entertainment

ഭാഗ്യയെ അനുഗ്രഹിച്ച് ദിലീപും കാവ്യയും, ചിത്രങ്ങൾ വൈറൽ

സുരേഷ് ഗോപിയുടെ മകൾ ഭാ​ഗ്യ സുരേഷിനെ അനു​ഗ്രഹിക്കാൻ വീട്ടിലെത്തി ദിലീപും കാവ്യയും. മണവാട്ടിയായ ഭാഗ്യാ സുരേഷ് ഗോപിയേയും സഹോദരങ്ങളായ മാധവ്, ഭാവ്നി എന്നിവരെയും ദിലീപും കാവ്യാ മാധവനും സന്ദർശിച്ചു. സുരേഷ് ഗോപിയുടെ ഭാര്യ രാധികാ സുരേഷ് ഗോപിയേയും ചിത്രങ്ങളിൽ കാണാം. സുരേഷ് ഗോപിയുടെ ഇളയമകനും നടനുമായ മാധവ് സുരേഷ് ഗോപിയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. വിവാഹത്തിന് വരുമ്പോൾ മീനാക്ഷിയും മാമാട്ടിയും കൂടി ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. കുടുംബാംഗങ്ങൾ എല്ലാവരുടെയും ഒപ്പം നിന്ന് കൊണ്ട് അവർ ഫോട്ടോയ്ക്ക് പോസ് ചെയ്തു.

മീശ മാധവൻ സിനിമ ഇറങ്ങുന്ന വേളയിൽ മാധവ് സുരേഷ് തീരെ ചെറിയ കുഞ്ഞായിരുന്നു. അന്ന് ഒരു പരിപാടിക്ക് പോയതിന്റെ ഇടയിൽ കാവ്യയുടെ മുറിയിലെത്തി ഇടയ്ക്കിടെ ചിങ്ങമാസം വന്നുചേർന്നാൽ… എന്ന പാട്ടു പാടിയ കാര്യം കാവ്യാ മാധവൻ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. മാവേലിക്കര സ്വദേശിയായ ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരൻ. പ്രണയവിവാഹമാണ്. വളരെ ചെറിയ ചടങ്ങിലാണ് ഭാഗ്യയുടെ വിവാഹനിശ്ചയം നടത്തിയത്.

കഴിഞ്ഞ ദിവസങ്ങളിൽ ഭാഗ്യയുടെ സംഗീത്, ഹൽദി ചടങ്ങുകൾ പ്രൗഢഗംഭീരമായി നടന്നിരുന്നു. ഇനി ഗുരുവായൂർ ക്ഷേത്ര നടയിൽ വിവാഹത്തിനായി കേവലം മൂന്നു ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. പ്രധാനമന്ത്രി നരേന്ദ്ര മോദി അതിഥിയായി എത്തുന്ന വേള കൂടിയാകും ഭാഗ്യാ സുരേഷ് ഗോപിയുടെ വിവാഹം. സുരേഷ് ഗോപിയും ഭാര്യയും മകളും ഡൽഹിയിൽ നേരിട്ടെത്തി അദ്ദേഹത്തെ വിവാഹത്തിന് ക്ഷണിക്കുകയായിരുന്നു

Karma News Network

Recent Posts

വോട്ടെണ്ണാൻ മണിക്കൂറുകൾ, ഇടക്കാല ജാമ്യത്തിന് ശേഷം അരവിന്ദ് കെജ്‌രിവാൾ ഇന്ന് തിഹാർ ജയിലിലേക്ക്

ന്യൂഡല്‍ഹി : മദ്യനയ അഴിമതിക്കേസില്‍ സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യ കാലാവധി ഇന്നലെ അവസാനിച്ചതോടെ ഡല്‍ഹി…

29 mins ago

തലയിൽ കയറ്റി വച്ച അഹംഭാവം എന്ന കിന്നരി തൊപ്പി ഉപേക്ഷിച്ചിട്ട്‌ മികച്ച കലാകാരൻ എന്ന ഐഡന്റിറ്റി നേടാൻ ശ്രമിക്കും- ഷെയിനിനോട് മാധ്യമ പ്രവർത്തക

നടൻ ഉണ്ണി മുകുന്ദനെ കുറിച്ച് നടത്തിയ പരാമർശത്തിൽ ഷെയിൻ നിഗം മാപ്പ് പറഞ്ഞിരുന്നു. തമാശയായിട്ട് പറഞ്ഞതാണെന്നും ഉണ്ണി ചേട്ടൻ അത്…

29 mins ago

മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കും, വെല്ലുവിളിച്ച് എഎപി നേതാവ്

ന്യൂഡൽ​ഹി : എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ പ്രതിപക്ഷ പ്രമുഖരെല്ലാം തന്നെ അസ്വസ്ഥരാണ്. ബിജെപി മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന്…

51 mins ago

വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാനില്ല, മുത്തച്ഛനെ ആക്രമിച്ച് ചെറുമകന്‍, അറസ്റ്റ്

തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ മുത്തച്ഛനെ കൊച്ചുമകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു ഏടക്കുളം കോമ്പാത്ത് വീട്ടില്‍ കേശവനാണ് വെട്ടേറ്റത്. ചെറുമകന്‍ ശ്രീകുമാറാണ് കേശവനെ വെ ട്ടിപ്പരിക്കേല്‍പ്പിച്ചത്.…

1 hour ago

ചരക്ക് തീവണ്ടികള്‍ കൂട്ടിയിടിച്ചു, ലോക്കോ പൈലറ്റുമാര്‍ക്ക് ഗുരുതര പരിക്ക്

ചണ്ഡീഗഢ്: പഞ്ചാബിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് രണ്ട് ലോക്കോ പൈലറ്റുമാർക്ക് പരിക്ക്. ഞയറാഴ്ച പുലർച്ചെ സിർഹിന്ദിലെ മധോപുരിലാണ് സംഭവം. പരിക്കേറ്റ…

1 hour ago

യുദ്ധം തുടരാൻ മുറവിളി, കരാർ വലിച്ചുകീറി, യുദ്ധം നിർത്തിയാൽ ഈ രാത്രി നെതന്യാഹുവിനെ മാറ്റും എന്ന് കൂട്ടുകക്ഷികൾ

പലസ്തീനുമായുള്ള യുദ്ധത്തിൽ ചുവട് മാറ്റി ഇസ്രായേൽ. യുദ്ധം നിർത്താമെന്നും പകരം ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്ന് തീരുമാനം എടുതെങ്കുലും കടുത്ത പ്രതിഷേധം ഉയർന്നതോടെ…

2 hours ago