കിടെ കോടതിമുറിയിൽ അതിജീവിത ബോധരഹിതയായി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സംഭവം. അതിജീവിത…

57 mins ago

കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്കിട്ട് എട്ടിന്റെ പണി, അരിയും സബ്സിഡിയും നിർത്തലാക്കി സർക്കാർ, അടച്ചുപൂട്ടേണ്ട അവസ്ഥ

തിരുവനന്തപുരം: സർക്കാർ കൊട്ടിഘോഷിച്ച കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് എട്ടിന്റെ പണി, സബിസിഡിയ്ക്ക് പിന്നാലെ സബ്‌സിഡി വിലയ്ക്ക് നൽകിയിരുന്ന അരിയും നിർത്തലാക്കി…

1 hour ago

റോഡില്‍ വീണ സ്ത്രീയുടെ ഗര്‍ഭം അലസി, റോഡുകളെല്ലാം ​ഗതാ​ഗത യോ​ഗ്യമെന്ന് മുഹമ്മദ് റിയാസ്‍, സഭയിൽ ചർച്ച

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. പൊതുമരാമത്ത് വകുപ്പിനെതിരേയും രൂക്ഷവിമര്‍ശനം. വഴിനടക്കാനുള്ള ജനങ്ങളുടെ അവകാശം സര്‍ക്കാര്‍ നിഷേധിച്ചുവെന്ന്…

1 hour ago

ജനങ്ങളെ പിഴിഞ്ഞ് ഖജനാവിലെ പണം ധൂർത്ത് അടിച്ചു, എല്ലാ തെറ്റും തിരുത്തണം, വോട്ട് തിരികെ പിടിക്കാൻ 18 മാതെ അടവിലേക്ക് സിപിഎം

എല്ലാംതെറ്റും തിരുത്തണം, പെൻഷൻ കൊടുക്കണം, ശമ്പളവും മറ്റു അനൂകൂല്യങ്ങളും കൊടുക്കണം. സപ്ലൈകോയിൽ സാധനങ്ങൾ ഒക്കെ എത്തിക്കണം ,ജനങ്ങളോടെ മാന്യമായി പെരുമാറണം,…

2 hours ago