സ്‌കൂട്ടർ ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു, യുവതിക്ക് ദാരുണാന്ത്യം

കാൺപൂർ : ഇരുചക്രവാഹനത്തിൽ പോകവെ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. വസ്ത്രത്തിലെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിക്കുകയായിരുന്നു.
പിന്നാലെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയും റോഡിലെ ഡിവൈഡറിൽ ഇടിച്ച് സ്‌കൂട്ടർ മറിയുകയുമായിരുന്നു.

ഇതോടെ സ്കൂട്ടർ യുവതിയുടെ മുകളിലായി വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഫാറൂഖാബാദ് സ്വദേശിയായ പൂജ (28 ) ആണ് മരിച്ചത്. അപകടസമയത് യുവതി ഹെൽമറ്റ്‌ ധരിച്ചിരുന്നില്ല. സംഭവസ്ഥലത്തെത്തിയ നാട്ടുകാർ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഇയർഫോണിൽ പാട്ടുകേട്ടുകൊണ്ടാണ് യുവതി വാഹനമോടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അമിതവേഗവും ഹെൽമെറ്റ് ധരിക്കാതിരുന്നതും മരണം സംഭവിക്കാനിടയാക്കിയതായി പറയുന്നു. യുവതിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി വിട്ടുനൽകി.