entertainment

അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം, മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്ന ചിത്രം പുപങ്കുവെച്ച് ദിലീപ്

മകൾ മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്ന ചിത്രം പുറത്തുവിട്ട് ദിലീപ്. ഫേസ്ബുക്കിലൂടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ആവണംകോട് സരസ്വതി ക്ഷേത്രനടയിലാണ് മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്. അമ്മ കാവ്യയും മൂത്ത മകൾ മീനാക്ഷിയും ദിലീപിനൊപ്പമുണ്ടായിരുന്നു. മകൾക്ക് എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണമെന്നും ദിലീപ് പോസ്റ്റിൽ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം

നാളെയാണ് മഹാലക്ഷ്മിയുടെ മൂന്നാം ജന്മദിനം. 2018 ഒക്ടോബർ 19ന് വിജയദശമി നാളിലാണ് മഹാലക്ഷ്മി ജനിക്കുന്നത്. മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ദിലീപും ഭാര്യ കാവ്യയും മകൾ മഹാലക്ഷ്മിയും ആദ്യ ബന്ധത്തിലെ മകൾ മീനാക്ഷിയും ഒരുമിച്ചാണ് താമസം. ഇവരെ സംബന്ധിക്കുന്ന ഏത് വിശേഷം ആയാലും ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. വിവാഹത്തിന് ശേഷം കാവ്യ ക്യാമറയ്ക്ക് മുന്നിൽ എത്തിയിട്ടില്ല. സോഷ്യൽ മീഡിയകളിലും സജീവമല്ല.

അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്ന കാവ്യ സമ്പൂർണ്ണ കുടുംബിനിയുടെ റോളിൽ ആണ് ഇപ്പോൾ തിളങ്ങുന്നത്. ദിലീപ് കാവ്യ വിവാഹം ഏറെ ഗോസിപ്പുകൾക്ക് ഒടുവിലാണ് നടക്കുന്നത്. വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇവർ പലരെയും വിവാഹ കാര്യം തന്നെ അറിയിക്കുന്നത്. മഞ്ജു വാര്യരുമായുള്ള 16 വർഷത്തെ വിവാഹ ബന്ധം അവസാനിപ്പിച്ച് വർഷങ്ങൾ പിന്നിടുന്നതിനിടെയായിരുന്നു ദാലീപ് കാവ്യയെ വിവാഹം ചെയ്യുന്നത്. ദിലീപിന്റെ ആദ്യ മകൾ മീനാക്ഷിയാണ് രണ്ടാം വിവാഹത്തിന് ചുക്കാൻ പിടിച്ചത്.

Karma News Network

Recent Posts

മലപ്പുറത്തെ പ്ലസ് വണ്‍ പ്രതിസന്ധി: കെ.എസ്.യു മാര്‍ച്ചിനിടെ കല്ലേറ്, കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…

10 mins ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി, സൈബർ തട്ടിപ്പിൽ യുവതിയ്ക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ

തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…

14 mins ago

ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…

49 mins ago

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, സർക്കാരിനോട് ഇടഞ്ഞ് എസ് എഫ് ഐയും

മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…

59 mins ago

ടോയ് ട്രെയിൻ മറിഞ്ഞ് അപകടം, 11-കാരന് ദാരുണാന്ത്യം

ചണ്ഡി​ഗഡ് : മാളിൽ ടോയ് ട്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 11-കാരൻ മരിച്ചു. ചണ്ഡിഗഡിലെ എലന്റെ മാളിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.…

1 hour ago

കനത്ത മഴയിൽ കാൽവഴുതി ഓടയിൽ വീണു, യുവാവ് മരിച്ചു

കണ്ണൂർ: കനത്ത മഴയിൽ കാൽവഴുതി ഓവുചാലിൽ വീണ് യുവാവിന് ദാരുണാന്ത്യം. തലശ്ശേരിയിൽ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജിത്ത് കുമാറാണ്…

1 hour ago