entertainment

മഞ്ജുവുമായുള്ള വിവാഹം, ഡിവോഴ്സ്, കാവ്യയുമായുള്ള വിവാഹം, ജയിൽ വാസം, ദിലീപിന്റെ സംഭവബഹുലമായ ജീവിതം ഇങ്ങനെ

മലയാളികളുടെ പ്രിയതാരം ദിലീപിന്റെ അമ്പത്തിമൂന്നാം ജന്മദിനമായിരുന്നു കഴിഞ്ഞ ദീവസം. സംഭവ ബഹുലമാണ് ദിലീപിന്റെ വൃക്തി ജീവിതം. ആദ്യസിനിമയിലെ നായകനായ ദിലീപിനെ മഞ്ജു വാര്യർ വിവാഹം കഴിക്കുന്നു.16 വർഷത്തെ ദാമ്പത്യത്തിനുശേഷം ഇരുവരും വേർപിരിയുന്നു.ഏക മകൾ ദീലിപിനൊപ്പം പോകുന്നു.2016ൽ കാവ്യാ മാധവനുമായുള്ള വിവാഹം. പിന്നാലെ ജയിൽ വാസം. വിവാദങ്ങൾ നടനെ വിടാതെ പിന്തുടർന്നുകൊണ്ടേയിരുന്നു

ഒരു മിമിക്രി താരമായി തുടങ്ങി, സംവിധാന സഹായിയായി, ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട്…മെല്ലെമെല്ലെ മലയാളികളുടെ പ്രിയതാരമായി മാറിയ ആളാണ് ദിലീപ്. ജനപ്രിയ നായകൻ എന്ന ടാഗ് ലൈൻ അദ്ദേഹത്തിന് ആരാധകർ സമ്മാനിച്ചതാണ്. എന്നാൽ നടിയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായതോടെ ദിലീപിന്റെ സൽപേരുകൾക്ക് മുകളിൽ കരിനിഴൽ വീണു.

നടനാവുക എന്ന സ്വപ്‌നവുമായി എത്തിയ ഗോപാലകൃഷ്ണന് ആദ്യം ചെയ്യേണ്ടി വന്നത് സംവിധാന സഹായിയുടെ റോൾ. കമലിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയി തുടക്കം കുറിച്ചു.ദിലീപിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നിർണായകമായ സിനിമ മാനത്തെ കൊട്ടാരം ആയിരുന്നു. സുനിൽ സംവിധാനം ചെയ്ത ഈ സിനിമ ദിലീപിനെ നടൻ എന്ന രേഖപ്പെടുത്തി.

ഹാസ്യ താരത്തിൽ നിന്ന് ഒരു നായകനായുള്ള സ്ഥാനക്കയറ്റം നൽകിയത് സംവിധായകൻ സുന്ദർദാസ് ആയിരുന്നു. സല്ലാപം എന്ന ഒറ്റ ചിത്രത്തിലൂടെ ദിലീപിന്റെ ജീവിതം തന്നെ മാറിമറിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.സല്ലാപത്തിൽ ഒരുമിച്ചഭിനയിച്ച ദിലീപും മഞ്ജു വാര്യയരും പിന്നീടും പല ഹിറ്റ് സിനിമകളിലെ താര ജോഡികളായി. ഒടുവിൽ ഏവരേയും അത്ഭുതപ്പെടുത്തി ദിലീപ് മഞ്ജുവിനെ വിവാഹം കഴിച്ചു. മഞ്ജുവാര്യരെ വിവാഹമോചനം ചെയ്ത ശേഷമായിരുന്നു ഏറെ നാളത്തെ ഗോസിപ്പുകൾക്കൊടുവിൽ കാവ്യയെ വിവാഹം കഴിക്കുന്നത്

കഴിഞ്ഞ 2018 ഒക്ടോബറിലായിരുന്നു കാവ്യയ്ക്കും ദിലീപിനും ഒരു മകൾ ജനിച്ചത്. വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നാണ് പേര് നൽകിയത്. മഹാലക്ഷ്മിയുടെ രണ്ടാം പിറന്നാൾ ദിവസങ്ങൾക്ക് മുമ്ബാണ് ദിലീപിന്റെ വീടായ പത്മസരോവരത്തിൽ ആഘോഷിച്ചത്.

Karma News Network

Recent Posts

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

4 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

18 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

27 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

46 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

47 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

1 hour ago