കണ്ടാല്‍ സിംപിള്‍ ലുക്ക്, പക്ഷേ ചെയ്തത് സ്‌കിന്‍ വിസിബിള്‍ മേക്കപ്പ്, മാളവികയുടെ ലുക്കിനെ പറ്റി വികാസ്

ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായത് അടുത്തിടെയാണ്. വളരെ ലളിതമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്. പിന്നാലെ തന്റെ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി രണ്ട് മൂന്ന് ദിവസങ്ങളിലായി വിവാഹ റിസപ്ഷനും നടത്തിയിരുന്നു. ആഡംബരത്തോടെ നടന്ന റിസപ്ഷനില്‍ പങ്കെടുക്കാന്‍ ബോളിവുഡില്‍ നിന്നും ജാക്കി ഷ്രോഫ് മുതല്‍ തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളിലായി വൈറലായിരുന്നത് മാളവികയുടെ വിവാഹ റിസപ്ഷന്റെയും മറ്റും ചിത്രങ്ങളും വീഡിയോകളുമായിരുന്നു.

എല്ലാവരുടേയും ശ്രദ്ധപതിഞ്ഞത് മാളവികയുടെ ലുക്കിലാണ്. മൂന്ന് ലുക്കിലായിരുന്നു മാളവിക എത്തിയത്. വിവാഹ സമയത്തും വിരുന്നിലും തികച്ചും വ്യത്യസ്ത ലുക്കിലാണ് മാളവികയെ കാണാന്‍ സാധിച്ചത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ് വികെഎസ് ആണ് മാളിവകയുടെ കല്യാണ ലുക്കിന് പിന്നില്‍. ഇപ്പോള്‍ മാളവികയ്ക്ക് മേക്കപ്പ് ചെയ്തിനെക്കുറിച്ച് പറയുകയാണ് വികാസ്.

കണ്ടാല്‍ സിംപിള്‍ ലുക്കിലുള്ള മാളവിക വളരെ കുറവ് മേക്കപ്പ് മാത്രമാണ് വിവാഹത്തിന് ഉപയോഗിച്ചത് എന്നാണ് പലരും കരുതുന്നതെങ്കിലും അങ്ങനെല്ല, സ്‌കിന്‍ വിസിബിള്‍ മേക്കപ്പാണ് മാളവികയ്ക്ക് ചെയ്തത്. ഇപ്പോഴത്തെ പുതിയ ട്രെന്റാണ്. സ്‌കിന്‍ കാണാന്‍ പറ്റുന്ന രീതിയിലാണ് മേക്കപ്പ്. ഐ മേക്കപ്പ് പോലും ബ്ലെന്‍ഡ് ചെയ്ത് സ്വന്തം കണ്ണുപോലെയാണ് ചെയ്യുന്നത്. സ്‌കിന്നുമായി ഏറ്റവും യോജിച്ച് പോകുന്ന രീതിയായിരുന്നു.

മാളവികയ്ക്ക് വെഡ്ഡിംഗ് ലുക്ക് ട്രഡീഷണലാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കൃത്യമായ പ്ലാനുമായാണ് മാളവിക എത്തിയത്. മടിസാരിയാണ് വിവാഹത്തിന് സ്‌റ്റൈല്‍ ചെയ്തത്. സാധാരണ രീതിയിലുള്ള മടി സാരിക്ക് ഹെവിയായി തമിഴ് സ്‌റ്റൈലിലുള്ള ഹെയറുമെല്ലാമാണ് ചെയ്യാറുള്ളത്. എന്നാല്‍ ആ തരത്തില്‍ പോയിരുന്നില്ല. മാളവികയുടെ തന്നെ ഹെയര്‍ ബ്രീഡ് ചെയ്ത് എടുത്താണ് സ്‌റ്റൈല്‍ ചെയ്തത്.

ഹെവിനസ്സ് ഫീല്‍ ചെയ്യാതിരിക്കാന്‍ ശ്രമിച്ചു. ലിപ്സ്റ്റിക്ക് ഷേഡെല്ലാം വളരെ മിനിമലായിരുന്നു. പരമ്പരാഗത രീതിയില്‍ മടി സാരിയുടുത്താല്‍ വളറെ ബള്‍ക്കായിരിക്കും. എന്നാല്‍ സെലിബ്രിറ്റി വെഡ്ഡിംഗ് ആയത് കൊണ്ട് ബള്‍ക്കായി തോന്നാന്‍ പാടില്ലെന്ന് തോന്നിയിരുന്നു എന്നും അത്‌കൊണ്ട് മടി സാരി വളരെ ഒതുക്കിയാണ് ഉടുപ്പിച്ചതെന്നും ബിന്‍സിയാണ് അത് സെറ്റ് ചെയ്തത്.

മാളവികയുടെ എല്ലാ ലുക്കും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ചെന്നൈയില്‍ അവരുടെ വീട്ടില്‍ എത്തി ലുക്കുകളെ പറ്റി സംസാരിച്ചിരുന്നു. വീട്ടില്‍ വെച്ച് തന്നെ മേക്കപ്പും ഹെയര്‍സ്‌റ്റൈലും നേരത്തെ ചെയ്ത് നോക്കിയിരുന്നു. അന്ന് തന്നെ വീട്ടിലെ എല്ലാവര്‍ക്കും ഇഷ്ടമായെന്നും വികാസ് പറയുന്നു. അസാധ്യമായിട്ടുണ്ടെന്നാണ് ജയറാമേട്ടന്‍ പറഞ്ഞത്. വിവാഹ ദിവസവും അത് തന്നെയാണ് പറഞ്ഞത്. വിവാഹ വേദിയില്‍ ഫോട്ടോയെടുക്കാനായി എത്തിയപ്പോഴും അതാവര്‍ത്തിച്ചെന്നും വികാസ് പറഞ്ഞു.