Home entertainment മുഖം ചുക്കി ചുളിഞ്ഞു പ്രായം തോന്നിക്കുന്നു, ഫുൾ ​ഗട്ടറായല്ലോ, മേക്കപ്പില്ലാതെ ക്യാമറയ്ക്കു മുന്നിൽ ആദ്യമായി ദിലീപ്

മുഖം ചുക്കി ചുളിഞ്ഞു പ്രായം തോന്നിക്കുന്നു, ഫുൾ ​ഗട്ടറായല്ലോ, മേക്കപ്പില്ലാതെ ക്യാമറയ്ക്കു മുന്നിൽ ആദ്യമായി ദിലീപ്

മലയാള സിനിമാലോകത്ത് നിരവധി ആരാധകരുള്ള നടനാണ് ദിലീപ്. കഴിഞ്ഞ കുറച്ചു നാളുകളായി വിമർശനങ്ങളിലുടെ കടന്നുപോകുമ്പോഴും ദിലീപെന്ന നടനെ സ്നേഹിക്കുന്ന ആരാധകർ നിരവധി. ഇപ്പോൾ മേക്കപ്പില്ലാതെ നടൻ ദിലീപിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.

പവി കെയർടേക്കർ മൂവിയുടെ റിലീസ് സംബന്ധിച്ചുള്ള ചർച്ചയ്ക്ക് ശേഷം ദിലീപ് മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചിരിക്കുന്നത്. ആ വീഡിയോയ്ക്കു താഴെ വന്ന കമന്റുകൾ ആണ് ചർച്ചയാകുന്നത്. മേക്കപ്പില്ലാതെ നടൻ ദിലീപ് ക്യാമറയ്ക്ക് മുന്നിൽ വന്നതോടെ നിരവധി അനുകൂല പ്രതികൂല കമന്റുകളാണ് വന്നത്. പെട്ടന്ന് വയസ്സ് കൂടിയ പോല ,ദിലീപിന്റെ അപരനാണോ, അമ്മാവനാണോ, ഫുൾ ​ഗട്ടറായല്ലോ, ചുക്കി ചുളിഞ്ഞു പ്രായം തോന്നിക്കുന്നു, അച്ഛൻ റോൾ ചെയ്യാറായി എന്നൊക്കെയുള്ള കമന്റുകൾ വീഡിയോയ്ക്ക് താഴെ കാണാം.

എന്നാൽ അനുകൂലിച്ചും കമന്റുകൾ നിരവധി. മേക്കപ്പ് ഇല്ലാണ്ട് മമ്മൂട്ടി, ലാലേട്ടൻ വന്നാൽ ഇതിലും വലിയ അവസ്ഥ ആയിരിക്കും, വളരെ വൾ​ഗറായി വീഡിയോ കാണിക്കുന്നു, ദിലീപിനെ പ്രായം തോന്നിപ്പിക്കുന്ന രീതയിൽ സൂം ചെയ്തെടുക്കുന്നു എന്നുള്ള കമന്റുകളും കാണാം.

നടനും സംവിധായകനുമായ വിനീത് കുമാർ ആണ് പവി കെയർടേക്കർ സംവിധാനം ചെയ്തിരിക്കുന്നത്. രാജേഷ് രാഘവൻ ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.